കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ ഭീതി ജനങ്ങള്‍ക്ക് ആശ്വാസമായി: വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: നിപ്പാ ഭീതി പരത്തിയ നാട്ടില്‍ ഉദ്ഘാടന മാമാങ്കമില്ലെങ്കിലും ജനങ്ങള്‍ക്ക് സൗകര്യമായി. വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി വര്‍ഷമൊന്നു കഴിഞ്ഞിട്ടും ഉദ്ഘാടനം കഴിയാത്ത പേരാമ്പ്ര, ചക്കിട്ടപാറ വില്ലേജ് ഓഫീസുകള്‍ പുതിയ കെട്ടിടങ്ങളില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ നടപടിയായി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ രണ്ടു വില്ലേജ് ഓഫീസുകളാണ് ഉദ്ഘാടകനെ കാത്ത് മാസങ്ങളോളം കിടന്നത്. ഒരു കോടി രൂപ വകയിരുത്തിയാണ് പുതിയ കെട്ടിടങ്ങളുടെ പണി പൂര്‍ത്തികരിച്ചത്.

താല്കാലിക കെട്ടിടങ്ങളില്‍ അസൗകര്യങ്ങള്‍ കൊണ്ട് രണ്ടു ഓഫീസുകളിലെയും ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്ന പൊതുജനങ്ങളും വീര്‍പ്പുമട്ടുകയായിരുന്നു. ഉദ്ഘാടനം നടത്തി ഓഫീസുകള്‍ മാറ്റാത്തതില്‍ പ്രതിഷേധിച്ച് യൂത്തു കോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി പ്രതീകാത്മക ഉദ്ഘാടനം നടത്തിയിരുന്നു. സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷിക സമാപനത്തില്‍ ഉദ്ഘാടനം നടത്താന്‍ തിയ്യതി നിശ്ചയിച്ചെങ്കിലും നിപ്പാ ബാധ കാരണം പരിപാടി മാറ്റി. ഇതോടെ ഉദ്ഘാടനത്തിനു കാക്കാതെ വില്ലേജു ഓഫീസുകള്‍ പുതിയ കെട്ടിടത്തിലേക്കു മാറ്റണമെന്ന ആവശ്യമുയരുകയുണ്ടായി.

perambravillage-

കഴിഞ്ഞ കൊയിലാണ്ടി താലൂക്കുവികസന സമിതിയില്‍ ഇത് സംബന്ധിച്ചു സമിതി അംഗം രാജന്‍ വര്‍ക്കി ചോദ്യമുന്നയിച്ചു. അടിയന്തിരമായി വില്ലേജ് ഓഫീസുകള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയെടുക്കുമെന്നു തഹസില്‍ദാര്‍ പി. പ്രേമന്‍ മറുപടി നല്‍കി. രണ്ടു ദിവസം മുമ്പ് പേരാമ്പ്ര വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചക്കിട്ടപാറ വില്ലേജ് ഓഫീസ് ചൊവ്വാഴ്ചയോടെ പുതിയ കെട്ടിടത്തിലേക്കു മാറ്റാനന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

English summary
Goverment offices to open after Nipah outbreak.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X