കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ: എമിറേറ്റ്‌സ് ഐഡി മെഡിക്കല്‍ ഐഡിയാവും, തീരുമാനം ഉടന്‍

Google Oneindia Malayalam News

അബുദാബി: യുഎഇ നിവാസികള്‍ക്കുള്ള എമിറേറ്റ്‌സ് ഐഡി ഉടന്‍ തന്നെ വ്യക്തികളുടെ ഐഡിയായി മാറും. 2021 ഓടുകൂടി നിലവില്‍ വരുന്ന പദ്ധതിയോടെ എമിറേറ്റ്‌സ് ഐഡി പരിശോധിക്കുന്നതോടെ വ്യക്തികളുടെ ചികിത്സകളും പരിശോധനകളും സംബന്ധിച്ച വിവരങ്ങള്‍ ലഭിയ്ക്കും.

എമിറേറ്റ്‌സ് ഐഡി കാര്‍ഡ് മെഡിക്കല്‍ ഐഡി കാര്‍ഡാക്കി മാറ്റുന്നതിനൊപ്പം ഇന്‍ഷ്വറന്‍സ് കമ്പനികളുമായും ബന്ധിപ്പിയ്ക്കും. അമേരിക്കയിലും സിങ്കപ്പൂരിലും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വര്‍ഷത്തോടെ പൂര്‍ത്തിയാക്കാനുദ്ദേശിയ്ക്കുന്ന പദ്ധതി വിവിധ ഘട്ടങ്ങളായാണ് നടപ്പിലാക്കുക. ഈ പദ്ധതി യുഎഇയിലെ ആരോഗ്യസംരക്ഷണം മെച്ചപ്പെടുത്തുമെന്ന് യുഎഇ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഡയറക്ടര്‍ മുബാറക മുബറക് അലി ഇബ്രാഹിം പറയുന്നു.

ഹെല്‍ത്ത് കെയര്‍ ഡാറ്റാ ബേസ്

ഹെല്‍ത്ത് കെയര്‍ ഡാറ്റാ ബേസ്

2021 ഓടെ വ്യക്തികളുടെ ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെട്ട ഡാറ്റാ ബേസ് തയ്യാറാക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

എന്തെല്ലാം വിവരങ്ങള്‍

എന്തെല്ലാം വിവരങ്ങള്‍

നേരത്തെ നടത്തിയ ചികിത്സ സംബന്ധിച്ചതും ആരോഗ്യ പരിശോധന സംബന്ധിച്ച വിവരങ്ങളും ഇതിനൊപ്പം കഴിച്ച മരുന്നുകളുടെ വിവരങ്ങളും ഇതോടെ എമിറേറ്റ്‌സ് ഐഡി കാര്‍ഡുമായി ബന്ധിപ്പിയ്ക്കും. യുഎഇയില്‍ എവിടെ നിന്ന് ചികിത്സ തേടിയാലും ഡോക്ടര്‍മാര്‍ക്ക് നേരത്തെ ലഭിച്ച ചികിത്സയെക്കുറിച്ചും കഴിച്ച മരുന്നുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിയ്ക്കുന്ന തരത്തിലാണ് കാര്‍ഡ്.

മികച്ച ചികിത്സയ്ക്ക്

മികച്ച ചികിത്സയ്ക്ക്

ആശുപത്രികളില്‍ നിന്നുള്ള അനാവശ്യ പരിശോധനകള്‍ ഇല്ലാതാക്കാനും ചികിത്സാപിഴവുകള്‍ ഇല്ലാതാക്കാനും മെഡിക്കല്‍ ഐഡി കാര്‍ഡ് സംവിധാനം സഹായിക്കുമെന്നാണ് യുഎഇ ആരോഗ്യ മന്ത്രാലയം കണക്കുകൂട്ടുന്നത്.

ചെലവ് കുറയ്ക്കാന്‍

ചെലവ് കുറയ്ക്കാന്‍

ആശുപത്രികള്‍ നടത്തുന്ന അനാവശ്യ പരിശോധനകള്‍ വഴിയുള്ള ചെലവ് കുറയ്ക്കുന്നതിനും മെഡിക്കല്‍ ഐഡി കാര്‍ഡുകള്‍ സഹായിക്കും. ഇതിന് പുറമേ ഈ കാര്‍ഡുകള്‍ ഇന്‍ഷ്വറന്‍സ് കമ്പനികളുമായും ബന്ധിപ്പിക്കും.

English summary
By 2021, all patients in the country will have single unified medical records which can be accessed by any doctor in the country through the Emirates Identity card.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X