'ആദ്യം കൈ പിന്‍വലിച്ചു... പിന്നെ സുല്‍ഫത്ത് ഇടപെട്ടു; മമ്മൂട്ടി കൈരളി ചെയര്‍മാനായത് അങ്ങനെ'
മലപ്പുറം: ലോകത്തെ എണ്ണംപറഞ്ഞ സിനിമാ താരങ്ങളില്‍ സുപ്രധാന പദവിയുള്ള നടനാണ് മമ്മൂട്ടി എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയമില്ല. ആ കലാകാരനിലൂടെ മാലോകര്‍ കാണാത്ത വേഷങ്ങളില്ല. ഇന്ന് കാണുന്ന മമ്മൂട്ടി എന്ന സൂപ്പര്‍ താരത്തിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. അതിന് മുമ്പ് മമ്മൂട്ടി അഭിഭാഷകനായി സേവനം അനുഷ്ടിച്ച കാര്യം താരം പല അഭിമുഖങ്ങളിലും പറഞ്ഞതാണ്.
കുറച്ചുകാലം ജോലി ചെയ്തത് മഞ്ചേരി ജില്ലാ കോടതിയില്‍. പ്രശസ്ത അഭിഭാഷകന് മഞ്ചേരി ശ്രീധരന് നായര്‍ക്ക് കീഴിലാണ് മമ്മൂട്ടി ജോലി ചെയ്തിരുന്നത്. സിനിമാ ഭ്രമം മൂത്ത് അഭിഭാഷകജോലി വിട്ട് പോന്നെങ്കിലും മമ്മൂട്ടി അടുത്ത ബന്ധം ഇപ്പോഴും സൂക്ഷിക്കുന്ന വ്യക്തിയാണ് ശ്രീധരന് നായര്‍. കൈരളി ചാനല്‍ ചെയര്‍മാനായി മമ്മൂട്ടി എത്തിയ സംഭവം ഓര്‍ത്തെടുക്കുകയാണ് അദ്ദേഹം...

കുറ്റാന്വേഷണ ഉദ്യോഗസ്ഥനായി മമ്മൂട്ടി എത്തിയ സിനിമകളെല്ലാം വന്‍ ഹിറ്റാണ്. പോലീസ് വേഷത്തിലും അഭിഭാഷകനായും മമ്മൂട്ടി എത്തിയാല്‍ കൈയ്യടി നിലക്കില്ല. പല സംഭാഷണങ്ങളും കൊച്ചുകുട്ടികള്‍ക്ക് പോലും ഹൃദ്യം. അതിന് കാരണം താരത്തിന്റെ അവതരണവും ശൈലിയുമാണ് എന്നതില്‍ തര്‍ക്കമില്ല. അഭിഭാഷക വേഷം ജീവിതത്തില്‍ അണിഞ്ഞതുകൊണ്ടാകാം സിനിമയിലും മികച്ച രീതിയില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് സാധിക്കുന്നത്.

മഞ്ചേരി ശ്രീധരന് നായര്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തതിന്റെ 53ാം വാര്‍ഷികമായിരുന്നു തിങ്കളാഴ്ച. ഇന്ന് മമ്മൂട്ടിക്ക് 70ാം പിറന്നാളും. സീനിയര്‍ ജൂനിയര്‍ ബന്ധമായിരുന്നില്ല ഇരുവര്‍ക്കുമിടയില്‍. കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ മമ്മൂട്ടി കാണിക്കുന്ന താല്‍പ്പര്യം മറ്റുപല പ്രമുഖരും നേരത്തെ എടുത്തുപറഞ്ഞിരുന്നു.

ശ്രീധരന് വക്കീലിന്റെ ജൂനിയര്‍ എന്ന വിലാസമാണ് മഞ്ചേരിയില്‍ ആദ്യകാലത്ത് മമ്മൂട്ടിക്കുണ്ടായിരുന്നത്. അന്ന് പിഐ മുഹമ്മദ് കുട്ടിയായിരുന്നു. തന്റെ പഴയ ജൂനിയറെ പറ്റി പറയുമ്പോള്‍ ശ്രീധരന് വക്കീലീന് നൂറ് നാവാണ്. ഒരു വര്‍ഷത്തോളം ശ്രീധരന് വക്കീലിനൊപ്പമുണ്ടായിരുന്നു മമ്മൂട്ടി. അദ്ദേഹത്തിന്റെ ഭാര്യാപിതാവും മുന്‍ മന്ത്രിയുമായ ശിവദാസ മേനോനെ അച്ഛാ എന്നാണ് മമ്മൂട്ടി വിളിച്ചിരുന്നതത്രെ. ജോലി തുടര്‍ന്നിരുന്നു എങ്കില്‍ മമ്മൂട്ടി മികച്ച അഭിഭാഷകനാവുമായിരുന്നു എന്ന് ശ്രീധരന് നായര്‍ നിസ്സംശയം പറയും.

കൈരളി ചാനല്‍ തുടങ്ങുന്ന വേളയില്‍ ആര് നയിക്കുമെന്ന ചോദ്യം സിപിഎമ്മിലുണ്ടായിരുന്നു. മമ്മൂട്ടിയെ ഏല്‍പ്പിക്കാമെന്ന് ധാരണയായി. എന്നാല്‍ ആര് മമ്മൂട്ടിയോട് പറയും. ഒടുവില്‍ മഞ്ചേരി ശ്രീധരന് നായര്‍ മുഖേന സംസാരിക്കാന്‍ തീരുമാനിച്ചു. വക്കീല്‍ പറഞ്ഞാല്‍ മമ്മൂട്ടി കേള്‍ക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ക്ക് അറിയാമായിരുന്നു. അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് ഉള്‍പ്പെടെ ഇക്കാര്യം വക്കീലുമായി സംസാരിച്ചിരുന്നു.

വളരെ അപ്ഡേറ്റാണ് മമ്മൂട്ടി എന്ന് സഹപ്രവര്‍ത്തകരും സിനിമാ രംഗത്തുള്ളവരും പറയാറുണ്ട്. ഇലക്ട്രോണിക് വസ്തുക്കള്‍, വാഹനങ്ങള്‍ തുടങ്ങി എല്ലാ വിഷയത്തിലും അദ്ദേഹത്തിന് വിപണിയിലെ ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാം. പരന്ന വായനയാണ് ഇതിന്റെ ഒരു രഹസ്യം. മഞ്ചേരി ശ്രീധരന് നായര്‍ കൈരളി ചാനല്‍ തുടങ്ങുന്ന കാര്യം പറയാന്‍ ചെന്നൈയിലെത്തി മമ്മൂട്ടിയെ കണ്ടപ്പോള്‍ അതിന്റെ സാങ്കേതിക വശങ്ങളെ കുറിച്ചായിരുന്നു താരം കൂടുതല്‍ സംസാരിച്ചതത്രെ.
നടന് ബാലയുടെ വിവാഹ ചിത്രങ്ങള്‍ വൈറല്‍; സന്തോഷം നിറഞ്ഞ് ബാല-എലിസബത്ത് ദമ്പതികള്‍

ചാനലിന്റെ നേതൃത്വം ഏറ്റെടുത്തുകൂടെ എന്ന് വക്കീല്‍ ചോദിച്ചു. അല്‍പ്പ നേരത്തെ സംസാരത്തിന് ശേഷം നിങ്ങളെ ചെയര്‍മാനായി നിയമിച്ചിരിക്കുന്നു എന്ന് പറഞ്ഞ് ശ്രീധരന് നായര്‍ കൈ കൊടുത്തു. എന്നാല്‍ മമ്മൂട്ടി കൈ പിന്‍വലിക്കുകയാണ് ചെയ്തത്. അല്ലെങ്കില്‍ ഏറ്റെടുക്കാന്‍ പോകുന്ന പുതിയ ദൗത്യത്തെ കുറിച്ച് ആലോചിച്ചത് അപ്പോഴാണെന്ന് പറയാം. എന്നാല്‍ വക്കീല്‍ പിന്മാറിയില്ല.

ഭാര്യ സുല്‍ഫത്തുമായും മക്കളുമായും ശ്രീധരന് വക്കീല്‍ സംസാരിച്ചു. വാക്കു നല്കിയെങ്കില് പിന്‍വലിക്കരുതെന്ന് ഭാര്യ പറഞ്ഞു. ഇതോടെ മമ്മൂട്ടി കൈരളി ടിവിയുടെ ചെയര്മാന് പദവി ഏറ്റെടുക്കുകയായിരുന്നുവെന്ന് മഞ്ചേരി ശ്രീധരന് നായരെ ഉദ്ധരിച്ച് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. 70 വര്‍ഷം പിന്നിടുന്ന ആ ജീവിതത്തിന്റെ സുപ്രധാന ഘട്ടങ്ങള്‍ ഇന്ന് മലയാളികള്‍ക്ക് സുപരിചിതമാണ്. മമ്മൂട്ടി എന്ന താരത്തെ എത്രത്തോളം മലയാളികള്‍ മനസിലേറ്റുന്നു എന്നതിന്റെ തെളിവാണിത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications