Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവിൽ സാമന്തയും നാഗചൈതന്യയും കുടുംബ കോടതിയിൽ; വേർപിരിയാനുള്ള കാരണം ഇതാണ്

കൊച്ചി; പ്രേക്ഷകരുടെ പ്രിയപ്പെട്ട തെന്തിന്ത്യൻ താര ദമ്പതികളാണ് സാമന്ത അക്കിനേനിയും നാഗചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2017 ഒക്ടോബറിലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. ആരാധകർ ഏറെ ഏറ്റെടുത്തൊരു വിവാഹം കൂടിയായിരുന്നു ഇത്. എന്നാൽ ആരാധകരെ നിരാശയിലാഴ്ത്തുന്ന റിപ്പോർട്ടുകളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവരെ കുറിച്ച് പുറത്തുവരുന്നത്. ഇരുവരും വിവാഹ ബന്ധം വേർപിരിയാൻ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങളായിരുന്നു ഇത്. എന്നാൽ ഇത് വെറും ചർച്ചകൾ മാത്രമാണെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നു.

എന്നാൽ വിവാഹ മോചന വാർത്തകൾ വെറും അഭ്യൂഹങ്ങൾ അല്ലെന്നും ഇരുവരും നിയമപരമായി തന്നെ വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള നടപടികളിലേക്ക് കടന്നുവെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

1

വിവാഹത്തിന് പിന്നാലെ സാമന്ത തന്റെ സോഷ്യൽ മീഡിയയിലെ പേര് ഭർത്താവ് നാഗചൈതന്യയുടെ സർ നെയിം ചേർത്ത് സാമന്ത അക്കിനേനി എന്ന് മാറ്റിയിരുന്നു. എന്നാൽ ഈയിടെ അവർ അക്കിനേനി എന്ന സർ നെയിം എടുത്ത് കളഞ്ഞ് എസ് എന്ന് മാത്രമാക്കി മാറ്റിയതോടെയാണ് നാഗചൈതന്യയും സാമന്തയും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന തരത്തിലുള്ള ഗോസിപ്പുകൾ ശക്തമായത്.മാത്രമല്ല ഇരുവരും രണ്ടിടത്താണ് താമസമെന്നും പിരിയാൻ തീരുമാനം എടുത്തുവെന്നും വാർത്തകൾ വന്നു.

2

പിന്നാലെ നാഗചൈതന്യയുടെ പിതാവ് നാഗാർജുനയുടെ ജൻമദിനാഘോഷത്തിലും സാമന്ത എത്തിയില്ല.ഇതോടെ അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു. കുടുംബ പരിപാടികളിലെല്ലാം സജീവമായിരുന്ന സാമന്ത എന്തുകൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്നായിരുന്നു ചോദ്യങ്ങൾ ഉയർന്നത്. എന്നാൽ അവർ ഷൂട്ടിംഗ് തിരക്കുകളിലായതിനാലാണെന്ന തരത്തിലായിരുന്നു സാമന്തയോട് അടുത്ത വൃത്തങ്ങൾ ഇതിന് വിശദീകരണം നൽകിയത്.

3

എന്നാൽ പിന്നീട് സാമന്തയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വന്ന ചില പോസ്റ്റുകൾ കാര്യങ്ങൾ അത്ര പന്തിയല്ലെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാക്കിയിരുന്നു. ഇതിനിടയിൽ നാഗചൈതന്യയുടെ പിതാവ് നാഗാർജുനയുടെ ഒരു വാർത്താസമ്മേളനം മാറ്റിവെച്ചതും അഭ്യൂഹങ്ങൾ ഇരട്ടിപ്പിച്ചു. ബിഗ് ബോസ് അഞ്ചാം സീസണിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനമായിരുന്നു നാഗാർജുന മാറ്റി വെച്ചത്. നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചന വാര്‍ത്തയില്‍ ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നതിനാലാണ് നാഗാര്‍ജുന വാര്‍ത്ത സമ്മേളനം വേണ്ടെന്നുവെച്ചതെന്നായിരുന്നു അഭ്യൂഹം.

4

ഇപ്പോഴിതാ ഇതെല്ലാം ശരിവെയ്ക്കുന്ന റിപ്പോർട്ടുകളാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരുവരും നിയമപരമായി വേർപിരിയൽ നടപടികളിലേക്ക് കടന്നുവെന്നാണ് മാധ്യമ വാർത്തകൾ.ഇരുവരും കുടുംബ കോടതിയെ സമീപിച്ചുവെന്നും ഇപ്പോൾ ഔദ്യോഗികമായി വേർപിരിയുന്നതിന് മുൻപുള്ള നടപടിയായ കൗൺസിലിംഗ് ഘട്ടത്തിലാണ് താരങ്ങൾ എന്നുമാണ് സൂചന.

5

നേരത്തേ ഗോവയിൽ ഷൂട്ടിംഗ് തിരക്കിലായിരുന്ന സാമന്ത നിയമ നടപടികൾക്കായി ഹൈദരാബാദിൽ എത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഇരുവരും വേർപിരിയാൻ ഉണ്ടായ കാരണങ്ങളും റിപ്പോർട്ടിൽ പറയുന്നുണ്ട്. നിലവിൽ സിനിമയിൽ ഏറെ സജീവമാണ് സാമന്ത. മാത്രമല്ല സമീപകാലത്തെ സാമന്തയുടെ നിരവധി സിനിമകൾ വലിയ ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തിരുന്നു. ഇതോടെ സാമന്ത കരിയറിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു.

6

എന്നാൽ ഇത് അക്കിനേനി കുടുംബത്തിൽ അസ്വസ്ഥതയ്ക്ക് കാരണമായെന്നാണ് റിപ്പോർട്ട്. കുടുംബ ജീവിതത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കണമെന്നതാണ് അക്കിനേനി കുടുംബത്തിന്റെ താത്പര്യം. എന്നാൽ ഇതിന് സാമന്ത തയ്യാറുമല്ല. ഇതാണ് ഇപ്പോൾ വേർപിരിയലിൽ കൊണ്ടെത്തിച്ചതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം വേർപിരിയൽ വാർത്തകളോട് നാഗചൈതന്യയോ സാമന്തയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

7

നേരത്തേ മാധ്യമങ്ങളുടെ ഇത് സംബന്ധിച്ച ചോദ്യത്തിന് താനിത്തരം ട്രോളുകളോട് പ്രതികരിക്കാറില്ലെന്നായിരുന്നു സാമന്ത പ്രതികരിച്ചത്. ഇത്തരം ബഹളങ്ങളോട് താൻ പ്രതികരിക്കാറില്ല. ഫാമിലി മാൻ സംബന്ധിച്ച വിവാദങ്ങളോട് ഞാൻ പ്രതികരിക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടപ്പോഴും ഞാൻ പ്രതികരിച്ചിരുന്നില്ല. എനിക്ക് സംസാരിക്കേണ്ട സമയത്തോ എന്തെങ്കിലും പറയണമെന്ന് തോന്നുമ്പോഴോ ഞാൻ സംസാരിക്കും, എന്നയിരുന്ു അവരുടെ മറുപടി.

പിറന്നാൾ ദിനത്തിൽ ആരാകരെ ത്രില്ലടിപ്പിച്ച് മഞ്ജുവിന്റെ പുതിയ പ്രഖ്യാപനം.. അയിഷയുടെ പോസ്റ്റർ ലുക്ക് പുറത്ത്

Recommended Video

cmsvideo
    Samantha slaps paparazzis' for spreading divorce rumors | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+