കണ്ണൂരില്‍ നിന്നുള്ള പ്രമുഖ സിപിഎം നേതാക്കളില്‍ ഒരാളാണ് പി ജയരാജന്‍. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ മേഖലയില്‍ എത്തിയ പി ജയരാജന്‍ നിരവധി തവണ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും പ്രസിഡന്‍റുമായി പ്രവര്‍ത്തിച്ചു. 1972 ല്‍ സിപിഎം അംഗത്വത്തില്‍ എത്തിയ പി ജയരാജന്‍ പാര്‍ട്ടി കൂത്തുപറമ്പ് ഏരിയ സെക്രട്ടറിയായി പത്ത് വര്‍ഷം പ്രവര്‍ത്തിച്ചു. പിന്നീട് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി ജയരാജനെ 1998 ൽ പാലക്കാട് നടന്ന സംസ്ഥാന കൺവെൻഷനിൽ സംസ്ഥാന സമിതിയിൽ ജയരാജനെ ഉൾപ്പെടുത്തി. 2010 ല്‍ ഡിസംബറില്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആക്ടിങ് സെക്രട്ടററിയായി തിരഞ്ഞെടുക്കപ്പെട്ട പി ജയരാജന്‍ 2011 ൽ ജില്ലാ സെക്രട്ടറിയായി. തുടര്‍ന്നുള്ള രണ്ട് സമ്മേളനങ്ങളിലും അദ്ദേഹം സെക്രട്ടറി പദവിയില്‍ തുടര്‍ന്നു.
ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്ന പി ജയരാജന്‍ കണ്ണൂർ ജില്ലയിലെ മുൻ സിഐടിയു പ്രസിഡന്റായിരുന്നു. കുത്തുപറമ്പ് ഏരിയ ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേശാഭിമാനി ദിനപത്രത്തിന്റെ കണ്ണൂർ എഡിഷൻ മേധാവിയായിരുന്ന ജയരാജന്‍ പട്യം ഗോപാലൻ മെമ്മോറിയൽ റിസർച്ച് സ്റ്റഡി സെന്ററും ഡയറക്ടറായും നിലവില്‍ പ്രവർത്തിക്കുന്നു. 2001,2005,2006 വര്‍ഷങ്ങളില്‍ കൂത്തുപറമ്പില്‍ നിന്നും മൂന്ന് തവണ നിയസഭയിലേക്ക് മത്സരിച്ച വിജയിച്ച പി ജയരാജന്‍ 2019 ല്‍ വടകരയില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
| മുഴുവൻ പേര് | പി ജയരാജൻ |
| ജനനത്തീയതി | 27 Nov 1962 (വയസ്സ് 63) |
| ജന്മസ്ഥലം | കതിരൂർ, കണ്ണൂർ |
| പാര്‍ട്ടിയുടെ പേര് | Communist Party Of India (marxist) |
| വിദ്യാഭ്യാസം | 12th Pass |
| തൊഴില്‍ | രാഷ്ട്രീയ പ്രവർത്തകൻ |
| പിതാവിന്റെ പേര് | കുഞ്ഞിരാമൻ |
| മാതാവിന്റെ പേര് | ദേവിയമ്മ |
| പങ്കാളിയുടെ പേര് | യമുന ടിപി |
| പങ്കാളിയുടെ ജോലി | സഹകരണ ബാങ്ക് ജീവനക്കാരി |
| മക്കൾ | 1 പുത്രൻ 1 പുത്രി |
Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.