കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി സി കാപ്പന്‍ ഇടഞ്ഞാല്‍ മറുപണിയുമായി സിപിഎം; എന്‍സിപി പിളരും, തുറുപ്പ് ചീട്ട് ശശീന്ദ്രന്‍

Google Oneindia Malayalam News

കൊച്ചി: പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം എന്‍സിപിയെ എല്‍ഡിഎഫിന് പുറത്തേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. യുഡിഎഫില്‍ നിന്നും എത്തിയ കേരള കോണ്‍ഗ്രസ് എമ്മിന് പാലാ സീറ്റ് നല്‍കാന്‍ എല്‍ഡിഎഫ് തയ്യാറായാല്‍ മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് എത്തിയേക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. മാണി സി കാപ്പനും യുഡിഎഫ് നേതൃത്വവും തമ്മില്‍ ഇതിനോടകം തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പിജെ ജോസഫ് ഇന്നലെ പരസ്യമായി അഭിപ്രായപ്പെടുകയും ചെയ്തു. എന്നാല്‍ കാപ്പന്‍ എല്‍ഡിഎഫിലേക്ക് പോയാലും എന്‍സിപിയിലെ പ്രബല വിഭാഗത്തിനെ ഒപ്പം നിര്‍ത്താനുള്ള ശ്രമമാണ് സിപിഎമ്മിനുള്ളത്.

പാലാ സീറ്റ്

പാലാ സീറ്റ്

ഉപതിരഞ്ഞെടുപ്പിലൂടെ പിടിച്ചെടുത്ത പാലാ സീറ്റ് ഒരു കാരണവശാലും കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കാന്‍ കഴിയില്ലെന്നാണ് മാണി സി കാപ്പന്‍റെ നിലപാട്. ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുള്ള മാണി സി കാപ്പന് ശരദ് പവാര്‍ അടക്കമുള്ള നേതാക്കളുടെ പിന്തുണയുണ്ട്. സിറ്റിങ് സീറ്റുകള്‍ ഒരു കാരണവശാലും ആര്‍ക്കും വിട്ടുകൊടുക്കേണ്ട കാര്യമില്ലെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ നിലപാട്.

ദേശീയ തലത്തില്‍

ദേശീയ തലത്തില്‍

ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ശരദ് പവാര്‍ അടക്കമുള്ളവര്‍ക്ക് കേരള ഘടകം യുഡിഎഫില്‍ എത്തുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ യുഡിഎഫിന് അധികാരം പിടിക്കാന്‍ സാധിക്കുമോയെന്ന ആശങ്ക അവരെ അലട്ടുന്നുണ്ട്. തുടര്‍ഭരണം ലഭിക്കാന്‍ സാധ്യത ഉള്ള ഒരു മുന്നണിയില്‍ നിന്നും ഇറങ്ങിപ്പോരുന്നത് എല്ലാ വശങ്ങളും പരിശോധിച്ച് വേണമെന്നും ദേശീയ നേതൃത്വം നിര്‍ദേശിക്കുന്നു.

കേരള കോണ്‍ഗ്രസിനെ

കേരള കോണ്‍ഗ്രസിനെ

മാണി സി കാപ്പന് വേണ്ടി കേരള കോണ്‍ഗ്രസിനെ പിണക്കാന്‍ സിപിഎമ്മും എല്‍ഡിഎഫും തയ്യാറല്ല. പാലാ സീറ്റിന്‍റെ കാര്യത്തില്‍ കേരള കോണ്‍ഗ്രസ് ഇതുവരെ പരസ്യമായ അവകാശ വാദങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെങ്കിലും സീറ്റിന്‍റെ കാര്യത്തില്‍ നേരത്തെ തന്നെ സിപിഎമ്മില്‍ നിന്നും ഉറപ്പ് വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഉറപ്പിച്ച് മാണി സി കാപ്പന്‍

ഉറപ്പിച്ച് മാണി സി കാപ്പന്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ എല്‍ഡിഎഫിന് മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചതും അവരുടെ അവകാശ വാദങ്ങള്‍ക്ക് ശക്തിപകരുന്നു. ഇതോടെയാണ് പാലാ സീറ്റ് കിട്ടില്ലെന്ന കാര്യം മാണി സി കാപ്പന്‍ ഏറെക്കുറെ ഉറപ്പിച്ചത്. പാലാ സീറ്റ് എന്ന കാര്യം മാത്രം ചൂണ്ടികാണ്ടി മുന്നണി വിടുന്നത് കാപ്പന്‍റെ താല്‍പര്യത്തിന് വഴങ്ങിയാണ് എന്ന വികാരം പാര്‍ട്ടിയില്‍ ഉണ്ടാകും. അതിനാല്‍ മുന്നണി വിടാന്‍ മറ്റൊരു കാരണം കൂടി കണ്ടെത്തുകയാണ് എന്‍സിപിയെ കാപ്പന്‍ അനുകൂലികള്‍ ഇപ്പോള്‍.

എന്‍സിപിയെ തഴഞ്ഞു

എന്‍സിപിയെ തഴഞ്ഞു

തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍സിപിയെ മുന്നണി തഴഞ്ഞുവെന്നതാണ് കാപ്പന്‍ അടക്കമുള്ളവരുടെ പരാതി. 2015 ല്‍ മത്സരിച്ച സീറ്റുകളുടെ പകുതി പോലും ഇത്തവണ തങ്ങള്‍ക്ക് തന്നില്ലെന്ന പരാതിയാണ് അവര്‍ ഉയര്‍ത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഈ തിരഞ്ഞെടുപ്പിലും എൻസിപിക്ക് ലഭിച്ചതും ജയിച്ചതുമായ സീറ്റ് വിവരം നല്‍കാന്‍ ഓരോ ജില്ലാ കമ്മറ്റിക്കും നല്‍കിയത് ഇതിന്‍റെ ഭാഗമായാണ്.

നേതൃയോഗം

നേതൃയോഗം

ജനുവരി രണ്ട് മുതല്‍ ജില്ലാ നേതൃയോഗങ്ങളും എന്‍സിപി വിളിച്ചിട്ടുണ്ട്. എല്ലാ ജില്ലാ നേതൃയോഗങ്ങളിലും സംസ്ഥാന പ്രസിഡന്‍റും പങ്കെടുക്കും. മുന്നണി മാറ്റം ലക്ഷ്യമിട്ട് മുഴുവന്‍ ജില്ലാ കമ്മറ്റികളേയും കൂടെ നിര്‍ത്താനാണ് സംസ്ഥാന പ്രസിഡന്‍റ് ടിപി പീതാംബരന്‍ മാസ്റ്ററുടെ ഈ നീക്കം. എന്നാല്‍ പാര്‍ട്ടിയിലെ പീതാംബരന്‍-മാണി സി കാപ്പന്‍ കൂട്ടുകെട്ടിന്‍റെ ഈ നീക്കത്തെ അനുകൂലിക്കാത്ത വലിയൊരു വിഭാഗം എന്‍സിപിയിലുണ്ട്.

തുറുപ്പു ചീട്ട്

തുറുപ്പു ചീട്ട്


മാണി സി കാപ്പനും പീതാംബരന്‍ മാസ്റ്ററും അടങ്ങുന്ന സംഘം യുഡിഎഫിലേക്ക് പോയാലും അവരെ എതിര്‍ക്കുന്ന വലിയൊരു വിഭാഗത്തെ ഒപ്പം നിര്‍ത്തി എന്‍സിപിയെ പിളര്‍ത്താനാണ് സിപിഎം ശ്രമം. ഈ നീക്കത്തില്‍ മന്ത്രി എകെ ശശീന്ദ്രനാണ് അവരുടെ തുറുപ്പു ചീട്ട്. യുഡിഎഫിലേക്ക് പോവാനുള്ള കാപ്പന്‍റെയും പീതാംബരന്‍ മാസ്റ്ററുടേയും നീക്കത്തെ ശശീന്ദ്രന്‍റെ നേതൃത്വതിലുള്ള വിഭാഗം ശക്തമായി എതിര്‍ക്കുന്നു.

എല്‍ഡിഎഫിനൊപ്പം

എല്‍ഡിഎഫിനൊപ്പം

എല്‍ഡിഎഫിനൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്ന നേതാക്കളെ കൂടെ നിര്‍ത്താനുള്ള ശ്രമം ശശീന്ദ്രന്‍ വിഭാഗം ആരംഭിച്ചിട്ടുണ്ട്. ശശീന്ദ്രന് എല്ലാവിധ പിന്തുണയുമായും സിപിഎമ്മും കൂടെയുണ്ട്. മുന്നണിയോടൊപ്പം നില്‍ക്കുന്ന നേതാക്കള്‍ക്ക് വലിയ വാഗ്ദാനങ്ങളാണ് എല്‍ഡിഎഫ് നല്‍കുന്നത്. അന്തരിച്ച കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസും ശശീന്ദ്രന്‍റെ പക്ഷത്താണ്.

Recommended Video

cmsvideo
മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി | Oneindia Malayalam
ഒപ്പം നിര്‍ത്താന്‍

ഒപ്പം നിര്‍ത്താന്‍

മാണി സി കാപ്പനെ ഒപ്പം നിര്‍ത്താനുള്ള ശ്രമവും സിപിഎം നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. കഴിഞ്ഞ മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്നായിരുന്നു കടുത്ത തീരുമാനങ്ങളിലേക്ക് എന്‍സിപി പോവാതിരുന്നത്. പാലാ സീറ്റിന് പകരമായി വിജയം ഉറപ്പുള്ള മറ്റൊരു സീറ്റോ രാജ്യസഭാ സീറ്റോ മാണി സി കാപ്പന് നല്‍കാമെന്ന നിര്‍ദേശം എല്‍ഡിഎഫ് നേരത്തെ മുന്നോട്ട് വെച്ചിരുന്നെങ്കിലും പാലാ വിട്ടുകൊടുത്തുള്ള ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന കടുത്ത നിലപാടില്‍ മാണി സി കാപ്പന്‍ തുടരുകയായിരുന്നു.

English summary
CPM will apply plan B if Mani c kappan joins UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X