പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവചരിത്രഗ്രന്ഥം അറബി ഭാഷയില്‍ പുറത്തിറങ്ങി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: കേരളക്കരയില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും തണല്‍വിരിച്ചുനിന്ന മഹാനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവചരിത്രഗ്രന്ഥം അറബി ഭാഷയില്‍ പുറത്തിറങ്ങി. മലപ്പുറം സ്വദേശിയും പാണക്കാട് കുടുംബത്തിന്റെ സന്തതസഹചാരിയുമായ അലാവുദ്ദീന്‍ ഹുദവി പുത്തനഴി രചിച്ച 'ഫീ ദിക്‌റാ അസ്സയ്യിദ് മുഹമ്മദ് അലി ശിഹാബ് ' ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍വെച്ചാണ് പ്രകാശനം ചെയ്തത്. ഷാര്‍ജ ഇസ്ലാമിക് അഫിയേഴ്‌സ് ചീഫ് ജനറല്‍ ഷയ്ഖ് അബ്ദുള്ള ബിനു മുഹമ്മദ് അല്‍- ഖാസിമി ഷെയ്ഖ് റാഷിദ് ബിന്‍ അസ്ലമിന് നല്‍കി പുസ്തകം കൈമാറി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.

വിവാഹം നിശ്ചയിച്ച പെൺകുട്ടി കാമുകനോടൊപ്പം ഒളിച്ചോടി, രജിസ്റ്റർ ഓഫീസിൽ ചെന്നപ്പോൾ ഞെട്ടി, സംഭവം..

അറബ് നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍. മധ്യപൂര്‍വദേശത്തെ വായനക്കാരെ ലക്ഷ്യമിട്ടാണ് പുസ്തകം ഇറക്കുന്നത്. ശിഹാബ് തങ്ങളുടെ പ്രധാന ഉദ്ധരണികളടങ്ങുന്ന മുജീബ് ജൈഹൂനിന്റെ ഇംഗ്ലിഷ് കൃതി 'സ്ലോഗന്‍സ് ഓഫ് ദി സാജ്', മാവേലിക്കര രാജാ രവിവര്‍മ കോളജിലെ മലയാളം വിഭാഗം മേധാവി വി.രഞ്ജിത്തിന്റെ മലയാളം കൃതി 'സ്‌നേഹാക്ഷരക്കൂട്ടിലെ ശിഹാബ് തങ്ങള്‍' എന്നിവയും അതേ വേദിയില്‍ പുറത്തിറക്കും. ദുബായ് കെഎംസിസി ആണ് മൂന്നു പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നത്.


thangalbooks

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ അറബി ഭാഷയിലുള്ള ജീവചരിത്രഗ്രന്ഥം ഷാര്‍ജ ഇസ്ലാമിക് അഫിയേഴ്‌സ് ചീഫ് ജനറല്‍ ഷയ്ഖ് അബ്ദുള്ള ബിനു മുഹമ്മദ് അല്‍- ഖാസിമി ഷെയ്ഖ് റാഷിദ് ബിന്‍ അസ്ലമിന് നല്‍കി പ്രകാശനം ചെയ്യുന്നു.

2009ഓഗസ്റ്റ് ഒന്നിന്(ശഅ്ബാന്‍-10)രാത്രി 08.40 ഓടെയാണ് തങ്ങള്‍ ലോകത്തോട് വിടപറഞ്ഞത്. മതസൌഹാര്‍ദ്ദത്തെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് മാനവിക മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട് ക്ഷമയുടെ പര്യായമായി ജനങ്ങള്‍ക്കുമുന്നില്‍ പ്രശോഭിച്ചുനിന്ന ശിഹാബ് തങ്ങളുടെ വിയോഗം തീര്‍ത്ത മുറിപ്പാടുകള്‍ മുസ്ലിംസമൂഹത്തിന്റെയും സമുദായത്തിന്റെയും ഉള്ളകത്തില്‍ നിന്ന് ഇന്നും മാഞ്ഞുപോയിട്ടില്ല , മൂന്ന് പതിറ്റാണ്ട്കാലം കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്ന അദ്ദേഹം മത,സാമൂഹിക സാംസ്‌കാരിക രംഗത്തും നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. എല്ലാവരേയും പുഞ്ചിരിയുടെ പൂമാലയുമായി സ്വീകരിച്ച തങ്ങള്‍ മാതൃകാ ജീവിതമാണ് നയിച്ചത്. വിദ്വേഷത്തിന്റെ വിഷ തുള്ളികള്‍ ഒന്നിനും പകരമല്ലെന്ന് പലപ്പോഴായി തങ്ങള്‍ ജീവിതം കൊണ്ട് കാണിച്ച് കൊടുത്തു. മത മൈത്രിയും സമുദായിക സഹിഷ്ണുതയും കാത്തുസൂക്ഷിക്കാനായിരുന്നു പ്രതിഷേധത്തിന്റെ കനലെരിയുമ്പോഴെല്ലാം അദ്ദേഹം ആഹ്വാനം ചെയ്തത്. മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോള്‍ തന്നെ സാധാരണക്കാരന് സമയം വീതിച്ചു നല്‍കിയ നേതാവായിരുന്നു ശിഹാബ് തങ്ങള്‍.

thangal2

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ അറബി ഭാഷയിലുള്ള ജീവചരിത്രഗ്രന്ഥ പ്രകാശന ചടങ്ങില്‍ പുസ്തകത്തിന്റെ രചയിതാവ് അലാവുദ്ദീന്‍ ഹുദവി പുത്തനഴി സംസാരിക്കുന്നു.

ആ ഓര്‍മ്മകള്‍ ഇന്നും കേരളത്തിലെ ജനമനസുകളില്‍ അണയാതെ ജ്വലിക്കുന്നുണ്ട്. തങ്ങളുടെ അസാന്നിദ്ധ്യം സൃഷ്ടിച്ച വിടവ് നികത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആത്മീയ രംഗത്തും രാഷ്ട്രീയ രംഗത്തും ഒരുപോലെ തിളങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജാതിമതരാഷ്ട്രീയഭേദമില്ലാതെ സര്‍വ സ്വീകാര്യത നേടിയ അപൂര്‍വ സൗഭാഗ്യവും ശിഹാബ് തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇതുകൊണ്ടുതന്നെയാണ് നാനാ ദിക്കില്‍ നിന്നും ജനങ്ങള്‍ പാണക്കാട്ടേക്ക് എത്തിയത്. എത്രവലിയ പ്രശ്നങ്ങളും പരിഹരിക്കാന്‍ തങ്ങളുടെ സാമീപ്യം മാത്രം മതിയായിരുന്നു. ഇങ്ങനെ തീര്‍പ്പാക്കിയവയുടെ എണ്ണം തിട്ടപ്പെടുത്താനാകാത്തതാണ്. രോഗശാന്തിയും മനഃശാന്തിയും തേടിയും നിരവധി പേര്‍ തങ്ങള്‍ക്കരികിലെത്തി. വിനയാന്വിതമായ പെരുമാറ്റവും ലളിതജീവിതവും സമഭാവനയും വര്‍ത്തമാനകാലത്തെ പൊതുപ്രവര്‍ത്തകരില്‍ നിന്ന് അദ്ദേഹത്തെ വേറിട്ടു നിറുത്തി.പരിശുദ്ധ ഇസ്ലാമിന്റെ പ്രബോധനത്തിന് വേണ്ടി ഹളര്‍മൗത്തില്‍ നിന്ന് ഹിജ്റ 1181 ല്‍ കേരളത്തിലെത്തിയ ശിഹാബ് കുടുംബത്തിന്റെ ശില്‍പിയായ സയ്യിദ് ശിഹാബുദ്ദീന്‍ അലിയ്യുല്‍ ഹള്റമിയുടെ പുത്രന്‍ സയ്യിദ് ഹുസൈന്‍ ശിഹാബുദ്ദീന്‍ മകന്‍ സയ്യിദ് മുഹല്‍ര്‍ തങ്ങള്‍ ശിഹാബുദ്ദീന്‍ മകന്‍ സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളിലൂടെയാണ് ശിഹാബ് കുടുംബം പാണക്കാട്ടെത്തിയത്.

thangal

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ അറബി ഭാഷയിലുള്ള 'ഫീ ദിക്‌റാ അസ്സയ്യിദ് മുഹമ്മദ് അലി ശിഹാബ് ' ജീവചരിത്രഗ്രന്ഥ പുസ്‌കത്തിന്റെ പുറംചട്ട)

English summary
Panakkad Muhammadali Shihab Thangal's biography in Arabi released

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്