കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗള്‍യാന്‍ ചൊവ്വയിലെത്തും മുമ്പ് മുഖ്യന് രാജി?

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: മംഗള്‍യാന്‍ ചൊവ്വയെ ലക്ഷ്യമാക്കി അന്തരീക്ഷത്തിലേക്ക് കുതിച്ചുയരുന്ന സന്തോഷം ഭാരതം ആഘോഷിക്കുമ്പോള്‍ ഇവിടെ, കേരളത്തില്‍ സിപിഐഎം നേതാക്കള്‍ക്ക് പിണറായി വിജയന്‍ ലാവ്‌ലിന്‍ കേസില്‍ നിന്ന് താഴെയിറക്കപ്പെട്ട സന്തോഷമായിരുന്നു. മാധ്യമങ്ങള്‍ അഭിപ്രായം തേടി ചെന്നപ്പോള്‍ നേതാക്കളുടെ വായില്‍ നിന്നു വീണതാകട്ടെ പരസ്പര വിരുദ്ധമായ എന്തൊക്കയോ.

മംഗള്‍യാനും ലാവ്‌ലിനും മുഖ്യമന്ത്രിയുടെ രാജിയും ബന്ധിപ്പിക്കണം എന്ന ഒറ്റ ലക്ഷ്യമാത്രമെ അവര്‍ക്കുണ്ടായിരുന്നുള്ളൂ എന്നതാണ് വാസ്തവം. ലാവ്‌ലിന്‍ കേസില്‍ കോടതി വിധിയില്‍ സിപിഎം സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗമായ സി ദിവാകരനോട് മാധ്യമങ്ങള്‍ അഭിപ്രായം ചോദിച്ചപ്പോള്‍ നേതാവിന്റെ മറുപടി ഇങ്ങനെയായിരുന്നു 'ലാവ്‌ലിന്‍ കേസില്‍ പിണറായി കുറ്റവിമുക്തനായി, മുഖ്യമന്ത്രി രാജിവയ്ക്കണം' ഇത് രണ്ടും തമ്മില്‍ എങ്ങനെ ബന്ധപ്പെടുന്നെന്ന് ചിലപ്പോള്‍ അദ്ദേഹത്തിന് പോലുമറിയില്ലിയിരിക്കാം.

ലാവ്‌ലിന്‍ കേസില്‍ പ്രതികരിക്കവെ പ്രതിപക്ഷ ഉപനേതാവിന്റെ മറുപടി, 'മംഗള്‍യാന്‍ ചൊവ്വയിലെത്തുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ താഴെയിറക്കും.' ഇനിയുമുണ്ട് ചിലരുടെ പ്രതികരണങ്ങള്‍, അതിലൂടെ

പിണറായി വിജയന്‍

പിണറായി വിജയന്‍

പിണറായി എന്ത് പറഞ്ഞു എന്നറിയാന്‍ എല്ലാവര്‍ക്കും ആവേശം കാണും, അദ്ദേഹമാണല്ലോ കേന്ദ്ര കഥാപാത്രം. വേട്ടയാടലിന്റെ ആദ്യഘട്ടം കഴിഞ്ഞെന്നായിരുന്നു പിണറായിയുടെ പ്രതികരണം.

വിഎസ് അച്യുതാനന്ദന്‍

വിഎസ് അച്യുതാനന്ദന്‍

കോടതി വിധി മാനിക്കുന്നെന്ന് വിഎസിന്റെ പ്രതികരിച്ചു. ലാവ്‌ലിന്‍ കേസില്‍ മുമ്പേ വ്യത്യസ്താഭിപ്രായം പ്രകടിപ്പിച്ചിരുന്നല്ലോ എന്ന ചോദ്യത്തിന് കോടതി വിധി വന്ന പശ്ചാത്തലത്തില്‍ ഇനി അതിനൊന്നും പ്രസക്തിയില്ലെന്നായിരുന്നു മറുപടി.

കോടിയേരി ബാലകൃഷ്ണന്‍

കോടിയേരി ബാലകൃഷ്ണന്‍

മംഗള്‍യാന്‍ ചൊവ്വയിലെത്തുന്നതിന് മുമ്പ് ഉമ്മന്‍ചാണ്ടിയെ രാജിവെപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതിനുള്ള പ്രതികാരമായിരുന്നു ലാവലിന്‍ കേസെന്നും അദ്ദേഹം പറഞ്ഞു.

സി ദിവാകരന്‍

സി ദിവാകരന്‍

ലാവ്‌ലിന്‍ കേസില്‍ പിണറായി അന്വേഷണ നേരിട്ട് സത്യം തെളിയിക്കപ്പെട്ടു, കുറ്റ വിമുക്തനായി. ഇതുപോലെ സോളാര്‍ വിഷയത്തില്‍ അന്വേഷണം നേരിടാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോ എന്നായിരുന്നു സി ദിവാകരന്റെ ചോദ്യം

പ്രകാശ് കാരാട്ട്

പ്രകാശ് കാരാട്ട്

എസ്എന്‍സി ലാവ്‌ലിന്‍ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് പിണറായി വിജയനെയടക്കം ഏഴുപേരെ ഒഴിവാക്കിയ സിബിഐ പ്രത്യേക കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

എംഎ ബേബി

എംഎ ബേബി

കെട്ടിച്ചമച്ച ആരോപണങ്ങളുടെ കനല്‍വഴികള്‍ കടന്ന് പിണറായി വിജയന്‍ അഗ്നിശുദ്ധി വരുത്തി നിരപരാധിത്വം തെളിയിച്ചിരിക്കുന്നുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ പ്രതികരണം

പിബി

പിബി

എസ്എന്‍സി ലാവ്‌ലിന്‍ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനെ ഒഴിവാക്കിയ സിബിഐ പ്രത്യേക കോടതി വിധിയെ പാര്‍ടി പൊളിറ്റ് ബ്യൂറോ സ്വാഗതംചെയ്തു.

മുഖ്യമന്ത്രി

മുഖ്യമന്ത്രി

വിധിയെ കുറിച്ച് ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം പ്രതികരിക്കാമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്

ആര്‍ ബാലകൃഷ്ണ പിള്ള

ആര്‍ ബാലകൃഷ്ണ പിള്ള

വിഎസ് എന്ന ദുഷ്ടനേറ്റ തിരിച്ചടിയാണ് ലാവിലിന്‍ കേസിലെ വിധി - ആര്‍ ബാലകൃഷ്ണ പിള്ള

ചെന്നിത്തല

ചെന്നിത്തല

ലാവിലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധി അസ്വഭാവികമാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രതികരിച്ചു

കുഞ്ഞാലികുട്ടി

കുഞ്ഞാലികുട്ടി

ലാവ്‌ലിന്‍ കേസിലെ വിധി ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുക സിപിഎമ്മിനുള്ളില്‍ തന്നെയാണെന്നാണ് കുഞ്ഞാലികുട്ടി പറയുന്നത്.

വയലാര്‍ രവി

വയലാര്‍ രവി

ലാവ്‌ലിന്‍ കേസിന്റെ പേരില്‍ പിണറായി വിജയനെ ഏറ്റവും കൂടുതല്‍ ക്രൂശിച്ചത് സ്വന്തം പാര്‍ട്ടി തന്നെയാണെന്ന് പ്രവാസികാര്യ മന്ത്രി വയലാര്‍ രവി

ഗൗരിയമ്മ

ഗൗരിയമ്മ

പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെആര്‍ ഗൗരിയമ്മ

English summary
CBI special court allowed Pinarayi Vijayan's discharge petition in Lavalin case. Political leaders responding to this court order.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X