കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം മാണിയുമായി പ്രശ്‌നാധിഷ്ഠിത സഹകരണമെന്ന് കോടിയേരി... എന്താണ് പ്രശ്‌നാധിഷ്ഠിതം!!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സിന് പിറകേ എല്‍ഡിഎഫ് പോകില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ ഒരുദിവസം കഴിഞ്ഞപ്പോഴേയ്ക്കും കോടിയേരിയുടെ നിലപാട് മാറി.

മാണിയുമായി പ്രശ്‌നാധിഷ്ഠിതമായി സഹകരിയ്ക്കും എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോള്‍ പറയുന്നത്. കേരള കോണ്‍ഗ്രസ് എമ്മിലെ 'എം' മോദി ആകാതിരിക്കട്ടെ എന്ന് കഴിഞ്ഞ ദിവസം ആശംസിച്ച ആളാണ് കോടിയേരി.

Kodiyeri Balakrishnan

കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിന്റെ ഭാഗമാകുന്ന സൂചനയും കോടിയേരി നല്‍കുന്നുണ്ട്. ഭാവി പ്രവചിയ്ക്കാന്‍ ആകില്ലെന്നാണ് ഇക്കാര്യത്തില്‍ കോടിയേരിയുടെ വിശദീകരണം. പക്ഷേ എല്‍ഡിഎഫ് അടിത്തറ വിപുലീകരിയ്ക്കാനുള്ള ഒരു അവസരമാണിതെന്ന് കോടിയേരി എടുത്ത് പറയുന്നുണ്ട്.

കേരള കോണ്‍ഗ്രസ്സുമായുള്ള പഴയ ഇണക്കവും പിണക്കവും എല്ലാം ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മിച്ചെടുക്കുന്നുണ്ട്. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ പോലും എല്‍ഡിഎഫ് കെഎം മാണിയുമായി സഹകരിച്ചിട്ടുണ്ടെന്നാണ് വാദം. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള സമരമായിരിക്കും കോടിയേരി ഉദ്ദേശിച്ചിട്ടുണ്ടാവുക.

എന്തായാലും ഇത്തരമൊരു നീക്കം ഇടത് അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കും എന്ന കാര്യം ഉറപ്പാണ്. ബാര്‍ കോഴ വിഷയത്തില്‍ കെഎം മാണിയ്‌ക്കെതിരെ അതിശക്തമായ സമരമുഖം തുറന്നിട്ടത് സിപിഎം ആയിരുന്നു. എന്നിട്ടിപ്പോള്‍ കെഎം മാണിയുമായി പ്രശ്‌നാധിഷ്ഠിത സഹകരണം എന്ന് പറയുമ്പോള്‍ സ്വാഭാവികമായും എതിര്‍പ്പുണ്ടാകും.

കെഎം മാണി ബിജെപിയുമായി സഹകരിയ്ക്കുന്നതിനേക്കാള്‍ നല്ലതാണ് എല്‍ഡിഎഫുമായി സഹകരിയ്ക്കുന്നത് എന്നാണ് ഒരു വിഭാഗം പറയുന്നത്. കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ട സാഹചര്യം മുതലെടുക്കാന്‍ എന്‍ഡിഎയെ അനുവദിയ്ക്കില്ലെന്നാണ് കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. എന്തായാലും വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തത ഉണ്ടാകും എന്ന് പ്രതീക്ഷിയ്ക്കാം.

(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected])

English summary
Issue Based Support for KM Mani, says Kodiyeri Balakrishnan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X