ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടി ഇന്ത്യ; ഹോര്‍മുസ് അടച്ചതോടെ ഥാറിലേക്ക്, പ്രതീക്ഷയില്‍ രാജ്യം
ക്രൂഡ് ഓയില്‍ പ്രതിസന്ധി ലോകത്ത് പ്രധാന ചര്‍ച്ചയാണ്. പശ്ചിമേഷ്യയിലെ യുദ്ധവും ഹോര്‍മുസ് കടല്പാത അടച്ചതുമെല്ലാം ഇന്ത്യയെ ഊര്‍ജ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന സൂചനകളുണ്ട്. ക്രൂഡ് ഓയിലും പ്രകൃതി വാതകവും മറ്റും ലോകത്തിന്റെ മറ്റു മേഖലയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് വര്‍ധിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. അതിനിടെയാണ് സന്തോഷം നല്കുന്ന മറ്റൊരു വാര്‍ത്ത.
ഇന്ത്യ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ അളവ് കൂടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലായി ഈ വര്‍ഷത്തെ ഉല്‍പ്പാദനം. രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയിലെ എണ്ണ ഖനന മേഖലയില്‍ നിന്ന് കൂടുതല്‍ ക്രൂഡ് ഓയില്‍ കുഴിച്ചെടുക്കുകയാണ് ഓയില്‍ ഇന്ത്യ ലിമിറ്റഡ് കമ്പനി. ഇത് ഗുജറാത്തിലേക്കും ഇവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്കും എത്തും.

ഥാര്‍ മരുഭൂമിയില്‍ നിന്ന് ഓരോ ദിവസവും ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയില്‍ 1202 ബാരല്‍ ആയി വര്‍ധിച്ചു എന്നാണ് പുതിയ വാര്‍ത്ത. ജോധ്പൂരിലെ ഈ മേഖലയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 705 ബാരല്‍ എണ്ണയാണ് ഓരോ ദിവസവും കുഴിച്ചെടുത്തിരുന്നത്. 70 ശതമാനം ഉല്‍പ്പാദനം വര്‍ധിപ്പിച്ചത് ചെറിയ കാര്യമല്ല. പ്രത്യേകിച്ച് പശ്ചിമേഷ്യയില്‍ നിന്ന് മതിയായ അളവില്‍ ക്രൂഡ് ഓയില്‍ എത്താത്ത സാഹചര്യത്തില്‍.
ജയ്സാല്‍മീറിലെ ബാഗേവാല എണ്ണ മേഖലയില്‍ നിന്ന് ടാങ്കറിലാക്കി ക്രൂഡ് ഓയില്‍ ഒഎന്‍ജിസിയുടെ ഗുജറാത്തിലെ മെഹ്സാനയിലുള്ള ശുദ്ധീകരണ കേന്ദ്രത്തിലെത്തിക്കും. ശേഷം പൈപ്പ് ലൈന്‍ വഴി കോയാലി ശുദ്ധീകരണ കേന്ദ്രത്തിലെത്തിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ശുദ്ധീകരണ കേന്ദ്രമാണിത്. ഇവിടെ നിന്ന് വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കും.
ഹെവി ക്രൂഡ് ഓയില്‍ ഖനനം ചെയ്യുന്ന രീതി
രാജസ്ഥാനില്‍ നിന്ന് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 43773 മെട്രിക് ടണ്‍ ക്രൂഡ് ഓയില്‍ ആണ് ഓയില്‍ ഇന്ത്യ ലിമിറ്റഡ് ഉല്‍പ്പാദിപ്പിച്ചത്. അതിന് മുമ്പുള്ള സാമ്പത്തിക വര്‍ഷം ഇത് 32787 മെട്രിക് ടണ്‍ ആയിരുന്നു. സൈക്ലിക് സ്റ്റീം സ്റ്റിമുലേഷന്‍ വഴിയാണ് ഉല്‍പ്പാദനം കൂട്ടാന്‍ സാധിച്ചത്. കട്ടിയുള്ള ക്രൂഡ് ഓയില്‍ ആണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ ഖനനവും വേര്‍ത്തിരിക്കലും പ്രയാസമേറിയതാണ്.
എന്നാല്‍ ചൂട് വര്‍ധിപ്പിച്ച് കട്ടി കുറച്ചാണ് ഖനനവും വേര്‍ത്തിരിക്കലും ഇപ്പോള്‍ നടത്തുന്നത്. ഇതോടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സാധിച്ചു. ബാഗേവാല പാടങ്ങളില്‍ ഹെവി ക്രൂഡ് ഓയില്‍ ആണുള്ളത്. കട്ടി കൂടിയതിനാല്‍ ഇവ അതിവേഗം ഒഴുകില്ല. ഉപയോഗിക്കാനും പ്രയാസമാണ്. വാഹനങ്ങളിലും മറ്റും ഉപയോഗിക്കുന്നതിന് കൂടുതല്‍ ശുദ്ധീകരണം വേണ്ടി വരും. ഈ വേളയിലാണ് ചൂട് വര്‍ധിപ്പിച്ച് ഹെവി ഓയിലിനെ നേര്‍ത്തതാക്കി മാറ്റുന്നത്.
പശ്ചിമേഷ്യയില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്നത്. ഹോര്‍മുസ് പാത അടച്ചതോടെ പഴയ പോലെ കപ്പലുകള്‍ വരുന്നില്ല. ആഫ്രിക്ക വഴിയുള്ള പാത ഇന്ത്യ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും ചെലവ് കൂടുതലാണ്. ഈ വേളയിലാണ് ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കൂടുതല്‍ മുന്നേറ്റം നടത്താന്‍ സാധിച്ചു എന്ന വാര്‍ത്ത. 19 എണ്ണ കിണറുകളില്‍ പുതിയ മാതൃകയില്‍ ഖനനം നടത്തിവരുന്നുണ്ട്.
-
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ















Click it and Unblock the Notifications