മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവനയ്ക്കെതിരെ രാഹുല്‍ ഗാന്ധി.. ഭാഗവത് സൈനീകരെ അപമാനിച്ചു

  • Written By: Desk
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ച് സംസാരിച്ച ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനീകരെ അപമാനിക്കുന്നതാണ് ആര്‍എസ്എസ് തലവന്‍റെ വാക്കുകളെന്ന് രാഹുല്‍ തന്‍റെ ട്വിറ്ററില്‍ കുറിച്ചു.

rahul3

'ആര്‍എസ്എസ് മേധാവിയുടെ പ്രസംഗം ഓരോ ഇന്ത്യക്കാരനേയും അപമാനിക്കുന്നതിന് തുല്യമാണ്. കാരണം രാജ്യത്തിന് വേണ്ടി സ്വന്തം ജീവിതം ത്യജിച്ചവരോടുള്ള അനദരവാണത്. അത് നമ്മുടെ ദേശീയപതാകയെ അപമാനിക്കലാണ്,കാരണം പതാകയെ സല്യൂട്ട് ചെയ്യുന്ന ഓരോ സൈനികനെയും അപമാനിക്കലാണത്. നമ്മുടെ സൈന്യത്തെയും ജവാന്മാരെയും നിന്ദിച്ച നിങ്ങളോട് ലജ്ജ തോന്നുന്നു' രാഹുല്‍ ട്വീറ്റ് ചെയ്തു. #apologiseRSS എന്ന ഹാഷ് ടാഗോടു കൂടി മോഹന്‍ ഭാഗവതിന്‍റെ പ്രസംഗവും രാഹുല്‍ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

സൈന്യം മാസങ്ങള്‍ കൊണ്ട് ചെയ്യുന്ന കാര്യം ചെയ്യാന്‍ ആര്‍.എസ്.എസിനു മൂന്നു ദിവസം മതിയെന്നും രാജ്യത്തിനുവേണ്ടി യുദ്ധംചെയ്യാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സ്വന്തം നിലയില്‍ സൈന്യത്തെ രൂപപ്പെടുത്താന്‍ ആര്‍എസ്എസിന് കഴിയുമെന്നുമായിരുന്നു മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവന.

English summary
Congress President Rahul Gandhi on Monday slammed the Rashtriya Swayamsevak Sangh (RSS) chief Mohan Bhagwat over his disrespectful statement against the Indian army.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്