കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിൽ നിന്ന് വരുന്ന പ്രവാസികൾക്ക് പിപിഇ കിറ്റ് നിർബന്ധം; പ്രവാസികൾക്കുള്ള നിർദ്ദേശങ്ങൾ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം; വിദേശത്ത് നിന്ന് വരുന്ന പ്രവാസികൾക്കുള്ള കൊവിഡ് പരിശോഝന മാനദണ്ഡങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ പുതിയ മാർഗരേഖ പുറത്തിറക്കി. നാളെ മുതൽ ഇക്കാര്യങ്ങൾ പ്രാബല്യത്തിൽ വരും. പ്രവാസികൾ എല്ലാവരും ടെസ്റ്റ് നടത്തുന്നതിന് ആത്മാർത്ഥമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. യാത്രാസമയത്തിന് 72 മണിക്കൂറിനകത്തായിരിക്കണം ടെസ്റ്റെന്നും മുഖ്യമന്ത്രി പറഞ്ഞു. സൗദിയിൽ നിന്ന് വരുന്നവർ പിപിഇ കിറ്റുകൾ നിർബന്ധമായി ധരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റ് നിർദ്ദേശങ്ങൾ ഇങ്ങനെ

ടെസ്റ്റ് റിപ്പോര്‍ട്ടിന്റെ സാധുത 72 മണിക്കൂറായിരിക്കും. എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രതാ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വിവരം നല്‍കണം. എത്തിച്ചേരുന്ന വിമാനത്താവളത്തില്‍ സംസ്ഥാന ആരോഗ്യ വിഭാഗത്തിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സ്‌ക്രീനിങ്ങിന് എല്ലാ യാത്രക്കാരും വിധേയമാകണം. രോഗലക്ഷണമുള്ളവരെ മാറ്റിനിര്‍ത്തുകയും കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റുകയും ചെയ്യും.

coronanri-1588

വിദേശത്ത് ടെസ്റ്റിന് വിധേയമാകാത്ത എല്ലാ യാത്രക്കാരും അവര്‍ക്ക് രോഗലക്ഷണമില്ലെങ്കില്‍ കൂടി വിമാനത്താവളത്തില്‍ എത്തുമ്പോള്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന് വിധേയമാവണം. ടെസ്റ്റില്‍ പോസിറ്റീവാകുന്നവര്‍ ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ ജീന്‍ എക്‌സ്പ്രസ് അതുമല്ലെങ്കില്‍ ട്രൂനാറ്റ് ടെസ്റ്റിന് വിധേയമാകണം. ടെസ്റ്റ് റിസൾട്ട് എന്തായാലും എല്ലാ യാത്രക്കാരും സർക്കാർ നിർദ്ദേശിക്കുന്നത് പോലെ 14 ദിവസം നിർബന്ധിത ക്വാറന്റീനിൽ പോകണം. എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്‍95 മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, കയ്യുറ എന്നിവ ധരിക്കണം. കൈകള്‍ അണുവിമുക്തമാണെന്ന് ഉറപ്പാക്കാന്‍ ഇടക്കിടെ സാനിറ്റൈസര്‍ ഉപയോഗിക്കണം.

Recommended Video

cmsvideo
Kerala government annouces relaxation in quaratine rules | Oneindia Malayalam

ഖത്തറില്‍ നിന്ന് വരുന്നവര്‍ ആ രാജ്യത്തിന്റെ എത്തറാസ് എന്ന മൊബൈല്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവരാകണം. ഇവിടെയെത്തുമ്പോള്‍ കോവിഡ് ടെസ്റ്റിന് വിധേയരാവണം. യുഎഇയില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കാരണം രാജ്യത്തിനു പുറത്തേക്ക് വിമാനമാര്‍ഗ്ഗം പോകുന്ന മുഴുവൻ പേരെയും യുഎഇ ആന്റിബോഡി ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്. ഒമാന്‍, ബഹ്‌റിന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവർ എന്‍95 മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, കയ്യുറ എന്നിവ നിർബന്ധമായും ധരിക്കണം. അതോടൊപ്പം സാനിറ്റൈസറും കരുതണം.

സൗദി അറേബ്യയില്‍നിന്ന് വരുന്നവര്‍ എന്‍95 മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, കയ്യുറ എന്നിവ ധരിച്ചാല്‍ മാത്രം പോര അവര്‍ക്ക് പിപിഇ കിറ്റ് നിർബന്ധമാണ്. കുവൈറ്റില്‍ നിന്ന് ടെസ്റ്റ് ചെയ്യാതെ ആരെങ്കിലും വരുന്നുണ്ടെങ്കിൽ അത്തരം ആളുകളും പിപിഇ കിറ്റ് ധരിച്ചിരിക്കണം. വിമാനത്താവളത്തിലെത്തിയാല്‍ ഇരു രാജ്യങ്ങളിലുള്ളവരും കോവിഡ് ടെസ്റ്റിന് വിധേയമാവണം. ആരോഗ്യ വിഭാഗം അനുവദിച്ച ശേഷമേ അവര്‍ വിമാനത്താവളങ്ങളില്‍ നിന്ന് പുറത്തു പോകാൻ പാടുള്ളൂ. യാത്രക്കാർ ഉപയോഗിക്കുന്ന സുരക്ഷിതമായി നീക്കുന്തിനുള്ള നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിക്കുമെന്നും ഇവിടുത്തെ എയര്പോർട്ടുകളിൽ ടെസ്റ്റിനുള്ള നടപടിയെടുക്കും. ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് സർക്കാർ ഏർപ്പെടുത്തുന്ന നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മന്ത്രി ജലീലിനെ ട്രോളി പികെ കുഞ്ഞാലിക്കുട്ടി; 'ന്റൊരു നാലാള്‌ണ്ടേനി, ഓലൊന്ന് കൊണ്ടരാന്‍ എന്താ വഴി'മന്ത്രി ജലീലിനെ ട്രോളി പികെ കുഞ്ഞാലിക്കുട്ടി; 'ന്റൊരു നാലാള്‌ണ്ടേനി, ഓലൊന്ന് കൊണ്ടരാന്‍ എന്താ വഴി'

English summary
New SOP for expats coming from the Middle East to kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X