സംഘപരിവാറിനോട് കളിച്ചാല്‍ ഇങ്ങിനെ; പദ്മാവതി സിനിമ തീയേറ്റര്‍ കാണില്ല

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കോടികള്‍ ചെലവഴിച്ച് പ്രതീക്ഷയോടെ റിലീസിനൊരുങ്ങിയ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ബോളിവുഡ് ചിത്രം പദ്മാവതി തീയേറ്റര്‍ കാണില്ലെന്ന് റിപ്പോര്‍ട്ട്. സംഘപരിവാറിന്റെ കടുത്ത പ്രതിഷേധത്തിന് ഇരയായിക്കഴിഞ്ഞ സിനിമയെ ഒരു കാരണവശാലും തീയേറ്റര്‍ കാണിക്കില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.

ഐസിസില്‍ ചേര്‍ന്നവര്‍ നാട്ടില്‍ തിരിച്ചെത്തി... 20ലേറെ പേര്‍, 12ഉം മലയാളികള്‍?

ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സിനിമയ്‌ക്കെതിരായ ജനവികാരം ആളിക്കത്തിക്കാനാണ് ബിജെപി ആര്‍എസ്എസ്സ് തീരുമാനം. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയാലും സിനിമ തീയേറ്ററില്‍ എത്തുന്നത് സംഘടനകള്‍ തടയും. സിനിമയില്‍ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്ന ഭാഗങ്ങള്‍ ഇല്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും റിലീസിങ് തടയുന്നത് രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയാണ്.

padmavathy

മധ്യപ്രദേശ് സര്‍ക്കാര്‍ ഒരുപടികൂടി കടന്ന് സിനിമയെ നിരോധിച്ചത് സംഘപരിവാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്. ചിത്രം കണ്ടു സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട സെന്‍സര്‍ ബോര്‍ഡ് തീരുമാനം പ്രഖ്യാപിക്കുന്നതിനു മുന്‍പെയാണു ബിജെപി നേതാവ് കൂടിയായ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ തീരുമാനം വന്നത്.

cmsvideo
പദ്മാവതി: 'ദീപികയുടെ തലവെട്ടും' | Oneindia Malayalam

പദ്മാവതി രാഷ്ട്രമാതാവാണെന്നും ഭോപ്പാലില്‍ പ്രതിമ സ്ഥാപിക്കുമെന്നും ശിവരാജ് സിങ് ചൗഹന്‍ പ്രഖ്യാപിച്ചത് സിനിമയ്‌ക്കെതിരായ പ്രതിഷേധം ആളിക്കത്തിക്കും. കേരളം, പശ്ചിമ ബംഗാള്‍ തുടങ്ങിയ ബിജെപി ഇതര സംസ്ഥാനങ്ങളില്‍ മാത്രമായിരിക്കും സിനിമയ്ക്ക് അനുകൂല നിലപാടുണ്ടാകുക. എന്നാല്‍, വിതരണക്കാര്‍ക്ക് കടുത്ത സംഘപരിവാര്‍ ഭീഷണിയുള്ളതിനാല്‍ ഈ സംസ്ഥാനങ്ങളിലും സിനിമ റിലീസ് ചെയ്യണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരും.

English summary
Padmavati controversy; producers defer its release
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്