ഹോം
 » 
സീമൻ

സീമൻ

സീമൻ

തന്റെ വഴികാട്ടിയായ ഭാരതി രാജയോടും മണിവണ്ണന്റെ സിനിമകളോടും ആകർഷിക്കപ്പെട്ട് സീമൻ സിനിമാ സംവിധാനം തന്റെ ജീവിതോപാധിയായി തിരഞ്ഞെടുത്തു. പാഞ്ചാലക്കുറിച്ചി സംവിധാനം ചെയ്തുകൊണ്ട് സീമൻ തന്റെ തൊഴിൽ ജീവിതം ആരംഭിച്ചു.

സീമൻ ജീവചരിത്രം

തന്റെ വഴികാട്ടിയായ ഭാരതി രാജയോടും മണിവണ്ണന്റെ സിനിമകളോടും ആകർഷിക്കപ്പെട്ട് സീമൻ സിനിമാ സംവിധാനം തന്റെ ജീവിതോപാധിയായി തിരഞ്ഞെടുത്തു. പാഞ്ചാലക്കുറിച്ചി സംവിധാനം ചെയ്തുകൊണ്ട് സീമൻ തന്റെ തൊഴിൽ ജീവിതം ആരംഭിച്ചു. അദ്ദേഹം മൂന്ന് സിനിമകൾ സംവിധാനം ചെയ്തെങ്കിലും ഒന്നും വിജയകരമായിരുന്നില്ല. അതിനു ശേഷം അദ്ദേഹം സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്തു. 2006-ൽ അദ്ദേഹം നടൻ മാധവനോടൊപ്പം തമ്പി എന്ന തന്റെ വിജയകരമായ സിനിമയിലൂടെ തിരികെ വന്നു.
ശ്രീലങ്കൻ തമിഴ് ജനതകളുടെയും തമിഴ് ഈളത്തിന്റെ ലിബെറേഷൻ ടൈഗേഴ്സിന്റെയും അവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രചാരകനായി സീമൻ അറിയപ്പെടുന്നു. 1958-ൽ അദിതനാറിനാൽ സ്ഥാപിക്കപ്പെട്ട നാം തമിളർ ഇയക്കം, സീമനെ പാർട്ടിയുടെ മുഖ്യ സംഘാടകനാക്കി പാർട്ടി മുഖ്യ രാഷ്ട്രീയ പാർട്ടികളിൽ നിന്നും വ്യത്യസ്തമായ അവയ്ക്കെല്ലാം പകരമായ രാഷ്ട്രീയപ്പാർട്ടിയാണെന്ന് പ്രസ്താവിച്ചും ഒരു സ്വതന്ത്ര തമിൾ ഈളത്തിന്റെ സ്ഥാപനം പാർട്ടിയുടെ മാത്രമല്ല തമിഴ് നാട്ടിലെ തമിഴരുടെ മാതൃകാ ലക്ഷ്യമായി തീരും എന്ന് അവകാശപ്പെട്ടുകൊണ്ടും 2010 മെയ് 18-ന് നാം തമിളർ കച്ചിയായി മാറ്റപ്പെട്ടു.

കൂടുതൽ വായിക്കുക
By Moumi Majumdar Updated: Tuesday, February 19, 2019, 12:43:01 PM [IST]

സീമൻ വ്യക്തിജീവിതം

മുഴുവൻ പേര് സീമൻ
ജനനത്തീയതി 08 Nov 1966 (വയസ്സ് 57)
ജന്മസ്ഥലം അരണൈയൂർ, ശിവഗംഗൈ
പാര്‍ട്ടിയുടെ പേര്‌ Naam Tamilar Katchi
വിദ്യാഭ്യാസം Graduate
തൊഴില്‍ സിനിമ - സംവിധായകൻ
പിതാവിന്റെ പേര് സെന്തമിഴൻ
മാതാവിന്റെ പേര് അന്നമ്മാൾ സെന്തമിഴൻ
മതം ക്രിസ്തുമതം
വെബ്സെെറ്റ് seeman4tn.com
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം:

സീമൻ ആസ്തി

ആസ്തി: ₹1.19 CRORE
ആസ്തികള്‍:₹1.25 CRORE
ബാധ്യത: ₹6.1 LAKHS

സീമൻ കൗതുകകരമായ വിവരങ്ങള്‍

1. 2016 അസംബ്ലി തിരഞ്ഞെടുപ്പിൽ നാം തമിളർ കട്ച്ചി മത്സരിച്ചു. അദ്ദേഹത്തിന്റെ പാർട്ടി മൊത്തം 234 അസംബ്ലി നിയോജകമണ്ഡലങ്ങളിലും സ്വന്തമായി മത്സരിച്ചു.
2. അദ്ദേഹത്തിന്റെ പാർട്ടി പതാക തമിഴ് ഈളത്തിന്റെ പതാകയുടെ അതേ സാമ്യമുള്ളതാണ്. കടുവ ചോളന്മാരുടെയും തമിഴ് പുലികളുടെയും ചിഹ്നമായിരുന്നു.
3. മുഖ്യമന്ത്രി ജയലളിതയ്ക്കും ഭരിക്കുന്ന എ ഐ എ ഡി എം കെയ്ക്കുമുള്ള തന്റെ പിന്തുണ 2016 തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സീമൻ തുടർന്നു. അദ്ദേഹത്തിന്റെ പാർട്ടിയിൽ നിന്നുള്ള ചിലരാൽ അദ്ദേഹം കുറ്റാരോപിതനാകുകയും തന്റെ പാർട്ടിയുടെ യുവ സംഘടനയിൽ നിന്നും എ ഐ എ ഡി എം കെ യെ പിന്തുണയ്ക്കുന്നതിൽ എതിർപ്പ് അഭിമുഖീകരിയ്ക്കപ്പെടുകയും ചെയ്തു.
4. സി പി എം പാർട്ടി അംഗമായ അരുണനെ അവരുടെ പി ഡബ്ല്യു എഫ് സഖ്യത്തേക്കാൾ കൂടുതൽ വോട്ടുകൾ നേടുമെന്നും ഇല്ലെങ്കിൽ തന്റെ പാർട്ടി പിരിച്ചു വിട്ട് സി പി എമ്മിൽ ചേരുമെന്ന് ശപഥം ചെയ്തുകൊണ്ട് 2016 സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിൽ സീമൻ വെല്ലുവിളിച്ചു. സഖ്യത്തേക്കാൾ കുറവ്, നോട്ടയേക്കാൾ കുറവ് വോട്ടുകൾ പാർട്ടി നേടി. വെല്ലുവിളിയെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം വെല്ലുവിളിച്ചത് കമ്മ്യൂണിസ്റ്റുകളെയാണെന്നും അല്ലാതെ വിജയകാന്ത് + മക്കൾ കൂട്ടാണി സഖ്യത്തെയല്ല എന്നും പറഞ്ഞു.

സീമൻ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2010
  • നാം തമിളർ ഇയക്കം സീമൻ മുഖ്യ സംഘാടകനായി നാം തമിളർ കറ്റ്ച്ചി എന്ന് മാറ്റി.

മുന്‍കാല ചരിത്രം

2017
  • ആർ കെ നഗർ ഉപ തിരഞ്ഞെടുപ്പിൽ നാം തമിളർ സ്ഥാനാർത്ഥിയായി കെ കലൈകോട്ടുധയത്തെ നിർത്തുകയും ഇരട്ട മെഴുകുതിരി ചിഹ്നത്തിൽ മത്സരിക്കുകയും ചെയ്തു. 3,860 വോട്ടുകളോടെ നാലാം സ്ഥാനത്തെത്തുകയും കെട്ടിവെച്ച കാശ് നഷ്ടപ്പെടുകയും ചെയ്തു.
2016
  • തമിഴ്നാട്ടിലും പുതുച്ചേരി, കാരയ്ക്കൽ എന്നീ ജില്ലകളിലും നാം തമിളർ കറ്റ്ച്ചി എല്ലാ 234 നിയോജകമണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിച്ചു. ഈ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടി 458,104 വോട്ടുകൾ നേടിയെടുത്തു.
2014
  • 2014-ലെ പാർലമെന്ററി തിരഞ്ഞെടുപ്പ് കാലയളവിൽ, കോൺഗ്രസ്സ്, ബി ജെ പി, ഡി എം ഡി കെ എന്നിവർ നയിക്കുന്ന സ്ഥാനാർത്ഥികളുടെ പരാജയത്തിനായി നാം തമിളർ കറ്റ്ച്ചി പ്രചരണം നടത്തുമെന്ന് സീമൻ പ്രസ്താവിച്ചു.
2013
  • 2013 മാർച്ചിൽ സീമൻ ജനീവയിലെ 22-മത് യു എൻ എച്ച് ആർ സി സമ്മേളനത്തിൽ പങ്കെടുത്തു.
2011
  • തമിഴ്നാട്ടിലെ 2011 അസംബ്ലി തിരഞ്ഞെടുപ്പിൽ, സീമനും പാർട്ടിയും കൂടംകുളത്തെ ന്യൂക്ലിയർ പവർ പ്ലാന്റ് വിരുദ്ധപ്രക്ഷോഭം പോലെയുള്ള വിവിധ വിഷയങ്ങളിൽ സജീവമായി പങ്കെടുത്തു. എന്നിരുന്നാലും അദ്ദേഹത്തിന്റെ പാർട്ടി 2011 തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. എന്നാൽ ജയലളിത നയിച്ച എ ഡി എം കെയ്ക്ക് പിന്തുണ നല്കി.

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X