കോടിയേരിക്ക് ആശ്വസിക്കാം, മര്‍സൂഖിയുടെ തന്ത്രങ്ങള്‍ പാളി, വാര്‍ത്താസമ്മേളനം ഒഴിവാക്കി

  • Written By: Vaisakhan
Subscribe to Oneindia Malayalam

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ വാര്‍ത്താസമ്മേളനം നടത്താനുള്ള യുഎഇ വ്യവസായി മര്‍സൂഖിയുടെ തന്ത്രങ്ങള്‍ പാളി. ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് കരുനാഗപ്പള്ളി സബ്‌കോടതി സ്‌റ്റേ ചെയ്തതോടെയാണ് മര്‍സൂഖിയുടെ വഴികള്‍ അടഞ്ഞത്.

1

ഇനി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ മാത്രമാണ് അദ്ദേഹത്തിന് മുന്നിലുള്ള വഴി. അതേസമയം കോടതി തിരുവനന്തപുരം പ്രസ് ക്ലബിനും മാധ്യമസ്ഥാപനങ്ങള്‍ക്കും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന് കാണിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് വാര്‍ത്താസമ്മേളനം വിളിക്കാനാവില്ലെന്ന് പ്രസ്‌ക്ലബ് മര്‍സൂഖിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

2

തന്റെ പേര് ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച് ശ്രീജിത്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സ്റ്റേ പുറപ്പെടുവിച്ചത്. നാളെയാണ് മര്‍സൂഖി വാര്‍ത്താസമ്മേളനം നടത്താനിരുന്നത്. ബിനോയ് കോടിയേരിക്കും ശ്രീജിത്തിനും എതിരെയുള്ള തെളിവുകള്‍ മുഴുവന്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്ന് മര്‍സൂഖി പറഞ്ഞിരുന്നു. കുടിശ്ശിക പണം മുഴുവന്‍ ലഭിക്കണമെന്നായിരുന്നു മര്‍സൂഖിയുടെ ആവശ്യം.

അതേസമയം മര്‍സൂഖിയുടെ തന്ത്രങ്ങള്‍ പാളിയത് കൊണ്ട് കോടിയേരിക്ക് ആശ്വസിക്കാം. വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാതെ മര്‍സൂഖിയുമായി ചര്‍ച്ച നടത്താനും ഇതോടൊപ്പം പാര്‍ട്ടി നേതൃത്വത്തിന്റെ ഇടപെടലും അദ്ദേഹത്തിന് ഗുണം ചെയ്യും. എന്നാല്‍ പണം തിരിച്ച് ലഭിക്കാത്ത അവസ്ഥ വന്നാല്‍ മര്‍സൂഖി തന്ത്രങ്ങള്‍ മാറ്റി പരീക്ഷിക്കാനും സാധ്യതയുണ്ട്.

English summary
court stays news against sreejith

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്