പിണറായിക്ക് വെള്ളാപ്പള്ളിയുടെ 'കട്ട' സപ്പോർട്ട്; മദ്യ നയം സ്വാഗതാർഹം, തൊഴിലാളികൾക്ക് ആശ്വാസകരമാകും!!

  • By: Akshay
Subscribe to Oneindia Malayalam

ആലപ്പുഴ: എൽഡിഎഫിന്റെ മദ്യനയത്തെ പിന്തുണച്ച് എസ്എൻഡിപി യോദഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിരോധനം നടപ്പിലാക്കിയ ഇടങ്ങളിലെല്ലാം പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ബാറുകളിൽ കള്ളുകൾ വിതരണം ചെയ്യാനുള്ള തീരുമാനം ഒരുപാട് തൊഴിലാളികൾക്ക് ആശ്വാസകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

ബാറുകൾ കുറയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പുതിയ മദ്യനയം പ്രഖ്യാപിച്ചത്. സുപ്രീംകോടതി വിധി പ്രകാരം അചട്ടുപൂട്ടിയ ബാറുകൾ അതത് താലൂക്കിൽ മാറ്റി സ്ഥാപിക്കുംമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യ നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യം മാനിക്കുന്നുവെന്നും എന്നാൽ ഇത് പ്രായോഗിക മല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Vellappally Nadesan

മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 21ൽ നിന്ന് 23 ആക്കിയിട്ടുണ്ട്. ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് മുകളിൽ ബർ ലൈസൻസും നൽകി. പകൽ 11 മുതൽ രാത്രി വരെയാണ് ബാറുകൾ പ്രവർത്തിക്കുക. എന്നാൽ ടൂറിസം മേഖലകളിൽ പകൽ 10 മണിമുതൽ രാത്രി 11 മണിവരെ ബാറുകൾ പ്രവർത്തിപ്പിക്കാം.

വിമാനത്താവളങ്ങളിൽ അന്താരാഷ്ട്ര ടെർമിനലിന് പുറമെ ആഭ്യന്തര ടെർമിനലിലും ബാറുകൾ തുറക്കും. കള്ള് വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനുള്ള ശ്രമമാണ് സർക്കാരിന്റെതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 948 ബാറുകൾ പൂട്ടികിടക്കുന്നുണ്ടെന്നും നാൽപ്പതിനായിരത്തിലധികം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
SNDP Yogam general secretary Vellappalli Nadesan welcomes new liquor policy
Please Wait while comments are loading...