കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസിക്കിടയില്‍പ്പെട്ട് ചതഞ്ഞരഞ്ഞേനേ... മുനീര്‍ അവര്‍ക്ക് പുതു ജീവന്‍ നല്‍കി!!!

  • By Vishnu
Google Oneindia Malayalam News

കോട്ടയം: ചെല്ലമ്മയ്ക്കും കുഞ്ഞുമോള്‍ക്കും ഇത് പുതുജീവനാണ്. കെഎസ്ആര്‍ടിസി ബസിനടില്‍ ചതഞ്ഞരയേണ്ടിയിരുന്ന ജീവന്‍ തിരിച്ച് കിട്ടിയതിന്റെ ആശ്വാസത്തില്‍ അവര്‍ മൂനീറിനെ ചേര്‍ത്ത് പിടിച്ചു. കാഞ്ഞിരപ്പള്ളി കെഎസ് ആര്‍ടിസി ബസ്റ്റാന്റില്‍ ബസ് കാത്ത് നിന്ന മുനീറിന് രക്ഷകന്റെ രൂപമാണ്. 18 വയസുകാരന്റെ സമയോചിതമായ ഇടപെടല്‍കൊണ്ട് തിരിച്ച് കിട്ടിയത് രണ്ട് അമ്മമാരുടെ ജീവനാണ്.

കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ബസ് കാത്ത് നിന്നിരുന്ന ചെല്ലമ്മയുടെയും കുഞ്ഞുമോളുടെയും നേരെ കെഎസ്ആര്‍ടിസി ബസ് ഇരച്ച് വന്നു. വണ്ടി പിന്നലേക്കെടുത്ത ഡ്രൈവര്‍ ഇവരെ കണ്ടിരുന്നില്ല. ഓടി മാറാനാവാതെ ഇരുവരും ബസ്റ്റാന്റിനുള്ളിലെ തൂണിലേയ്ക്ക് ചാരി. എന്നാല്‍ ബസ് വീണ്ടും പുറകോട്ട് വന്നു. ബസ് കാത്തിരുന്ന മുനീര്‍ ഇത് കണ്ട് ഓടി വന്ന് ഇരുവരെയും തള്ളി മാറ്റുകയായിരുന്നു.

Read More: മാണിക്കെതിരെ തെളിവില്ല; ബാര്‍കോഴയില്‍ തുടരന്വേഷണം വേണ്ടെന്ന് വിജിലന്‍സ് നിയമോപദേഷ്ടാവ്...

KSRTC Bus

ബസ് ചെല്ലമ്മയെയും കുഞ്ഞുമോളെയും ഇടിക്കുമെന്ന ഘട്ടത്തിലാണ് മുനീര്‍ ഓടി വന്ന് രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ ഓടിക്കൂടി ഇരുവരെയും ആശുപത്രിയിലാക്കി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ശ്രദ്ധയില്ലായ്മയാണ് വലിയൊരു അപകടത്തിലേക്കെത്തിച്ചത്. പിന്നില്‍ ആളുണ്ടെന്ന് നോക്കാന്‍ കണ്ടക്ടറോ അതുറപ്പ് വരുത്താന്‍ ഡ്രൈവറോ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

അതേസമയം വൃദ്ധരായ സ്ത്രീകളോട് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ മോശമായി സംസാരിച്ചതോടെ സ്റ്റാന്റിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ ഇടപെട്ടു. യാത്രക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ചെല്ലമ്മയെയും കുഞ്ഞുമോളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More: സിപിഎമ്മിനും ബിജെപിക്കും കൊലപാതകം ലഹരിയാണോ... കണ്ണൂരില്‍ സംഭവിക്കുന്നതെന്ത്...?

English summary
A timely move by 18-year-old Muneer Yousuf helped save the life of two women in Kanjirappally KSRTC Bus stand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X