കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ വാദം തെറ്റാണ്, കത്തിന് ജൂൺ 23ന് മറുപടി നല്‍കി; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

Google Oneindia Malayalam News

തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധിയുടെ കത്തിന് മറുപടി നല്‍കിയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു. ജൂണ്‍ 23 ന് കത്തിന് മറുപടി നല്‍കിയതായി തെളിയിക്കുന്ന കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു.

ഹൃദയത്തില്‍ 'പ്രണവിനെ' വീഴ്ത്തിയ ലുക്ക്; അന്നും ഇന്നും ഷോണ്‍ പൊളിയാണ്, അടിപൊളിയേ...

സുപ്രീം കോടതി വിധിക്ക് ശേഷം ബഫര്‍ സോണ്‍ വിഷയത്തില്‍ ഉയര്‍ന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കുകയും വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്‌തെന്ന് വിശദീകരണത്തില്‍ പറയുന്നു. ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തിന് മറുപടി നല്‍കിയിട്ടില്ലെന്ന രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തിയപ്പോള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയത്.

kerala

വയനാട് എം പി രാഹുല്‍ ഗാന്ധി ബഫര്‍ സോണ്‍ വിഷയത്തില്‍ 2022 ജൂണ്‍ 8 ന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് 2022 ജൂണ്‍ 13 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിക്കുകയുണ്ടായി. 2022 ജൂണ്‍ 23 ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി വിധിക്ക് ശേഷം ബഫര്‍ സോണ്‍ വിഷയത്തില്‍ ഉയര്‍ന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കുകയും വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു. തന്റെ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല എന്ന രാഹുല്‍ ഗാന്ധിയുടെ വാദം തെറ്റാണ്- മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണ കുറിപ്പില്‍ അറിയിച്ചു.

'കുട്ടികളാണ് ആക്രമിച്ചത്, അവരോട് ദേഷ്യമില്ല'; ഓഫീസ് ജനങ്ങളുടേതാണെന്ന് രാഹുല്‍ ഗാന്ധി'കുട്ടികളാണ് ആക്രമിച്ചത്, അവരോട് ദേഷ്യമില്ല'; ഓഫീസ് ജനങ്ങളുടേതാണെന്ന് രാഹുല്‍ ഗാന്ധി

എന്നാല്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് ഒരു മാസമായിട്ടും മറുപടിയില്ലെന്നും ജനാഭിലാഷമനുസരിച്ച് മുഖ്യമന്ത്രി ഇടപെടണമെന്നും ഇല്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കുമെന്നാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ പറഞ്ഞത്. ബഫര്‍ സോണില്‍ ജനവാസ കേന്ദ്രങ്ങളുണ്ടാകാന്‍ പാടില്ലെന്നാണ് യു ഡി എഫ് നിലപാട്. ജനങ്ങള്‍ക്കിടെയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നത്് മുഖ്യമന്ത്രിയും എല്‍ ഡി എഫും അവസാനിപ്പിക്കണമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

എന്റെ ഓഫീസ് തകര്‍ത്തത് കൊണ്ട് കാര്യമില്ല. പന്ത് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ കോര്‍ട്ടിലാണ്. കേരളത്തിലെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി എത്രയും പെട്ടെന്ന് തന്നെ ഇടപെടണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

സര്‍ക്കാര്‍ ബഫര്‍ സോണില്‍ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ ശക്തമായി പ്രതിഷേധിക്കും. യു ഡി എഫും കോണ്‍ഗ്രസും മാത്രമല്ല, വയനാട്ടിലെ ജനങ്ങള്‍ ആകെ ഈ നിലപാടിലാണെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷക നിയമങ്ങള്‍ മോദിയെ കൊണ്ട് പിന്‍വലിച്ചത് പോലെ ബഫര്‍ സോണ്‍ നിയമങ്ങളും പിന്‍വലിപ്പിക്കണമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി.

English summary
CM Pinarayi Vijayan's office said it had replied to Rahul Gandhi's letter on buffer zone issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X