കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലശേരിയിലെ നാടോടി ബാലന്‍ ഗണേശന് സാന്ത്വനവുമായി സുധാകരനെത്തി

Google Oneindia Malayalam News

തലശേരി: തലശേരി നഗരത്തില്‍ മര്‍ദ്ദനമേറ്റ രാജസ്ഥാന്‍ സ്വദേശിയായ ബാലന് സാന്ത്വനവുമായി കെ.സുധാകരനെത്തി. ഇതിനുശേഷം സംസ്ഥാന പൊലിസിനെതിരെ അതിരൂക്ഷവിമര്‍ശനവമായി കെ.പി.സി.സി അധ്യക്ഷന്‍കെ.സുധാകരന്‍ എം. പി രംഗത്തെത്തി.

സി. പി. എം നേതാക്കളുടെ മുന്നില്‍ തൊപ്പിയൂരി സല്യൂട്ട് അടിക്കുന്ന അടിമകളായി കേരളത്തിലെ പോലീസ് മാറിയെന്ന് സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കാര്‍ ചാരി നിന്നതിന്റെ പേരില്‍ ഷൂസിട്ട കാല്‍കൊണ്ടുള്ള അതിക്രൂരമായ ചവിട്ടേറ്റ് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാജസ്ഥാന്‍ സ്വദേശിയായ ആറുവയസുകാരന്‍ ഗണേശനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍.

kerala

തലശ്ശേരി സംഭവത്തില്‍ സി. പി. എമ്മിന്റെ ജില്ല നേതാക്കള്‍ മണിക്കൂറുകള്‍ വെച്ച് പോലീസിനെ വിളിക്കുകയും കുഞ്ഞിനെ ക്രൂരമായി അക്രമിച്ച പ്രതിയെ വിട്ടയക്കുകയുമായിരുന്നു. അത്തരം ഒരു ക്രിമിനലിനെ അറസ്റ്റു ചെയ്യുന്നതിനു പകരം പോലീസ് അവനെ സഹായിക്കുകയാണ് ചെയ്തത്. പ്രശ്നം വഷളായപ്പോഴാണ് പോലീസ് നടപടിക്കൊരുങ്ങിയത്. സ്വന്തം പാര്‍ട്ടിക്കകത്തുനിന്നും പോലും പ്രശ്നങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ദുഷിച്ചതും ക്രൂരവും നികൃഷ്ടവുമായ മനസിന്റെയും ഉടമയ്ക്കുമാത്രമെ ഇത്രയൊക്കെ ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന് ആര്‍ക്കാണ് മനസിലാക്കാന്‍ സാധിക്കാത്തത്. ഇത്തരം പ്രതിയെ കസ്റ്റഡിയില്‍ എടുക്കാതെ വിട്ടയക്കുകയാണ് പോലീസ് ചെയ്തത്. സംഭവത്തില്‍ പോലീസ് കള്ളക്കളി കളിച്ചിട്ടുണ്ട്, പ്രതിയെ സഹായിച്ചിട്ടുണ്ട്. സി. പി എമ്മിന്റെ നേതാക്കള്‍ ഇതില്‍ ഇടപെട്ടിട്ടുണ്ട്. അവരുടെ സ്വാധീനത്തില്‍ മാത്രമാണ് പോലീസ് അക്രമിച്ചയാളെ വിട്ടയച്ചത്.

പോലീസിന്റെ ഭാഗത്ത് ഇന്നും അവശേഷിക്കുന്നത് ഇന്നും ധാര്‍ഷ്ട്യബുദ്ധിയാണ്. യജമാനന്‍മാരെ കാണുന്ന പട്ടിയെപ്പോലെ സി. പി. എമ്മുകാരെ കാണുമ്പോള്‍ പോലീസ് വാലാട്ടുകയാണ്. കേരളത്തിലെ പോലീസിന് നീതി നടപ്പിലാക്കാനുള്ള നട്ടെല്ലുവേണമെന്നും അതിനുള്ള ആര്‍ജ്ജവമില്ലെങ്കില്‍ കാക്കി യൂണിഫോം അഴിച്ചുവെച്ച് പോലീസ് പോകണമെന്നും സുധാകരന്‍ പറഞ്ഞു. സമൂഹം ഈ പോലീസിനെ ഉള്‍ക്കൊള്ളില്ല, ഇന്നല്ലെങ്കില്‍ നാളെ പൊട്ടിത്തെറിയുണ്ടാവും. രാഷ്ട്രീയ പാര്‍ട്ടികളില്‍ ക്രിമിനലുകള്‍ ഉണ്ട്, പോലീസില്‍ ക്രിമിനലുകളെ കേട്ടിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പരാതിയും കൊണ്ട് പോലീസ് സ്റ്റേഷനില്‍ പോയാല്‍ അടിക്കുക, കാര്‍ തടഞ്ഞു വെച്ച് ഡ്രൈവറെയും മുതലാളിയെയും മര്‍ദ്ദിക്കുക, പോലീസുകാര്‍ ഇതു പോലെ ക്രിമിനലുകള്‍ ആവുന്നതെങ്ങിനെയെന്നും സുധാകരന്‍ ചോദിച്ചു. സമൂഹത്തില്‍ പടര്‍ന്നു പന്തലിക്കുന്ന ലഹരിയെ തടയാന്‍ ഇവിടുത്തെ പോലീസിന് സാധിക്കുന്നുണ്ടോ, ക്രമസമാധാനം പാലിക്കാന്‍ പോലീസിനു സാധിക്കുന്നുണ്ടോ, നിയമവും നീതിയും നടപ്പിലാക്കാന്‍ പോലും പോലീസിനു സാധിക്കുന്നില്ല. ഒരു വിഭാഗം ആളുകള്‍ പാര്‍ട്ടി നേതൃത്വത്തിനു മുമ്പില്‍ തൊപ്പി ഊരി സല്യൂട്ട് ചെയ്യുന്ന സി. പി. എമ്മിന്റെ അടിമകളാണ് കേരളത്തിലെ പൊലിസെന്നും സുധാകരന്‍ പറഞ്ഞു.

English summary
K Sudhakaran came to Ganesan, a local boy from Thalassery with consolation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X