കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷന്‍, കേരളം അടക്കം 3 സംസ്ഥാനങ്ങളില്‍, നദികള്‍ കരകവിഞ്ഞൊഴുകും

Google Oneindia Malayalam News

ദില്ലി: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷന്‍. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ മൂന്നിടത്തുമായി ആറ് നദികള്‍ കരകവിഞ്ഞൊഴുകുമെന്നും വെള്ളപ്പൊക്കമുണ്ടാവാന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ തകര്‍ത്ത് പെയ്യുകയാണ് മഴ. പല പ്രദേശങ്ങളിലും അതിതീവ്ര മഴയാണ് പെയ്തതെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്ക്. തമിഴ്‌നാട്ടിലെ ചിലയിടങ്ങളിലും ശക്തമായ മഴയാണ് പെയ്തത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് സൂചന.

Recommended Video

cmsvideo
കേരളത്തിലെ പ്രളയഭീഷണി.. നേരിടാൻ അടിയന്തര നിർദേശം,,ജാഗ്രതയോടെ നാട് | Oneindia Malayalam

സല്‍മാനെ രക്ഷപ്പെടുത്തിയ അഭിഭാഷകന്‍ ആര്യന് വേണ്ടിയെത്തും, പുതിയ വഴിത്തിരിവ്, ഫോണ്‍ ചോര്‍ത്തലും....സല്‍മാനെ രക്ഷപ്പെടുത്തിയ അഭിഭാഷകന്‍ ആര്യന് വേണ്ടിയെത്തും, പുതിയ വഴിത്തിരിവ്, ഫോണ്‍ ചോര്‍ത്തലും....

1

കേരളത്തിന് പുറമേ ആന്‍ഡമാന്‍, കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി, എന്നിവിടങ്ങളിലും അടുത്ത ദിവസങ്ങളിലായി മഴ തുടരും. തീവ്രമോ അതിതീവ്രമോ ആയ മഴയാണ് ഉണ്ടാവുകയെന്നാണ് മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദത്തെ തുടര്‍ന്ന് അടുത്ത മൂന്ന് ദിവസം കനത്ത മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ ഇത്തിക്കരയാറിലാണ് അതിരൂക്ഷമായ പ്രളയത്തിന് സാധ്യതയുണ്ടെന്ന് ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിലവില്‍ അപകടനിലയ്ക്കും മുകളിലാണ് ഇത്തിക്കരയാര്‍ ഒഴുകുന്നത്, അതുകൊണ്ട് ഈ മേഖലയില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. 2018 ഓഗസ്റ്റ് പതിനാറിന് രേഖപ്പെടുത്തിയതിലും മുകളിലാണ് നദിയുടെ ഒഴുക്ക്.

അതേസമയം കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും ചില നദികളും കരകവിഞ്ഞ് ഒഴുകുന്നുണ്ട്. ഇവിടെ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്ന് ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച്ച വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുകയാണ്. പടിഞ്ഞാറന്‍ കാറ്റിന്റെ പ്രഭാവത്തിലാണ് സംസ്ഥാനത്താകെ കനത്ത മഴ തുടരുന്നത്. ഇതുവരെ നാല് പേരാണ് സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചത്. ചെങ്കോട്ട റെയില്‍വേ പാതയില്‍ ഇടമണ്‍ ഐഷാപാലത്തിന് സമീപം മണ്ണിടിഞ്ഞു.

ആര്യങ്കാവ് സ്വര്‍ണഗിരിയില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. അതേസമയം ചേനഗിരി പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. കൊല്ലം തെന്മലയിലെ തോട്ടിലെ ഒഴുക്കില്‍പ്പെട്ട് നാഗമല എസ്റ്റേറ്റിലെ തൊഴിലാളി ഗോവിന്ദരാജ് മരിച്ചു. തെന്മല, പുനലൂര്‍ മേഖലകളിലായി പത്ത് വീടുകള്‍ ഭാഗികമായി തകര്‍ന്നു. പത്തനാപുരം വിളക്കുടി പഞ്ചായത്തുകളിലായി പതിനഞ്ച് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പത്തനംതിട്ടയില്‍ അച്ചന്‍കോവിലാര്‍ കരകവിഞ്ഞു. വലഞ്ചുഴി ക്ഷേത്രവും ഒറ്റപ്പെട്ടു. എറണാകുളത്ത് പെരിയാര്‍ കര കവിഞ്ഞ് ഒഴുകുന്നതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ആലുവ ശിവക്ഷേത്രങ്ങളില്‍ വെള്ളം ഇറങ്ങി തുടങ്ങി.

വമ്പന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം രമ്യ പണിക്കര്‍; ഒപ്പം ആര്യയും പുതിയ ഫോട്ടോഷൂട്ട് വൈറല്‍

ചാലക്കുടിയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരിക്കുകയാണ്. പരിയാരം വില്ലേജ്, സെന്‍സെബാസ്റ്റ്യന്‍ സ്‌കൂള്‍, കുറ്റിക്കാട് ദുരിതാശ്വാസ ക്യാമ്പില്‍ നാല് കുടുംബങ്ങളിലെ 14 അംഗങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കിഴക്കേ ചാലക്കുടി കുറ്റാടം പാടം, കോടശ്ശേരി വില്ലേജ്, മേലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ആളുകള്‍ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. അതേസമയം ദേശീയ ദുരന്തനിവാരണ സേന ചാലക്കുടിയില്‍ എത്തിയിട്ടുണ്ട്. താലൂക്ക് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. ചാലക്കുടി പുഴയുടെ തീരത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്.

ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ ചാലക്കുടിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇവര്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. അതേസമയം പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് താഴുന്ന പ്രവണത കാണിക്കുന്നതിനാല്‍ പറമ്പികുളത്ത് നിന്ന് തുറന്ന് വിടുന്ന ജലത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. തൃശൂര്‍ നഗരത്തില്‍ വെള്ളക്കെട്ടിന് സാധ്യതയില്ലെന്ന വിലയിരുത്തലിലാണ് അധികൃതര്‍. ഏനാമാവ് റെഗുലേറ്റര്‍ വഴി വെള്ളം പൂര്‍ണമായും കടലിലേക്ക് ഒഴുക്കുകയാണ്. മലപ്പുറം താനൂരിലും മഞ്ചേരിയിലും ദുരിതാശ്വാസ ക്യാമ്പുകല്‍ തുറന്നിട്ടുണ്ട്. താനൂര്‍ വില്ലേജിലെ നടക്കാവില്‍ വെള്ളക്കെട്ടില്‍ അകപ്പെട്ട ഒരു കുടുംബത്തിലെ ആറ് അംഗങ്ങളെ ഫയര്‍ ഫോഴ്‌സും ട്രോമകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തി.

സാമന്തയുമായി പ്രണയത്തിലാണോ? കുടുംബം തകര്‍ത്തോ? നാഗചൈതന്യക്ക് എല്ലാം അറിയാമെന്ന് സ്റ്റൈലിസ്റ്റ്സാമന്തയുമായി പ്രണയത്തിലാണോ? കുടുംബം തകര്‍ത്തോ? നാഗചൈതന്യക്ക് എല്ലാം അറിയാമെന്ന് സ്റ്റൈലിസ്റ്റ്

English summary
kerala and other 2 states have a chance of flood warns central water commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X