കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിലെ നിയമം തീരുമാനിക്കുന്നത് സിപിഎമ്മോ? സമര പന്തൽ പൊളിച്ചത് സിപിഎമ്മാണെന്ന് വ്യക്തം, എന്നിട്ടും

  • By Desk
Google Oneindia Malayalam News

കൊച്ചി: സിപിഎമ്മിനെതിരെ രൂക്ഷ വിമർനവുമായി പരിസ്ഥിതി പ്രവർത്തകനും ആക്ടിവിസ്റ്റുമായ അഡ്വ. ഹരീഷ് വാസുദേവ്. കീഴാറ്റൂർ വിഷയത്തിലാണ് ഹരീഷ് വാസുദേവിന്റെ വിമർശനം. കീഴാറ്റൂരില്‍ വയല്‍കിളികള്‍ നടത്തുന്ന ബൈപാസ് വിരുദ്ധ സമരപ്പന്തല്‍ കത്തിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ നടപടിക്കെതിരെയാണ് അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.

കണ്ണൂരിലെ നിയമങ്ങള്‍ തീരുമാനിക്കുന്നത് പാര്‍ട്ടിയാണോ, സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിനു സംരക്ഷണം നല്‍കുന്നതില്‍ ഈ സ്റ്റേറ്റ് പരാജയമാണോ? കെയുഡബ്ല്യുജെയും സ്റ്റേറ്റും മറുപടി പറയണമെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. അതേസമയം സമരപന്തൽ കത്തിച്ചതിന് പിന്നിൽ സിപിഎമ്മല്ലെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് കണ്ണൂരിലെ സിപിഎം നേതൃത്വം. ബിജെപിയുടെ മാതൃകയാണ് സിപിഎം പിന്തുടരുന്നതെന്ന ആരോപണവുമായി ഉമ്മൻചാണ്ടിയും രംഗത്ത് വന്നിരുന്നു.

തകർത്തത് സിപിഎം

തകർത്തത് സിപിഎം

കീഴാറ്റൂരെ സമരപ്പന്തല്‍ തകര്‍ക്കുന്നത് സിപിഐഎമ്മുകാരുടെ നേതൃത്വത്തില്‍ ആണ് എന്ന് വിഷ്വലില്‍ നിന്ന് വ്യക്തമാണ്. അത് ഷൂട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരോട് ക്യാമറ ഓഫ് ചെയ്തില്ലേങ്കില്‍ തല്ല് കിട്ടുമെന്ന് പാര്‍ട്ടി മെമ്പര്‍ പറയുമ്പോഴേക്കും ‘നാലാം തൂണി'ന്റെ ക്യാമറ ഓഫ് ആക്കുന്നു. സ്ട്രിങ്ങര്‍മാര്‍ക്കും ക്യാമറാമാന്‍മാര്‍ക്കും ജീവനില്‍ ഭയമുണ്ടാകുമല്ലോ. എന്നിട്ട് വൈകിട്ട് ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്നു സിപിഎം നേതാവ് വെല്ലുവിളിക്കുന്നു, വീഡിയോ ഉണ്ടെങ്കില്‍ പുറത്തുവിടാന്‍ . (സമരക്കാര്‍ തന്നെ പന്തല്‍ കത്തിച്ചെന്നു നുണ മാത്രം എഴുതുന്ന ദേശാഭിമാനി പത്രത്തില്‍ വന്നാല്‍ എനിക്ക് അത്ഭുതമില്ല) ഇതെന്ത് ധാര്‍ഷ്ട്യമാണെന്ന് ഹരീഷ് വാസുദേവൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

നിയമം തീരുമാനിക്കുന്നത് സിപിഎമ്മോ?

മാധ്യമപ്രവര്‍ത്തന നിരോധന മേഖലയാണോ കീഴാറ്റൂര്‍? കണ്ണൂര്‍ ജില്ലയിലെ നിയമം തീരുമാനിക്കുന്നത് സിപിഎം ആണോ? ഭരണഘടന ബാധകമല്ലേ? വീഡിയോ ഷൂട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ ‘ഞങ്ങള ചെക്കന്മാര്‍' തല്ലും എന്ന് ഒരാള്‍ പറഞ്ഞാല്‍ അതിനെതിരെ ആ സ്ഥാപനത്തിന് പരാതിയില്ലേ? കെയുഡബ്ല്യുജെയ്ക്ക് പരാതിയില്ലേ? ഈ ഭീഷണി പോലീസ് നോക്കി നില്‍ക്കുകയായിരുന്നോ? ഇന്നുവരെ അത് ആഭ്യന്തരമന്ത്രിക്ക് മുന്നില്‍ ഉന്നയിച്ചില്ലേ? അതോ ക്യാമറകള്‍ എപ്പോള്‍ എവിടെ ഓഫ് ആക്കണമെന്ന് തീരുമാനിക്കുന്നത് നാട്ടിലെ പാര്‍ട്ടി ഗുണ്ടകള്‍ ആണെന്ന് ഈ സംസ്ഥാനത്തെ നാലാം തൂണും സമ്മതിച്ചു എന്നാണോ? സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിനു സംരക്ഷണം നല്‍കുന്നതില്‍ ഈ സ്റ്റേറ്റ് പരാജയമാണോ? കെയുഡബ്ല്യുജെയും സ്റ്റേറ്റും മറുപടി പറയണമെന്നും അദ്ദേഹം പറയുന്നു.

വികസനങ്ങളോട് സഹകരിക്കണം

വികസനങ്ങളോട് സഹകരിക്കണം

അതേസമയം കീഴാറ്റൂരിലെ സമരക്കാര്‍ ദേശീയപാതാ സ്ഥലമെടുപ്പിനോടുള്ള എതിര്‍പ്പ് അവസാനിപ്പിച്ച് വികസനശ്രമങ്ങളോട് സഹകരിക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജൻ വ്യക്തമാക്കി. ദേശീയ പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ മുഴുവന്‍ വയലും നഷ്ടമാകുമെന്നത് തെറ്റായ പ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ വികസനത്തിന് എതിരു നിന്നാല്‍ തടസ്സപ്പെടുന്നത് നാടിന്റെ പൊതുവായ അഭിവൃദ്ധിയാണ്. എതിര്‍പ്പുയര്‍ത്തുന്ന എല്ലാവരോടും സി പി എമ്മിനു വേണ്ടി അഭ്യര്‍ഥിക്കാനുള്ളത് തെറ്റായ നിലപാടുകള്‍ തിരുത്തുക, നാടിന്റെ പൊതുവായ വികസനത്തിനു വേണ്ടി ഒന്നിക്കുക എന്നതാണെന്നാണ് പി ജയരാജൻ വ്യക്തമാക്കിയിട്ടുള്ളത്.

സിപിഎമ്മിന് ബിജെപിയുടെ പാത

സിപിഎമ്മിന് ബിജെപിയുടെ പാത


മഹാരാഷ്ട്രയിലെ കർഷക സമരത്തിന്റെ വിജയം കൊട്ടിഘോഷിക്കുന്ന കേരളത്തിലെ മാർകിസ്റ്റ് പാർട്ടിയുടെ കർഷക വിരുദ്ധ സമീപനത്തിന്റെ തനിനിറമാണ് കണ്ണൂർ ജില്ലയിലെ കീഴാറ്റൂരിൽ കണ്ടത്. ജനാധിപത്യ രീതിയിൽ സമരം ചെയ്യുന്ന വയൽകിളി പരിസ്ഥിതി പ്രവർത്തകരെ പോലീസിനെ ഉപയോഗിച്ച് അറസ്റ്റു ചെയ്യുകയും, തീവ്രവാദ ബന്ധം ആരോപിക്കുകയുമാണ് സർക്കാർ ചെയ്തത്. ഈ കൊടും ചൂടിൽ തണലുപറ്റി സമരം ചെയ്യാൻ അവർ തീർത്ത സമര പന്തൽ സി പി എംകാർ പോലീസിന്റെ സാന്നിധ്യത്തിൽ കത്തിച്ചു കളയുകയും ചെയ്തത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും പ്രതിഷേധകരവുമായ നടപടിയാണ്. നന്ദിഗ്രാമിലെയും, സിംഗൂരിലെയും കർഷകസമരങ്ങൾ അടിച്ചമർത്താൻ ശ്രമിച്ച സി പി എമ്മിന്റെ കർഷക വിരുദ്ധ നയങ്ങളുടെ തുടർച്ച തന്നെയാണ് കീഴാറ്റൂരിലും കണ്ടത് .പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നിലപാടും ഭരണത്തിലേറുമ്പോൾ നേർ വിപരീതവും ചെയ്യുന്ന വൈരുധ്യമായ ഇരട്ടത്താപ്പാണ് ഇവിടെ വ്യക്തമാകുന്നതെന്നാണ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

നുണക്കഥകൾ പൊളിഞ്ഞു

നുണക്കഥകൾ പൊളിഞ്ഞു

അതേസമയം കീഴാറ്റൂർ വയൽപ്രദേശം സന്ദർച്ചിച്ചെന്ന് വ്യക്തമാക്കി പി ജയരാജൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. കീഴാറ്റൂർ ബൈപ്പാസിന് വേണ്ടി സ്ഥലം അളന്ന് തിട്ടപ്പെടുത്തിയതിനെ തുടർന്ന് വയൽ പ്രദേശം സന്ദർശിക്കുകയുണ്ടായി.അതോടെ ബൈപ്പാസ് വിരുദ്ധ സമരക്കാർ കെട്ടിപ്പൊക്കിയ നുണക്കോട്ടകൾ പൊളിഞ്ഞതായി മനസിലാക്കി. കീഴാറ്റൂരിലെ 250 ഏക്കർ വയൽപ്രദേശം ഏറ്റെടുക്കേണ്ടി വരും എന്നതായിരുന്നു ആദ്യ നുണ. എന്നാൽ സർവേ പൂർത്തിയായപ്പോൾ 11 ഏക്കർ മാത്രമേ വരികയുള്ളൂ എന്ന് എല്ലാവർക്കും ബോധ്യമായി. കീഴാറ്റൂർ വയലിലൂടെ ഒഴുകുന്ന തോട് പൂർണ്ണമായും ഇല്ലാതാകും എന്നായിരുന്നു രണ്ടാമത്തെ നുണ.സർവേ കല്ലുകൾ തോടിനു പുറത്താണ്.തോട് തൊടായി നിൽക്കുമെന്ന് സാരം. കീഴാറ്റൂർ നെൽ വയലുകളാകെ ഇല്ലാതാകും എന്നായിരുന്നു അടുത്ത നുണ. എന്നാൽ നെൽ വയലിന്റെ ഒരു ഭാഗം മാത്രമേ സർവേയിൽ ഉൾപ്പെട്ടിട്ടുള്ളൂ.ബാക്കി ഭാഗം നെൽകൃഷി നടത്തുന്നതിന് യാതൊരു തടസവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

തീയിട്ട സംഭവം പാർട്ടി അംഗീകരിക്കുന്നില്ല

തീയിട്ട സംഭവം പാർട്ടി അംഗീകരിക്കുന്നില്ല

ചില മാധ്യമങ്ങൾ സമരക്കാരുടെ പന്തൽ സിപിഎമ്മുകാർ തീയിട്ടു എന്ന പ്രചാരണം വ്യാപകമായി നടത്തി. പന്തൽ തീയിട്ട സംഭവത്തെ പാർട്ടി അംഗീകരിക്കുന്നില്ല. എന്നാൽ സമരക്കാരാണ് രാവിലെ മുതൽ വയലിലെ പുൽക്കൂനകൾക്ക് തീയിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കീഴാറ്റൂർ വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അനധികൃതമായി സമരക്കാർ പന്തൽ കിട്ടിയിരിക്കുന്നത്. ഇതേ കുറിച്ച് ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയിൽ കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷകരുടെ ജീവൽപ്രശ്നങ്ങൾ ഉയർത്തി നടത്തിയ സമരതാത്പര്യങ്ങൾക്ക് കടകവിരുദ്ധമാണ് ബൈപ്പാസ് വിരുദ്ധ സമരക്കാരോട് സിപിഎം കൈക്കൊള്ളുന്ന നിലപാട് എന്നാണ് മറ്റൊരു വിമർശനം.

ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം

കീഴാറ്റൂരിൽ ഏറ്റെടുക്കുന്ന ഭൂമിക്ക് സെന്റ് ഒന്നിന് 3 മുതൽ 4 ലക്ഷം രൂപ വരെയാണ് നഷ്ടപരിഹാര തുക. കോൺഗ്രസ്സോ ബിജെപിയെ ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി നല്കുന്നുണ്ടോ എന്ന് അവർ വ്യക്തമാക്കണം. നാടിന്റെ വികസനം, അദ്ധ്വാനിക്കുന്ന ജനങ്ങളുടെ താൽപര്യ സംരക്ഷണം എന്നിവയാണ് സിപിഎം നടത്തുന്ന എല്ലാ സമരങ്ങളുടെയും അടിസ്ഥാനം. ഇക്കാര്യത്തിൽ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും പാർട്ടി കൈക്കൊള്ളുന്ന സമീപനങ്ങളിൽ പൊരുത്തക്കേടില്ലെന്നു മാത്രമല്ല തികഞ്ഞ ഏകീഭാവമുണ്ട് താനും. കീഴാറ്റൂരിൾ ബൈപ്പാസ് വരേണ്ടത് നാട്ടിലെ എല്ലാവിഭാഗം ജനങ്ങളുടെയും ആവശ്യമാണ്. അതിന് വേണ്ടി ജനങ്ങളാകെ ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ടെന്ന് പറഞ്ഞാണ് പി ജയരാജൻ തന്റെ പേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

English summary
Hareesh Vasudev's facebook against CPM for Keezhatoor issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X