ഹോം
 » 
അജിത് ജോഗി

അജിത് ജോഗി

അജിത് ജോഗി

ഛത്തീസ് ഗഢ് സംസ്ഥാനത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയാണ് അജിത് കുമാർ ജോഗി. നവംബർ 2000 മുതൽ ഡിസംബർ 2003 വരെ അദ്ദേഹം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു.

അജിത് ജോഗി ജീവചരിത്രം

ഛത്തീസ് ഗഢ് സംസ്ഥാനത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയാണ് അജിത് കുമാർ ജോഗി. നവംബർ 2000 മുതൽ ഡിസംബർ 2003 വരെ അദ്ദേഹം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. സംസ്ഥാന നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു പുറമേ അദ്ദേഹം രണ്ട് പാർലമെന്റ് ഹൗസിലെയും അംഗമായിരുന്നിട്ടുണ്ട്. 2016-ൽ, അജിത് ജോഗിയും മകൻ അമിത് ജോഗിയും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കും ഛത്തീസ്ഗഢ് അന്താഗഢ് തിരഞ്ഞെടുപ്പിൽ അട്ടിമറി കാണിച്ചതിനും ഐ എൻ സിയിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മകൻ അമിത് കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും 6 വർഷത്തേയ്ക്ക് ബഹിഷ്ക്കരിക്കപ്പെട്ടു. 2004 ലുണ്ടായ ഒരു വാഹനാപകടത്തിൽ ജോഗിക്ക് സാരമായി പരിക്കേൽക്കുകയും ശരീരം ഭാഗികമായി തളർന്ന് പോവുകയും ചെയ്തു. പിന്നിട് അങ്ങോട്ടുള്ള​ ജീവിതം വീൽചെയറിലായിരുന്നുവെങ്കിലും ഒരിക്കലും തന്റെ പോരാട്ടം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. 2020 മെയ് 9 ന് ഹൃദയാഘാതത്തെ തുടർന്ന് ജോഗിയെ​ റായ്പൂരിലെ ശ്രീ നാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോമാവസ്ഥയിൽ ആയിരുന്നു. 20 ദിവസത്തെ ആശുപത്രി വാസത്തിനിടെ അദ്ദേഹത്തിന് പല തവണയായി ഹൃദയാഘാതം ഉണ്ടായി. ഒടുവിൽ മെയ് 29 ന് തന്റെ 74ാം വയസിൽ ജോഗി മരണത്തിന് കീഴടങ്ങി.

കൂടുതൽ വായിക്കുക
By Keshav Karna Updated: Monday, February 8, 2021, 12:55:29 PM [IST]

അജിത് ജോഗി വ്യക്തിജീവിതം

മുഴുവൻ പേര് അജിത് ജോഗി
ജനനത്തീയതി 29 Apr 1946
ഡേറ്റ് ഓഫ് ഡെത്ത് 29 May 2020 (വയസ്സ് 74)
ജന്മസ്ഥലം ബിലാസ്പൂർ, സെൻട്രൽ പ്രോവിൻസസ് & ബീരാർ, ബ്രിട്ടീഷ് ഇന്ത്യ (ഇപ്പോൾ ഛത്തീസ്ഗഢ്, ഇന്ത്യ)
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ എഞ്ചിനിയർ, ഐ എ എസ് ഓഫീസർ
പിതാവിന്റെ പേര് കെ പി ജോഗി
മാതാവിന്റെ പേര് കാന്തി മണി

അജിത് ജോഗി ആസ്തി

ആസ്തി: ₹4.55 CRORE
ആസ്തികള്‍:₹4.55 CRORE
ബാധ്യത: N/A

അജിത് ജോഗി കൗതുകകരമായ വിവരങ്ങള്‍

“ജില്ലാ കളക്ടറുടെ പങ്ക്”, “ബാഹ്യമേഖലയുടെ ഭരണം” എന്നീ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
ഭോപ്പാലിലെ മൗലാന ആസാദ് കോളേജ് ഓഫ് ടെക്നോളജിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ സ്വർണ്ണ മെഡൽ ജേതാവാണദ്ദേഹം.
1981 മുതൽ ‘85 വരെ ഇൻഡോർ ജില്ലാകളക്ടറായി അജിത് ജോഗി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അജിത് ജോഗി രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2018
  • രാജ്നന്ദഗാവ്, മർവാഹി എന്നീ സീറ്റുകളിൽ നിന്നും അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന് അജിത് ജോഗി പ്രഖ്യാപിച്ചു. അതിന്റെയർത്ഥം, അദ്ദേഹം നേരിട്ട് ഡോ.രമൺ സിംഗിനെ വെല്ലുവിളിക്കും എന്നായിരുന്നു.
2016
  • 2016 ജൂണിൽ, അജിത് ജോഗി ഛത്തീസ്ഗഢ് ജനത കോൺഗ്രസ്സ് എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു.
2009
  • 2009 ലോകസഭ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഛത്തീഗഢിലെ മഹാസമുന്ദ് നിയോജകമണ്ഡലത്തിന്റെ ലോകസഭാംഗമായി ജോഗി സേവനമനുഷ്ഠിച്ചു. എന്നിരുന്നാലും 2014-ലെ ലോകസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ ചന്ദു ലാൽ സാഹുവിനെതിരെ 133 വോട്ടുകൾക്ക് തന്റെ സീറ്റ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു.
2008
  • മർവാഹി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചുകൊണ്ട് ഛത്തീസ്ഗഢിന്റെ ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
2004
  • ഛത്തീസ്ഗഢിലെ മഹാസമുന്ദിനായി 14-മത് ലോകസഭയിൽ എം പി ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
2000
  • 2000 നവംബർ 9-ന് അദ്ദേഹം പുതുതായി രൂപീകരിച്ച ഛത്തീസ്ഗഢ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2003-ൽ അദ്ദേഹം ഛത്തീസ്ഗഢിലുടനീളം ഒരു വികാസ് യാത്ര നയിച്ചു.
1999
  • ദണ്ടെവാഡയിലുള്ള മാ ദണ്ടേശ്വരി ക്ഷേത്രത്തിൽ നിന്നും അംബികാപൂറിലുള്ള മഹാമായ ക്ഷേത്രം വരെ ഛത്തീസ്ഗഢിന് പ്രത്യേക സംസ്ഥാനപദവി എന്നത് ബോധവത്ക്കരണപ്രചാരണത്തിനായി അദ്ദേഹം ജാത്ര നയിച്ചു.
1998
  • ഛത്തീസ്ഗഢിലെ റായ്ഗഢ് നിയോജകമണ്ഡലത്തിൽ നിന്നും 12-മത് ലോകസഭയിലേയ്ക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
1997
  • അദ്ദേഹം എ ഐ സി സി ദൽഹി പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി തിരഞ്ഞെടുപ്പ് അംഗ കേന്ദ്ര നിരീക്ഷകനായി നിയമിക്കപ്പെട്ടു. കൂടാതെ ഗതാഗതം & വിനോദസഞ്ചാര കമ്മിറ്റി അംഗം, ഗ്രാമീണ-നഗര വികസന കമ്മിറ്റി അംഗം, കല്ക്കരി മന്ത്രാലയ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗം, ഊർജ്ജമന്ത്രാലയ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം, പരോക്ഷനികുതി ഉപ-കമ്മിറ്റി കൺവീനർ, എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. മാത്രമല്ല, അദ്ദേഹം രാജ്യസഭ വൈസ് ചെയർപേഴ്സൺ പാനൽ അംഗവുമായിരുന്നു. ഇവയ്ക്ക് സമാന്തരമായി അദ്ദേഹം കോൺഗ്രസ്സ് പാർലമെന്ററി പാർട്ടിയുടെ മുഖ്യ വക്താവായും എ ഐ സി സി യുടെ മുഖ്യവക്താവായും 1997 മുതൽ 1999 വരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1996
  • എ ഐ സി സി പാർലമെന്ററി തിരഞ്ഞെടുപ്പ് (ലോകസഭ) കോർ ഗ്രൂപ്പ് അംഗം. പിന്നീട് അദ്ദേഹം പാർലമെന്റിൽ കോൺഗ്രസ്സ് പാർട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി.
1995
  • സയൻസ് & ടെക്നോളജി, പരിസ്ഥിതി & വനം കമ്മിറ്റി ചെയർമാനായി നിയമിതനായി.
1995
  • സിക്കിം അസംബ്ലി തിരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ്സ് പാർട്ടിയ്ക്ക് വേണ്ടി കേന്ദ്ര നിരീക്ഷകനായി നിയമിതനായി.
1989
  • മണിപ്പൂർ സംസ്ഥാനത്തിലെ നിയോജകമണ്ഡലങ്ങളിൽ നിന്നും ലോകസഭ തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി കോൺഗ്രസ്സ് പാർട്ടിയുടെ കേന്ദ്ര നിരീക്ഷകനായി അദ്ദേഹം നിയമിക്കപ്പെട്ടു. പൊതുബോധം വളർത്തുവാൻ വേണ്ടി അദ്ദേഹം മധ്യപ്രദേശിന്റെ കിഴക്കൻ ഗോത്രമേഖലകളിൽ 1500 കിലോമീറ്ററുകൾ സഞ്ചരിക്കുകയും കോൺഗ്രസ്സ് പാർട്ടിയ്ക്ക് പിന്തുണ നേടുകയും ചെയ്തു.
1987
  • അദ്ദേഹം മധ്യപ്രദേശിലെ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി നിയമിതനായി. കൂടാതെ, പൊതുസ്ഥാപന കമ്മിറ്റി അംഗം, വ്യവസായ കമ്മിറ്റി അംഗം, റെയിൽ വേ കമ്മിറ്റി അംഗം, സംസ്ഥാന എസ് സി & എസ് ടി കമ്മിഷൻ (മധ്യപ്രദേശ്) ചെയർമാൻ എന്നിവയുമായിരുന്നു.
1986
  • പട്ടികജാതി, പട്ടികവർഗക്കാരുടെ ക്ഷേമത്തിൽ ആൾ ഇന്ത്യ കോൺഗ്രസ്സ് കമ്മിറ്റി (എ ഐ സി സി) അംഗമായി 1986-ൽ ജോഗി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. പിന്നീട് അദ്ദേഹം ഐ എൻ സിയാൽ രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 1998 വരെ അദ്ദേഹം തുടർച്ചയായ രണ്ട് തവണ ഉപരിസഭയിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു.

മുന്‍കാല ചരിത്രം

1974
  • ഇന്ത്യൻ പോലീസ് സർവീസിലേയ്ക്കും ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലേയ്ക്കും അജിത് ജോഗി തിരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശിലെ സിധി, ഷഹ്ദോൾ, റായ്പൂർ, ഇൻഡോർ ജില്ലകളിൽ 1974 മുതൽ 1986 വരെ 12 വർഷത്തിലധികം കളക്ടർ/ജില്ലാമജിസ്ട്രേറ്റ് ആയി ഏറ്റവും കൂടുതൽ കാലം സേവനം ചെയ്തതിൽ റെക്കോർഡിട്ട് ജോഗി സേവനമനുഷ്ഠിച്ചു.
1968
  • ഭോപ്പാലിലെ മൗലാന ആസാദ് കോളേജ് ഓഫ് ടെക്നോളജിയിൽ നിന്നും സ്വർണ്ണമെഡലോടെ അദ്ദേഹം തന്റെ മെക്കാനിക്കൽ എഞ്ചിനിയറിംഗ് ബിരുദം പൂർത്തിയാക്കി. തന്റെ ബിരുദവേളയിൽ അദ്ദേഹം മൗലാന ആസാദ് കോളേജ് ഓഫ് ടെക്നോളജി വിദ്യാർത്ഥിയൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
1967
  • റായ്പൂരിലെ (ഛത്തീസ്ഗഢ്) സർക്കാർ എഞ്ചിനിയറിംഗ് കോളേജിൽ ചെറിയ കാലയളവിലേയ്ക്ക് (1967-68) അദ്ദേഹം ലക്ചററായി ജോലി ചെയ്തിട്ടുണ്ട്.

അജിത് ജോഗി നേട്ടങ്ങൾ

ജയന്റ് ഇന്റർനാഷണൽ 1984-ൽ അദ്ദേഹത്തെ സംസ്ഥാന അവാർഡായ “ഏറ്റവും വിശിഷ്ടനായ വ്യക്തി” എന്ന ബഹുമതി നല്കി ആദരിച്ചിട്ടുണ്ട്.

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X