Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇ ശ്രീധരന്‍

ഇ ശ്രീധരന്‍
ഇന്ത്യയുടെ മെട്രോമാന്‍ എന്നറിയപ്പെടുന്ന എളാട്ടുവളപ്പില്‍ ശ്രീധരന്‍ ഒരു എഞ്ചിനീയറാണ്. 1932 ജൂണ്‍ 12 ന് കേരളത്തിലെ പാലക്കാട് ജില്ലയിലെ കറുകപുത്തൂരിലാണ് അദ്ദേഹം ജനിച്ചത്.
By Keshav Karna | Friday, March 5, 2021, 03:14:59 PM [IST]

ഇ ശ്രീധരന്‍ ജീവചരിത്രം

ഇന്ത്യയുടെ മെട്രോമാന്‍ എന്നറിയപ്പെടുന്ന എളാട്ടുവളപ്പില്‍ ശ്രീധരന്‍ ഒരു എഞ്ചിനീയറാണ്. 1932 ജൂണ്‍ 12 ന് കേരളത്തിലെ പാലക്കാട് ജില്ലയിലെ കറുകപുത്തൂരിലാണ് അദ്ദേഹം ജനിച്ചത്. പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്തുള്ള ചാത്തന്നൂരിലെ ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആന്ധ്രാപ്രദേശിലെ കാക്കിനാടയിലെ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കി. ഐഇഎസ് നേടിയാണ് പിന്നീട് ഇന്ത്യന്‍ റെയില്‍വേ എഞ്ചിനീയറിംഗ് സര്‍വീസില്‍ പ്രവേശിച്ചത്.

രാമേശ്വരത്ത് ചുഴലിക്കാറ്റില്‍ തകര്‍ന്ന പാമ്പന്‍ പാലത്തിന്റെ പുനര്‍ നിര്‍മാണമാണ് അദ്ദേഹത്തിന് കരിയറിന്റെ തുടക്കത്തില്‍ തന്നെ ലഭിച്ച കടമ്പ. പാമ്പന്‍ പാലം റെക്കോര്‍ഡ് വേഗത്തില്‍ പുനര്‍നിര്‍മിക്കുകയും അതിന് പിന്നാലെ ശ്രീധരന്‍ പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തു. പിന്നീട് കൊങ്കണ്‍ റെയില്‍വേ, സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ, കൊല്‍ക്കത്ത മെട്രോ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ദില്ലി മെട്രോ റെയില്‍, കൊച്ചി മെട്രോ, ലഖ്നൗ മെട്രോ തുടങ്ങിയ നിരവധി എഞ്ചിനീയറിംഗ് പ്രോജക്ടുകള്‍ക്ക് നേതൃത്വം നല്‍കി. നിശ്ചിത സമയപരിധിക്കുള്ളില്‍ തന്റെ എല്ലാ പ്രോജക്റ്റുകളും പൂര്‍ത്തിയാക്കുന്നതില്‍ അദ്ദേഹം പ്രശസ്തനാണ്. ഇന്ത്യയിലെ നഗര ഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെ മുഖച്ഛായ മാറ്റുന്നതില്‍ ശ്രീധരന്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട തന്റെ വിശിഷ്ട കരിയറില്‍ ഇ ശ്രീധരനെ തേടി ലോകമെമ്പാടുമുള്ള നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും ഓണററി ഡോക്ടറേറ്റുകളും തേടിയെത്തി. പദ്മ വിഭൂഷന്‍, പത്മശ്രീ, ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ 'ഷെവലിയര്‍ ഡി ലാ ലീജിയന്‍ ഡി ഹോനര്‍', 'ഓര്‍ഡര്‍ ഓഫ് ദി റൈസിംഗ് സണ്‍', ജപ്പാനിലെ പരമോന്നത പൗര പുരസ്‌കാരം, ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ സ്റ്റാര്‍, ജി-ഫയല്‍സ് അവാര്‍ഡുകള്‍ എന്നിവ അവയില്‍ ചിലതാണ്.

അദ്ദേഹത്തെക്കുറിച്ച് ധാരാളം പുസ്തകങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. ശാസ്ത്രം, സാങ്കേതികവിദ്യ, വികസനം, ഔ്യോഗിക ധാര്‍മ്മികത എന്നിവയെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളും അദ്ദേഹം തന്നെ രചിച്ചിട്ടുണ്ട്. 2021 ഫെബ്രുവരിയില്‍ ബിജെപിയില്‍ ചേരുന്നതുവരെ ജീവിതത്തിലുടനീളം അദ്ദേഹം തികച്ചും രാഷ്ട്രീയേതര സമീപനമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ശ്രീധരന്‍ നരേന്ദ്ര മോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അഭിനന്ദിക്കുകയും 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ അംഗീകരിക്കുകയും ചെയ്തിരുന്നു.

കൂടുതൽ വായിക്കുക

ഇ ശ്രീധരന്‍ വ്യക്തിജീവിതം

മുഴുവൻ പേര് ഇ ശ്രീധരന്‍
ജനനത്തീയതി 12 Jun 1932 (വയസ്സ് 93)
ജന്മസ്ഥലം കറുകപുത്തൂര്‍, പാലക്കാട് ജില്ല, കേരളം
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Bachelor of Engineering
തൊഴില്‍ എഞ്ചിനീയര്‍
പിതാവിന്റെ പേര് കെ. നീലകണ്ഠന്‍ മൂസത്
മാതാവിന്റെ പേര് അമ്മാളുവമ്മ
പങ്കാളിയുടെ പേര് രാധാ ശ്രീധരന്‍
പങ്കാളിയുടെ ജോലി വീട്ടമ്മ
മക്കൾ 3 പുത്രൻ 1 പുത്രി

ഇ ശ്രീധരന്‍ ആസ്തി

ആസ്തി
N/A
ആസ്തികള്‍
N/A
ബാധ്യത
N/A

ഇ ശ്രീധരന്‍ കൗതുകകരമായ വിവരങ്ങള്‍

ഇ. ശ്രീധരനും മുന്‍ ഐഎഎസും ചീഫ് ഇലക്ഷന്‍ കമ്മീഷണറുമായ ടിഎം ശേഷനും ബിഇഎം ഹൈസ്‌കൂളിലെ സഹപാഠികളായിരുന്നു. ഇരുവരെയും ജെഎന്‍ടിയു കാക്കിനാട കോളേജില്‍ എഞ്ചിനീയറിംഗിനായി തിരഞ്ഞെടുത്തിരുന്നു, എന്നിരുന്നാലും ടിഎന്‍ ശേഷന്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ചേരാന്‍ തീരുമാനിച്ചപ്പോള്‍ ഇ. ശ്രീധരന്‍ സിവില്‍ എഞ്ചിനീയറിംഗ് ബിരുദം ജെഎന്‍ടിയുവില്‍ നിന്ന് തുടരുകയായിരുന്നു.

ഇ ശ്രീധരന്‍ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2021 : കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇ ശ്രീധരന്‍ 2021 ഫെബ്രുവരി 18 ന് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി.

മുന്‍കാല ചരിത്രം

  • 2008: പത്മവിഭൂഷണ്‍ പുരസ്‌കാരം ശ്രീധരന് ലഭിക്കുന്നു
  • 2005: ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ ദ ഓര്‍ഡര്‍ ഓഫ് ലീജിയണ്‍ ഡി ഹോണര്‍ ലഭിക്കുന്നു
  • 2001: ഇ ശ്രീധരന് പത്മശ്രീ ലഭിക്കുന്നു
  • 1996: ഡിഎംആര്‍സിയുടെ മാനേജിംഗ് ഡയറക്ടറായി ശ്രീധരനെ നിയമിക്കുന്നു
  • 1990: ഇന്ത്യന്‍ എഞ്ചിനീയറിംഗ് സര്‍വീസില്‍ നിന്ന് ഔ്യോഗികമായി വിരമിച്ചെങ്കിലും അദ്ദേഹത്തിന്റെ സേവന കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കി. കൊങ്കണ്‍ റെയില്‍വേയുടെ സിഎംഡിയായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു.
  • 1989: മെമ്പര്‍ എഞ്ചിനീയറിംഗ്, റെയില്‍വേ ബോര്‍ഡ് ആന്‍ഡ് എക്‌സ് ഓഫീഷ്യോ സെക്രട്ടറി എന്നീ പദവികളിലേക്കും അദ്ദേഹം ഉയര്‍ന്നുവന്നു.
  • 1987: പശ്ചിമ റെയില്‍വേയുടെ ജനറല്‍ മാനേജറായി ശ്രീധരന്‍ തിരഞ്ഞെടുക്കപ്പെട്ടു
  • 1979: ഇ ശ്രീധരന്‍ കൊച്ചി ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ ചേര്‍ന്നു. ശ്രീധരന്റെ മേല്‍നോട്ടത്തില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 1981ല്‍ ആദ്യത്തെ കപ്പല്‍ എംവി റാണി പദ്മിനി പുറത്തിറക്കി.
  • 1970: 1970ല്‍ കൊല്‍ക്കത്തയില്‍ മെട്രോ റെയില്‍ എത്തുമ്പോള്‍ അത് ആസൂത്രണം ചെയ്ത് നടപ്പാക്കാനും, മെട്രോയുടെ രൂപകല്‍പ്പനയുടെ ചുമതലയും ശ്രീധരന് നല്‍കി.
  • 1964: ചുഴലിക്കാറ്റില്‍ തകര്‍ന്ന രാമേശ്വരത്തെ പാമ്പന്‍ പാലം വിജയകരമായി പുനര്‍നിര്‍മിക്കുകയെന്ന തന്റെ ആദ്യത്തെ വലിയ വെല്ലുവിളിയെ അദ്ദേഹം നേരിട്ട് വിജയിച്ചു. പിന്നീട് എഞ്ചിനീയറിംഗ് പ്രതിഭയെന്ന ഖ്യാതി നേടി പ്രശസ്തി ഉയര്‍ത്തി.
  • 1954: ഐഇഎസ് പരീക്ഷയില്‍ വിജയിച്ച്, ഇന്ത്യന്‍ റെയില്‍വേയില്‍ അസിസ്റ്റന്റ് എഞ്ചിനീയറായി ചേര്‍ന്നു.
  • 1949: ജെഎന്‍ടിയുവില്‍ ചേര്‍ന്ന് സിവില്‍ എഞ്ചിനീയറിംഗ് പഠനം ആരംഭിച്ചു

ഇ ശ്രീധരന്‍ നേട്ടങ്ങൾ

പത്മ വിഭൂഷണ്‍, പത്മശ്രീ, ഷെവലിയര്‍ ഡി ലാ ലീജിയണ്‍ ഡി ഹോണര്‍, ഓര്‍ഡര്‍ ഓഫ് ദ റൈസിംഗ് സണ്‍, ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ സ്റ്റാര്‍, ജി-ഫയല്‍സ് അവാര്‍ഡ്‌സ്

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+