ശമ്പളത്തില്‍ വലിയ മാറ്റം വരും; ഈ മൂന്ന് ഫിറ്റ്മെന്റ് ഫാക്ടര്‍ പരിഗണിച്ചാലുള്ള വര്‍ധനവ് അറിയാം
ന്യൂഡല്‍ഹി: എട്ടാം ശമ്പള കമ്മീഷന്റെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍. കമ്മീഷന് പഠനം തുടങ്ങിയിട്ട് മാസങ്ങളായി. ജീവനക്കാരുടെ സംഘനടകളില്‍ നിന്ന് പ്രതികരണം തേടുകയും ചെയ്തു. വിപണി സാഹചര്യവും രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയുമെല്ലാം പരിഗണിച്ചാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
ഏഴാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച വേളയില്‍ ഏറ്റവും സാധാരണ തസ്തികയില്‍ ജോലി ചെയ്യുന്ന വ്യക്തിക്ക് 11000 രൂപയാണ് വര്‍ധിച്ചത്. എന്നാല്‍ ഇത്തവണ ഇരട്ടി വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. കുടുംബ യൂണിറ്റ് പരിഗണിക്കുന്നതില്‍ മാറ്റം വേണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ഉന്നയിച്ചിട്ടുണ്ട്.

50 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെയും 65 ലക്ഷം പെന്‍ഷന്‍കാരെയും ബാധിക്കുന്നതാണ് എട്ടാം ശമ്പള കമ്മീഷന്റെ റിപ്പോര്‍ട്ട്. ഇവരുടെ ശമ്പളത്തിലും പെന്‍ഷനിലും കാര്യമായ മാറ്റമാണ് വരാന്‍ പോകുന്നത്. 2016 മുതല്‍ ആരംഭിച്ച ഏഴാം ശമ്പള കമ്മീഷന് പ്രകാരമുള്ള ശമ്പള പരിഷ്കരണം 2026 ഡിസംബറില്‍ അവസാനിച്ചു. ഇനി ശമ്പള പരിഷ്കരണം നടപ്പാക്കുക എട്ടാം ശമ്പള കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരമായിരിക്കും.
രാജ്യത്തെ വിപണി സാഹചര്യം പരിശോധിച്ച് ശമ്പള കമ്മീഷന് ഫിറ്റ്മെന്റ് ഫാക്ടര്‍ നിശ്ചയിക്കും. ഇതാണ് എത്രത്തോളം ശമ്പളം വര്‍ധിക്കും എന്നതില്‍ നിര്‍ണായകം. ഏഴാം ശമ്പള കമ്മീഷന് നിശ്ചച്ച ഫിറ്റ്മെന്റ് ഫാക്ടര്‍ 2.57 ആയിരുന്നു. പത്ത് വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ ഇതിനേക്കാള്‍ ഉയര്‍ന്ന ഫിറ്റ്മെന്റ് ഫാക്ടര്‍ ആയിരിക്കും ഇത്തവണ നിശ്ചയിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്ന് ഫിറ്റ്മെന്റ് ഫാക്ടറിലെ ശമ്പള മാറ്റം അറിയാം
പണപ്പെരുപ്പം, ജീവിത ചെലവ്, നിലവിലെ അടിസ്ഥാന ശമ്പളം എന്നിവയെല്ലാം പരിഗണിച്ചാണ് ശമ്പള കമ്മീഷന് ഫിറ്റ്മെന്റ് ഫാക്ടര്‍ നിശ്ചയിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ ലെവല്‍ ഒന്ന് ജീവനക്കാരനായി പ്രവേശിക്കുന്ന വ്യക്തിക്ക് നിലവില്‍ ലഭിക്കുന്ന അടിസ്ഥാന ശമ്പളം 18000 രൂപയാണ്. മൂന്ന് ഫിറ്റ്മെന്റ് ഫാക്ടറില്‍ ഇതില്‍ എത്ര രൂപയുടെ മാറ്റം വരുമെന്ന് അറിയാം.
ഫിറ്റ്മെന്റ് ഫാക്ടര്‍ 2.57 ആണെങ്കില്‍ അടിസ്ഥാന ശമ്പളം 46260 രൂപയായി ഉയരും. എന്നാല്‍ ഫിറ്റ്മെന്റ് ഫാക്ടര്‍ 3.0 ആണെങ്കില്‍ അടിസ്ഥാന ശമ്പളം 54000 ആയി ഉയരും. ഫിറ്റ്മെന്റ് ഫാക്ടര്‍ 3.25 ആണെങ്കില്‍ അടിസ്ഥാന ശമ്പളം 58500 രൂപയാകും. ഇതില്‍ ഏതെങ്കിലും ഒരു ഫിറ്റ്മെന്റ് ഫാക്ടര്‍ നിശ്ചയിക്കാനാണ് സാധ്യത. ജീവനക്കാരന്റെ ലെവല്‍ ഉയരുന്നതിന് അനുസരിച്ച് അടിസ്ഥാന ശമ്പളത്തില്‍ വലിയ മാറ്റമുണ്ടാകും.
18 ലെവല്‍ ജീവനക്കാരാണുള്ളത്. വിവിധ വകുപ്പുകളിലെ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയാണ് ലെവല്‍ 18ല്‍ വരുന്നത്. അടിസ്ഥാന ശമ്പളത്തിന് പുറമെ എച്ച്ആര്‍എ, മറ്റു അലവന്‍സുകള്‍ എന്നിവ ചേരുമ്പോള്‍ കൈയ്യില്‍ കിട്ടുന്ന തുകയില്‍ വീണ്ടും വര്‍ധനവുണ്ടാകും. അതേസമയം, ഡിഎ ഓരോ വര്‍ഷവും രണ്ട് തവണയായി വര്‍ധിപ്പിക്കുകയാണ് ചെയ്യുക. എട്ടാം ശമ്പള കമ്മീഷന് അടുത്ത വര്‍ഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.
-
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പ്രവാസി ശമ്പളം ഇന്ത്യയിലെ ബാങ്കിലേക്ക് മാറ്റിയാല്‍ നികുതി നല്‍കണമോ? നിര്‍ണായക വിധി ഇങ്ങനെ -
എല്ലാ ജീവനക്കാര്‍ക്കും ശമ്പള വര്‍ധനവ് പ്രഖ്യാപിച്ച് ടിസിഎസ്; ഇവര്‍ക്ക് ഇരട്ടി ശമ്പളം ലഭിക്കും! -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ















Click it and Unblock the Notifications