മുൻ എം. എൽ.എ പരേതനായ ജോർജ്ജ് ഈഡന്റെ മകനായ ഹൈബി ഈഡന്‍ എറണാകുളം മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാംഗമാണ്. കേരളാ നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ സാമാജികന്‍ എന്ന പദവിയും ഹൈബി ഈഡനുണ്ട് . തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ പഠനകാലത്ത് 2003 ല്‍ കെഎസ് യു നയിച്ച യൂണിയന്‍ ജനറല്‍ സെക്രട്ടറിയായാണ് ഹൈബിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. അതേ വര്‍ഷം തന്നെ കോളെജിലെ കെഎസ്യു യൂണിറ്റ് പ്രസിഡന്റും ആയിരുന്നു. കെഎസ്‌യുവിന്റെ എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റായിരുന്ന ഹൈബി 2007 മുതല്‍ 2009 വരെ കെഎസ്യു സംസ്ഥാന കമ്മിറ്റി പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.. കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ (NSUI) യുടെ ദേശീയ അധ്യക്ഷനും ആയിരുന്നു.
2011 ഏപ്രിൽ മാസത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം നിയോജക മണ്ഡലത്തിൽ നിന്നും സെബാസ്റ്റ്യൻ പോളിനെ പരാജയപ്പെടുത്തി നിയമസഭാംഗമായി. 32,437 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. ഈ വിജയത്തോടെയാണ് ഹൈബി ഈഡന്‍ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി മാറിയത്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം നിയോജകമണ്ഡലത്തിൽ നിന്ന് രണ്ടാം തവണ കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 21949 വോട്ടുകൾക്ക് ആയിരുന്നു വിജയം.
| മുഴുവൻ പേര് | ഹൈബി ഈഡന്‍ |
| ജനനത്തീയതി | 19 Apr 1983 (വയസ്സ് 42) |
| ജന്മസ്ഥലം | എറണാകുളം ,കേരളം |
| പാര്‍ട്ടിയുടെ പേര് | Indian National Congress |
| വിദ്യാഭ്യാസം | |
| തൊഴില്‍ | സാമൂഹിക പ്രവർത്തകൻ |
| പിതാവിന്റെ പേര് | ജോർജ് ഈഡൻ |
| മാതാവിന്റെ പേര് | NA |
| പങ്കാളിയുടെ പേര് | അന്നാ ലിൻറ |
| മക്കൾ | 1 പുത്രി |
Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.