കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടുവർഷത്തിനിടെ 3 മാവോയിസ്റ്റ് വേട്ടകൾ, 7 കൊലകള്‍;ആരോപണ ശരങ്ങളേറ്റ് പിണറായി സർക്കാർ

Google Oneindia Malayalam News

പാലക്കാട്: രണ്ടുവർഷത്തിനിടെ മൂന്ന് മാവോയിസ്റ്റ് വേട്ടകൾ, കൊല്ലപ്പെട്ടത് ഏഴ് പേരും. അതും ഇടതുപക്ഷ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ. സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത സംഭവ വികാസങ്ങൾക്കാണ് കേരളം സാക്ഷിയാവുന്നത്. മാവോയിസ്റ്റ് വേട്ടയുടെ മറവിൽ ഏറ്റുമുട്ടൽ കൊലകൾ അരങ്ങേറുന്നെന്ന വിമർശനങ്ങൾ ഉത്തരേന്ത്യയിലെ വലതുപക്ഷ ഭരണകൂടങ്ങളാണ് നേരിട്ടതെങ്കിൽ കേരളത്തിലിത് പിണറായി വിജയന്‍റെ ഇടതുപക്ഷ സർക്കാരിന് നേരെയാണ് വിരൽചൂണ്ടുന്നത്. മാവോയിസം ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന വാദം അംഗീകരിക്കുമ്പോൾ തന്നെ ഏകപക്ഷീയ ഏറ്റമുട്ടൽ കൊലകളെയാണ് പൊതുസമൂഹവും മനുഷ്യാവകാശ സംഘടകൾ ചോദ്യം ചെയ്യുന്നത്.

'ഇനിയും പുറത്തു വരാനുള്ള സത്യങ്ങൾ പുറത്തുവരിക തന്നെ ചെയ്യും'; എംബി രാജേഷ്'ഇനിയും പുറത്തു വരാനുള്ള സത്യങ്ങൾ പുറത്തുവരിക തന്നെ ചെയ്യും'; എംബി രാജേഷ്

നിലമ്പൂർ പടുക്കയിലും ലക്കിടി റിസോർട്ടിലും നടന്ന കൊലപാതകങ്ങളിലെ പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ ഈ സംശയങ്ങൾക്ക് ബലമേകുന്നു. മാവോയിസ്റ്റുകളെ നേരിടേണ്ട വിധം സംബന്ധിച്ച് ഇടതുമുന്നണിയിലെ അഭിപ്രായ ഭിന്നത പാലക്കാട്ടെ ഏറ്റുമുട്ടലോടെ കൂടുതൽ രൂക്ഷമാവും. നിലമ്പൂരിലെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ വാക്കുകൾ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതേസമയം, മാവോയിസത്തിന്‍റെ വേരുകൾ കേരളത്തിൽ കൂടുതൽ ആഴത്തിലിറങ്ങിയിട്ടുണ്ടെന്ന തിരിച്ചറിവ് കൂടിയേകുന്നുണ്ട് ഈ മൂന്ന് ഏറ്റുമുട്ടലുകളും.

ദുരുഹത നിറഞ്ഞ ഏറ്റുമുട്ടലുകള്‍

ദുരുഹത നിറഞ്ഞ ഏറ്റുമുട്ടലുകള്‍

മാവോയിസ്റ്റ് വേട്ടയും വെടിവയ്പ്പുമെല്ലാം ഉത്തേരന്ത്യയിൽ മാത്രം നടക്കുന്നതല്ലെന്ന് മലയാളികൾ തിരിച്ചറിഞ്ഞത് നിലമ്പൂർ ഏറ്റുമുട്ടലിന് പിന്നാലെയാണ്. ദുരൂഹതയുടെ പുകമറകൾ അവശേഷിപ്പിച്ചായിരുന്നു 2016 നവംബർ 24ന് നിലമ്പൂർ കരുളായി വനത്തിൽ വെച്ച് രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെടുന്നത്. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗം കുപ്പു ദേവരാജ്, അജിത പരമേശ്വരൻ എന്നിവരാണ് തണ്ടർ ബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇരുവരുടേയും ശരീരത്തിൽ 26 വെടിയുണ്ടകൾ ഉണ്ടെന്നായിരുന്നു ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. ഒരുപാട് ദൂരെ നിന്നല്ല ഇവർക്ക് വെടിയേറ്റിരിക്കുന്നത് എന്നായിരുന്നു മറ്റൊരു ഫോറൻസിക് നിരീക്ഷണം. 20 മീറ്ററിനും 60 മീറ്ററിനും ഇടയിൽ നിന്നാണ് വെടിയുതിർത്തിരിക്കുന്നത്എന്നും ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

 നിർദയം വെടിവെച്ചു കൊന്നു?

നിർദയം വെടിവെച്ചു കൊന്നു?

അജിതയുടെ നട്ടെല്ലും ശ്വാസകോശവും പൂർണമായി നുറുങ്ങിയതും കുപ്പുസ്വാമിക്ക്പി റകിലാണ് വെടിയേറ്റതെന്നുമുള്ള പോസ്റ്റ് മോർട്ടം റിപ്പോർട്ടുകൾ വലിയസംശയങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചു. ജീവനോടെ പിടികൂടാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിട്ടും അസുഖ ബാധിതരായ ഇവരെ പോലീസ് നിർദയം വെടിവെച്ചു കൊല്ലുകയായിരുന്നെന്ന ആരോപണങ്ങൾ ശക്തമായിരുന്നു. കരുളായി പടുക്ക വനത്തിൽ നടന്നത് ഏകപക്ഷീയമായ ഏറ്റുമുട്ടലാണെന്നായിരുന്നു മനുഷ്യാവകാശ പ്രവർത്തകർ ഉന്നയിച്ച വാദം. നിലമ്പൂരിൽ നടന്നത് കമ്മ്യൂണിസ്റ്റ് സർക്കാരിന് ചേരാത്ത നടപടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്ന് ഉയര്‍ത്തിയ വിമര്‍ശനം.വെടിവെച്ച് കൊന്നത് തെറ്റാണെന്ന് കാണിച്ച് വിഎസ് അച്യുതാനന്ദനും മുഖ്യമന്ത്രിക്ക്കത്തയച്ചിരുന്നു.

പോലീസിനെതിരെ വെളിപ്പെടുത്തല്‍

പോലീസിനെതിരെ വെളിപ്പെടുത്തല്‍

2019 മാർച്ച് ഏഴിനാണ് രണ്ടാമത്തെ ഏറ്റുമുട്ടല്‍ നടക്കുന്നത്. ലക്കിടിയിലെ സ്വകാര്യ റിസോർട്ടിൽ നടന്ന ഏറ്റുമുട്ടലില്‍മാവോയിസ്റ്റായ സിപി ജലീൽ കൊല്ലപ്പെട്ടു മാവോവാദികൾ നടത്തിയ ആക്രമണം ചെറുക്കാൻ വെടി ഉതിർത്തപ്പോഴായിരുന്നു ജലീൽ കൊല്ലപ്പെട്ടതെന്നായിരുന്നുപോലീസിന്റെ വാദം. എന്നാൽ പോലീസ് വാദങ്ങളെ തള്ളി അന്ന് റിസോർട്ട് മാനേജർ രംഗത്തെത്തിയിരുന്നു.മാവോയിസ്റ്റുകൾ റിസോർട്ടിൽ എത്തിയ വിവരം അറിഞ്ഞെത്തിയ തണ്ടർബോൾട്ട് സംഘമാണ് ആദ്യം വെടിയുതിർത്തത് എന്നായിരുന്നു റിസോർട്ട് മാനേജരുടെ വെളുപ്പെടുത്തൽ.

ദുരൂഹതയേറ്റി സംശയങ്ങള്‍

ദുരൂഹതയേറ്റി സംശയങ്ങള്‍

വെടിവെപ്പ് നടന്നത് രാത്രിയാണെങ്കിലും റിസോർട്ടിൽ തന്നെയുണ്ടായിരുന്ന മൃതദേഹം കണ്ടെത്തുന്നത് പിറ്റേന്ന് പുലർച്ചെ നാല് മണിക്കായിരുന്നു.പുറത്തുവന്ന സി സി ടി വി ദൃശ്യങ്ങളിൽ ജലീലിന്റെ കൈവശം തോക്കില്ല. എന്നാൽ കൊല്ലപ്പെട്ടുകിടക്കുന്ന ജലീലിന്റെ കൈയ്യിൽ നാടൻ തോക്കുണ്ടായിരുന്നു. ജലീലിനും പിന്നിൽ നിന്നായിരുന്നു വെടിയേറ്റത്. ഇതും അന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു.

ജനകീയ അന്വേഷണം നേരിടണം

ജനകീയ അന്വേഷണം നേരിടണം

ഏറ്റവും ഒടുവിൽ പാലക്കാട് നടന്ന ഏറ്റുമുട്ടലിലും സമാന രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.കർണാകട സ്വദേശി സുരേഷ്, തമിഴ്നാട് സ്വദേശികളായരമ, കാർത്തി എന്നിവരാണ് കൊല്ലപ്പെട്ടത്.പട്രോളിംഗിനിറങ്ങിയ നിലമ്പൂരിൽ
നിന്നുള്ള തണ്ടർ ബോൾട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ ആദ്യം വെടിവെച്ചുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇതും ഏറ്റുമുട്ടൽ കൊലയാണെന്ന വിമർശനം ശക്തമായിരിക്കുകയാണ്. സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ പ്രവർത്തകനായ ഗ്രോ വാസു രംഗത്തെത്തി.ഏറ്റുമുട്ടൽ നടന്ന സ്ഥലം സന്ദർശിക്കാൻ മാധ്യമങ്ങളേയും മനുഷ്യാവകാശ പ്രവർത്തകേയും അനുവദിക്കണമെന്ന് ഗ്രോ വാസു ആവശ്യപ്പെട്ടു. സംഭവത്തിൽ സർക്കാർ ജനകീയ അന്വേഷണം നേരിടാൻ തയ്യാറാകണമെന്നും ഗ്രോ വാസു പറഞ്ഞു.

ജെഡിഎസ് കൊടി പിടിച്ച് ഡികെ ശിവകുമാര്‍; കണ്ണുരുട്ടി സിദ്ധരാമയ്യ 'വീഡിയോ'; വിവാദം

അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ വീണ്ടും വെടിവെയ്പ്പ്!! ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു!അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ വീണ്ടും വെടിവെയ്പ്പ്!! ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു!

English summary
Maoist attack under Pinarayi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X