• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂരിലെ ആയിക്കര മാർക്കറ്റ് കർശന ഉപാധികളോടെ തുറന്നു പ്രവർത്തിക്കും: ജില്ലാ കളക്ടറുടെ അനുമതി

  • By Desk

കണ്ണൂര്‍: കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യത്തില്‍ ആയിക്കര മത്സ്യ മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കും. എല്ലാ ദിവസവും അര്‍ധരാത്രി 12 മണി മുതല്‍ പുലര്‍ച്ചെ 4 മണി വരെയാണ് പ്രവര്‍ത്തന സമയം. മാര്‍ക്കറ്റിലേക്ക് വരുന്ന വലിയ ചരക്ക് വാഹനങ്ങളുടെ വിവരങ്ങള്‍, ഡ്രൈവറുടെ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. മത്സ്യവുമായി എത്തുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ പൊതുജനങ്ങളുയായി ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം.

കൊവിഡിന് പുറകെ ഡെങ്കിപ്പനിയും: പയ്യന്നൂരിൽ പനി ബാധിച്ച് യുവാവ് മരിച്ചു

മത്സ്യം വാങ്ങാനെത്തുന്ന ചെറുകിട വ്യാപാരികളുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, മത്സ്യം വില്‍ക്കുന്ന സ്ഥലം എന്നിവ പ്രത്യേകം രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ഒരേ സമയം 50 ആളുകളില്‍ കൂടുതല്‍പേര്‍ മാര്‍ക്കറ്റില്‍ പ്രവേശിക്കരുത്. മാര്‍ക്കറ്റിനകത്തേക്കും പുറത്തേക്കും കടക്കുന്നതിനായി പ്രത്യേക വഴി ഏര്‍പ്പെടുത്തുകയും എന്‍ട്രി, എക്സിറ്റ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും വേണം. മാര്‍ക്കറ്റിലെത്തുന്നവര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സാഹചര്യമുണ്ടായാല്‍ മാര്‍ക്കറ്റ് അടച്ചിടുമെന്നും ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു.

ഇതിനിടെ സമൂഹ വ്യാപന സാധ്യതയേറിയ കണ്ണൂർ ജില്ലയിൽ കൊവിഡ് രോഗനിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം ശക്തമാക്കിയിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ കുട്ടികളുമായി എത്തുന്ന രക്ഷിതാക്കൾക്കെതിരെ കേസെടുക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. സർക്കാർ ഓഫിസുകൾ, ബാങ്കുകൾ. ഷോപ്പിങ് മാളുകൾ. ആരാധനാലയങ്ങൾ, റേഷൻ കടകൾ തുടങ്ങി പൊതു സ്ഥലങ്ങളിലെല്ലാം പത്തു വയസ്സിന് താഴെയുള്ള കുട്ടികളെ കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്. വിലക്ക് ലംഘിച്ച് കുട്ടികളുമായി വരുന്ന രക്ഷിതാക്കൾക്കെതിരെ കേസെടുക്കാൻ കണ്ണൂർ ജില്ലാ കലക്ടർ ടി വി സുഭാഷ് പൊലിസി നോട് നിർദ്ദേശിച്ചു. ഇവിടങ്ങളിൽ 65 വയസിനു മുകളിലുള്ള വയോധികരെയും വിലക്കിയിട്ടുണ്ട്. കൊ വിഡ് സമൂഹ വ്യാപനത്തിന്റെ ആശങ്കയിലുണ്ട് കണ്ണൂരിലെ ചില പ്രദേശങ്ങൾ

കഴിഞ്ഞ ദിവസം ചെറുപുഴയിലെ സ്വകാര്യ ലോഡ്ജില്‍ താമസിച്ചിരുന്ന ഒരാള്‍ക്ക് കൊവിഡ് സ്ഥീരികരിച്ചത് മലയോരത്തെ പരിഭ്രാന്തിയിലാക്കി. കഴിഞ്ഞ നാലിന് ദുബായില്‍ നിന്നെത്തി ചെറുപുഴയിലെ ലോഡ്ജില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ബക്കളം സ്വദേശിക്കാണ് കൊവിഡ് സ്ഥീരികരിച്ചത്. ഇയാള്‍ക്ക് രോഗലക്ഷണമുണ്ടായതിനെ തുടര്‍ന്ന് എട്ടാം തീയതിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വെള്ളിയാഴ്ചയാണ് ഇയാള്‍ക്കു രോഗം സ്ഥീരികരിച്ചത്. ഇതോടെ ഇവര്‍ക്ക് ലോഡ്ജില്‍ വേണ്ട സൗകര്യം ഒരുക്കി കൊടുത്ത ചിലരോട് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിദേശത്തു നിന്നെത്തിയ 17 പേരാണ് ചെറുപുഴയിലെ ലോഡ്ങില്‍ ക്വാറന്റൈനില്‍ കഴിഞ്ഞത്. ഇവരെല്ലാം തന്നെ ഇവിടെ നിന്നു സ്വന്തം വീടുകളിലേക്ക് മാറുകയായിരുന്നു. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ഡ്രൈവറും മുഴക്കുന്ന് സ്വദേശിയുമായ വ്യക്തിക്ക് കൊ വിഡ് ബാധിച്ചതിനാൽ മുഴക്കുന്ന്, തില്ലങ്കേരി പ്രദേശങ്ങൾ പൊലീസ് പൂർണമായും അടച്ചിട്ടുണ്ട്.

English summary
Aayikkara Fish market opens after close down due to coronavirus case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X