കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമ സമരം: സര്‍ക്കാര്‍ പിടിമുറുക്കുന്നു; തിയറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്

വിനോദ നികുതിയും സെസും സര്‍ക്കാരിലേക്ക് അടക്കാതെ വെട്ടിപ്പ് നടത്തുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടറാണ് റെയ്ഡിന് ഉത്തരവിട്ടത്.

  • By Jince K Benny
Google Oneindia Malayalam News

കൊച്ചി: തിയറ്റര്‍ അടച്ചിട്ട് സമ്മര്‍ദ തന്ത്രവുമായി ഇറങ്ങിയ തിയറ്റര്‍ ഉടമകളെ സമ്മര്‍ദത്തിലാക്കാന്‍ സര്‍ക്കാര്‍ നീക്കം. നിര്‍മാതാക്കളും തിയറ്റര്‍ ഉടമകളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നെങ്കിലും സര്‍ക്കാര്‍ ചര്‍ച്ചകളോട് നിഷേധാത്മ സമീപനമാണ് തിയറ്റര്‍ ഉടമകളുടെ ഭാഗത്തു നിന്നുമുണ്ടായത്. ഇതിനെ തിയറ്ററുകളേകുറിച്ച് നിരവധി പരാതികളും ഉയര്‍ന്നിരുന്നു.

സംസ്ഥാനത്തെ തിയറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലും വിജിലന്‍ റെയ്ഡിന് ഉത്തരിവിട്ടിരിക്കുകയാണ്. സെസ്, വിനോദ നികുതി എന്നീ ഇനങ്ങളില്‍ പിരിച്ചെടുക്കുന്ന തുക സര്‍ക്കാരിലേക്ക് അടക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്നാണ് റെയ്ഡ്. വിജിലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബാണ് റെയ്ഡിന് നിര്‍ദേശം നല്‍കിയത്.

നികുതി

സംസ്ഥാനത്തെ തീയറ്ററുകൡ വില്‍ക്കുന്ന ഒരു ടിക്കറ്റിന് സെസ് ഇനത്തില്‍ മൂന്ന് രൂപയും വിനോദ നികുതിയായി 32 ശതമാനവും സര്‍ക്കാരിലേക്ക് അടക്കണമെന്നാണ് നിയമം. മള്‍ട്ടിപ്ലക്‌സുകളും എ ക്ലാസ് തീയറ്ററുകളും ഉള്‍പ്പെടെ എല്ലാ തിയറ്ററുകളും ഈ തുക അടക്കണം.

നികുതി വെട്ടിപ്പ്

നിര്‍മാതാക്കളില്‍ നിന്നുമുള്ള തിയറ്റര്‍ വിഹിതത്തിന് വിട്ടു വീഴ്ച ചെയ്യാത്ത തിയറ്റര്‍ ഉടമകള്‍ നികുതി വെട്ടിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സെസ്, വിനോദ നികുതി ഇനങ്ങളില്‍ സര്‍ക്കാരിലേക്ക് ലഭിക്കേണ്ട തുക ഇവര്‍ വെട്ടിക്കുന്നതായാണ് പരാതി.

ലിബര്‍ട്ടി ബഷീറിനെതിരെ

സിനി എക്ബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ടിക്കറ്റ് നിരക്കില്‍ കൃത്രിമത്വം കാണിച്ചതായി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും നടനുമായ പി ശ്രീകുമാര്‍ ആരോപണം ഉന്നയിച്ചിരുന്നു. പുലിമുരുകന്‍ പ്രദര്‍ശിപ്പിച്ച തിയറ്ററില്‍ 80 രൂപയുടെ ടിക്കറ്റ് നൂറ് രൂപയ്ക്ക് വിറ്റു എന്നായിരുന്നു ആരോപണം.

മള്‍ട്ടിപ്ലക്‌സിലും റെയ്ഡ്

സംസ്ഥാനത്തെ എ ക്ലാസ് തിയറ്ററില്‍ മാത്രമല്ല മള്‍ട്ടിപ്ലക്‌സുകളിലും റെയ്ഡ് നടത്തുന്നുണ്ട്. ലിബര്‍ട്ടി ബഷീറിന്റെ തലശേരിയിലെ ലിബര്‍ട്ടി തിയറ്റര്‍ കോംപ്ലക്‌സിലും വിജിലന്‍സ് പരിശോധന നടത്തുകയാണ്.

സര്‍ക്കാരിന്റെ മദ്ധ്യസ്ഥതയോട് വിമുഖത

സിനിമ സമരം തീര്‍ക്കുന്നതിനായി സര്‍ക്കാര്‍ മദ്ധ്യസ്ഥതയ്ക്കു വിളിച്ചെങ്കിലും അനുകൂലമായല്ല അവര്‍ പ്രതികരിച്ചത്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അവര്‍ തള്ളുകയായിരുന്നു.

വലിയ വില കൊടുക്കേണ്ടി വരും

റെയ്ഡ് നടത്തി തിയറ്ററുകളോട് പക പോക്കാനാണ് നീക്കമെങ്കില്‍ സംസ്ഥാനത്തെ തിയറ്ററുകള്‍ ഒന്നടങ്കം അടച്ചിടയുമെന്ന് സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. തന്റെ തിയറ്ററില്‍ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേട് കണ്ടെത്തിയാല്‍ ഫെഡറേഷനിലെ തന്റെ സ്ഥാനം രാജി വയക്കുമെന്നും ബഷീര്‍ പറഞ്ഞു.

English summary
Vigilance raid at cinema theaters and multiplex. Vigilance Director Jacob Thomas ordered to conduct the raids following complaints that the theatres are not paying entertainment tax and cess to the government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X