കോണ്‍ഗ്രസിന്റെ കേരളത്തിലെ കരുത്തുറ്റ നേതാക്കളില്‍ ഒരാളാണ് മുന്‍ കെപിസിസി പ്രസിഡന്‍റും നിയമസഭാ സ്പീക്കറുമായിരുന്ന വിഎം സുധീരന്‍. നാലു തവണ ലോക്സഭാംഗവും നാലു തവണ നിയമസഭാംഗവുമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ശക്തമായ നിലപാടുകളുടെയും ഗാന്ധിയന്‍ പ്രവര്‍ത്തന രീതികളുടെയും പേരില്‍ അറിയപ്പെടുന്ന വിഎം സുധീരന്‍റെ രാഷ്ട്രീയ പ്രവേശനം കെഎസ്യു പ്രവര്‍ത്തനങ്ങളിലൂടെയിരുന്നു. കെഎസ്യു സംസ്ഥാന പ്രസിഡന്‍റ് ( 1971-1973), യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് (1975 മുതൽ 1977) 1977-ൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇതേ വര്‍ഷം തന്നെയാണ് അദ്ദേഹം പാര്‍ലമെന്റ് അംഗമായി മത്സരിച്ച് വിജയിക്കുന്നത്. ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ നിന്നും ആയിരുന്നു അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. അതിനു ശേഷം അഞ്ച് വര്‍ഷത്തോളം കെപിപിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു(1980-1985). ഇതിനിടയില്‍ 1980 ല്‍ തൃശൂരിലെ മണലൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടുവന്ന തുടര്‍ച്ചയായ 1982, 1987, 1991, ലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം മണലൂരില് നിന്നുംതന്നെ വിജയിച്ച് നിയമസഭയിലെത്തി. 1990-ൽ കെപിസിസി വൈസ് പ്രസിഡൻറായിരുന്നു. 1995-96 ല്‍ എകെ ആന്റണി മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് മന്ത്രിയായും ചുമതല വഹിച്ചിട്ടുണ്ട് വിഎം സുധീരന്‍. പിന്നീട് 1996, 1998, 1999 വർഷങ്ങളിൽ ആലപ്പുഴ ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തി. 1999 ലെ തിരഞ്ഞടുപ്പില്‍ ചലച്ചിത്രനടനായിരുന്ന മുരളിയെയാണ് പരാജയപ്പെടുത്തിയത്. തുടര്‍ന്ന് 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്നും മത്സരിച്ചുവെങ്കിലും സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ.കെ.എസ്. മനോജിനോട് പരാജയപ്പെട്ടു.
2014 ല്‍ കെപിസിസി പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തല സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയായി ചുമതലയേറ്റതിനെ തുടര്‍ന്ന് 2014 മുതൽ 2017 വരെ കെപിസിസി പ്രസിഡൻറായും വിഎം സുധീരന്‍ പ്രവർത്തിച്ചിട്ടുണ്ട്. 2017 ല്‍ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞു.
| മുഴുവൻ പേര് | വിഎം സുധീരൻ |
| ജനനത്തീയതി | 26 May 1948 (വയസ്സ് 77) |
| ജന്മസ്ഥലം | അന്തിക്കാട് |
| പാര്‍ട്ടിയുടെ പേര് | Indian National Congress |
| വിദ്യാഭ്യാസം | B.A. |
| തൊഴില്‍ | രാഷ്ട്രീയ നേതാവ് |
| പിതാവിന്റെ പേര് | വൈലോപ്പിള്ളി ശങ്കരൻ |
| മാതാവിന്റെ പേര് | ഗിരിജ |
| പങ്കാളിയുടെ പേര് | ലത |
Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.