കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷ കൈവിടാതെ ഐഎന്‍എല്‍; പ്രവര്‍ത്തക സമിതി യോഗം മാറ്റിവച്ച് എന്‍വൈഎല്‍ വഹാബ് വിഭാഗം

Google Oneindia Malayalam News

കോഴിക്കോട്: ഐഎന്‍എലിലെ പിളര്‍പ്പ് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ പലവഴിയ്ക്ക് തുടരുകയാണ്. അതിനിടെ ആയിരുന്നു സമവായ നീക്കങ്ങള്‍ക്ക് തങ്ങളില്ലെന്ന നിലപാടുമായി കാസിം ഇരിക്കൂര്‍ വിഭാഗം രംഗത്ത് വന്നത്. പാര്‍ട്ടി നേതൃത്വത്തിലെ പിളര്‍പ്പ് യുവജന, വിദ്യാര്‍ത്ഥി വിഭാഗങ്ങളിലും ഇതിനിടെ പ്രകടമാവുകയും ചെയ്തു.

സമവായമുണ്ടായില്ലെങ്കില്‍ ഐഎന്‍എല്‍ മുന്നണിയ്ക്ക് പുറത്ത്; കാസിമിന് മുന്നില്‍ എന്ത് വഴി? വഹാബിന്റെ സാധ്യതകള്‍..സമവായമുണ്ടായില്ലെങ്കില്‍ ഐഎന്‍എല്‍ മുന്നണിയ്ക്ക് പുറത്ത്; കാസിമിന് മുന്നില്‍ എന്ത് വഴി? വഹാബിന്റെ സാധ്യതകള്‍..

വാശിപ്പുറത്ത് ഒന്നും ചെയ്യില്ല, സമചിത്തതയോടെ നേരിടും, അനുരഞ്ജനശ്രമം തുടരും: കാസിമിന് മറുപടിയുമായി വഹാബ്വാശിപ്പുറത്ത് ഒന്നും ചെയ്യില്ല, സമചിത്തതയോടെ നേരിടും, അനുരഞ്ജനശ്രമം തുടരും: കാസിമിന് മറുപടിയുമായി വഹാബ്

ഓഗസ്റ്റ് 3 ന് നേരത്തേ വഹാബ് വിഭാഗം സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചിരുന്നു. സമവായ ശ്രമങ്ങളുടെ ഭാഗമായി ഈ യോഗം മാറ്റിവച്ചതായി പിന്നീട് എപി അബ്ദുള്‍ വഹാബ് തന്നെ അറിയിക്കുകയും ചെയ്തു. യുവജന വിഭാഗമായ നാഷണല്‍ യൂത്ത് ലീഗിലെ (എന്‍ഐഎല്‍) വഹാബ് വിഭാഗം ഓഗസ്റ്റ് 3 ന് നടത്താനിരുന്ന പ്രവര്‍ത്തക സമിതി യോഗം മാറ്റിവച്ചതായി നേതാക്കള്‍ അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍.

പ്രൊഫസറും പിള്ളേരും തിരിച്ചെത്തുന്നു. മണി ഹീസ്റ്റ് അഞ്ചാം സീസണിന്റെ ട്രെയ്‌ലര്‍ പുറത്ത്‌

1

വിദ്യാര്‍ത്ഥി വിഭാഗമായ നാഷണല്‍ സ്റ്റുഡന്റ്‌സ് ലീഗിന്റെ സംസ്ഥാന ഭാരവാഹികള്‍ എപി അബ്ദുള്‍ വഹാബിനൊപ്പമാണെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച് നേതൃത്വം വാര്‍ത്താ കുറിപ്പും പുറത്തിറക്കിയിരുന്നു. എന്നാല്‍ യുവജന സംഘടനയായ നാഷണല്‍ യൂത്ത് ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗം കാസിം ഇരിക്കൂറിനൊപ്പം ശക്തമായി നിലകൊണ്ടു. ഇത് സംഘടനയില്‍ വലിയ ഭിന്നതയ്ക്കും വഴിവച്ചിരുന്നു.

2

നാഷണല്‍ യൂത്ത് ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ തന്നെ കാസിം ഇരിക്കൂര്‍ പക്ഷത്തിനൊപ്പമായിരുന്നു. കൊച്ചിയിലെ സെക്രട്ടേറിയറ്റ് യോഗവും തുടര്‍ന്നുണ്ടായ തെരുവ് യുദ്ധവും പിളര്‍പ്പിലേക്ക് നയിച്ച ഘട്ടത്തില്‍ കാസിം ഇരിക്കൂറിനെ പരസ്യമായി പിന്തുണച്ച് സംസ്ഥാന പ്രസിഡന്റ് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു. സംസ്ഥാന സെക്രട്ടറിയുള്‍പ്പെടെയുള്ള ഒരു വിഭാഗം ഈ നീക്കത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് പിന്നീട് പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു.

3


എപി അബ്ദുള്‍ വഹാബ് ഓഗസ്റ്റ് 3 ന് സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ച സാഹചര്യത്തില്‍ ആയിരുന്നു നാഷണല്‍ യൂത്ത് ലീഗില്‍ സംസ്ഥാന സെക്രട്ടറി ഷംസീര്‍ കരുവംതിരുത്തിയുടെ നേതൃത്വത്തില്‍ ഇതേ ദിവസം സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം വിളിച്ചത്. എല്ലാ ജില്ലകളിലേയും ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗം വിളിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തത് എന്നാണ് നേതാക്കള്‍ അറിയിച്ചിരുന്നത്. സമവായ ചര്‍ച്ചകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഇപ്പോള്‍ പ്രവര്‍ത്തക സമിതി യോഗം മാറ്റിവച്ചിരിക്കുന്നത്.

4

കാസിം ഇരിക്കൂര്‍ പക്ഷം നിഷേധാത്മക നിലപാട് സ്വീകരിക്കുന്നു എന്നാണ് വഹാബ് വിഭാഗം ഇപ്പോളുന്നയിക്കുന്ന ആരോപണം. പലകോണുകളില്‍ നിന്നായുള്ള ആവശ്യത്തെ തുടര്‍ന്ന് സമവായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത് വഹാബ് വിഭാഗമായിരുന്നു. പാര്‍ട്ടി പിളര്‍ന്ന് രണ്ടാകരുത് എന്ന് വലിയൊരു വിഭാഗം പ്രവര്‍ത്തകരും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കമെന്നും എപി അബ്ദുള്‍ വഹാബ് വണ്‍ഇന്ത്യയോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകളെ കാസിം വിഭാഗം സ്വാഗതം ചെയ്യാന്‍ തയ്യാറായതേ ഇല്ല.

5

കാസിം ഇരിക്കൂറിനൊപ്പം നിലകൊണ്ടിരുന്ന ആളാണ് ദേശീയ ജനറല്‍ സെക്രട്ടറിയും മന്ത്രിയും ആയ അഹമ്മദ് ദേവര്‍കോവില്‍. പിളര്‍പ്പിന്റെ സാഹചര്യത്തില്‍ ഒരു പരസ്യ പ്രതികരണത്തിനും മുതിരാതെ നിശബ്ദത പാലിക്കുകയാണ് അദ്ദേഹം. ഇതിനിടെയാണ് എപി അബ്ദുള്‍ വഹാബുമായി കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം തയ്യാറായത്. തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വച്ച് ഒന്നര മണിക്കൂറോളം രണ്ട് പേരും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ആയിരുന്നു എപി അബ്ദുള്‍ വഹാബ് ഒത്തുതീര്‍പ്പിനുള്ള സാധ്യത ആരാഞ്ഞത്. ദേശീയ നേതൃത്വത്തിന് മുന്നില്‍ വിഷയം അവതരിപ്പിക്കാമെന്ന ധാരണയില്‍ ആയിരുന്നു ആ കൂടിക്കാഴ്ച പിരിഞ്ഞത്.

6

ഇതിനിടെ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗം നേതാക്കളും അനുരഞ്ജന ശ്രമങ്ങളുമായി മുന്നോട്ട് വന്നിരുന്നു. ഇരു വിഭാഗങ്ങളുമായും ഒറ്റയ്‌ക്കൊറ്റയ്ക്ക് ചര്‍ച്ചയും നടത്തി. സംഘടന പിളരരുത് എന്ന നിലപാടാണ് എപി വിഭാഗം സുന്നികളുടേത്. ഇടതുപക്ഷവുമായി ഏറെ കാലമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വിഭാഗമാണ് എപി സുന്നികള്‍. ഈ സാഹചര്യത്തില്‍ കൂടിയാണ് അവര്‍ അനുരഞ്ജന ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കാനിറങ്ങിയതും. എന്നാല്‍ ഈ ചര്‍ച്ചകളും എവിടേയുമെത്തിയിട്ടില്ല എന്നാണ് സൂചന.

7

ഐഎന്‍എലിലെ പ്രശ്‌നങ്ങള്‍ സമവായത്തിലൂടെ അവസാനിക്കണം എന്നാണ് ഇടതുമുന്നണിയും ആഗ്രഹിക്കുന്നത്. എന്നാല്‍ ഒരു പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നത്തില്‍ മുന്നണി ഇടപെടാനില്ല എന്നതാണ് നിലപാട്. പ്രശ്‌നം പരിഹരിച്ച് ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ ഐഎന്‍എലിന് മുന്നണിയില്‍ സ്ഥാനമുണ്ടാകു എന്ന സന്ദേശവും എല്‍ഡിഎഫ് നല്‍കിയിട്ടുണ്ട്. ഇത് സാധ്യമാകാതെ വന്നാല്‍ അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കുകയും ചെയ്യും.

7

മന്ത്രിസ്ഥാനം നഷ്ടപ്പെടുത്താതെ എങ്ങനെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാം എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ അഹമ്മദ് ദേവര്‍കോവിലിന്റെ നേതൃത്വത്തിലും ഒരുങ്ങുന്നുണ്ട് എന്നാണ് സൂചനകള്‍. കാസിം ഇരിക്കൂറിനൊപ്പമായിരുന്നെങ്കിലും, ഇപ്പോള്‍ കാസിം വിഭാഗം കൈക്കൊള്ളുന്ന കടുംപിടിത്തത്തില്‍ മന്ത്രിയ്ക്കും വിയോജിപ്പുണ്ടെന്നാണ് വിവരം. മന്ത്രിയോട് പരസ്യ പ്രസ്താവനകള്‍ അരുതെന്ന നിര്‍ദ്ദേശം എല്‍ഡിഎഫും നല്‍കിയിട്ടുണ്ട്. ദേശീയ നേതൃത്വത്തിന്റെ ഭാഗമായ അഹമ്മദ് ദേവര്‍കോവില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതും നിര്‍ണായകമാണ്.

8

ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് പറയുമ്പോഴും എന്ത് ഫോര്‍മുലയില്‍ ആയിരിക്കും ഒത്തുതീര്‍പ്പെന്നത് സംബന്ധിച്ച് വെളിപ്പെടുത്താന്‍ അബ്ദുള്‍ വഹാബ് പക്ഷവും തയ്യാറല്ല. കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണം എന്നത് പ്രധാന ആവശ്യമായി ഉന്നയിക്കപ്പെട്ടേക്കും. ഒത്തുതീര്‍പ്പ് സാധ്യത ഒരുങ്ങിയാല്‍ അബ്ദുള്‍ വഹാബിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണം എന്ന ആവശ്യം കാസിം പക്ഷവും ഉന്നയിച്ചേക്കും. പാര്‍ട്ടി പിളരാതെ മുന്നോട്ട് പോവുക എന്ന തീരുമാനത്തില്‍ എത്തിയാല്‍, ഒരുപക്ഷേ ഐഎന്‍എലിന് പുതിയ നേതൃത്വം തന്നെ ഉണ്ടായേക്കാം.

Recommended Video

cmsvideo
കാസിം ഇരിക്കൂറിനെതിരെ പരസ്യമായി ആഞ്ഞടിച്ച് അബ്ദുൽ വഹാബ്
9

1994 ല്‍ ആയിരുന്നു ഐഎന്‍എല്‍ രൂപീകരിക്കപ്പെടുന്നത്. ബാബറി മസ്ജിദ് വിഷയത്തില്‍ മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റ് ആയിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട് കലഹിച്ച് പുറത്തിറങ്ങിയാണ് ഐഎന്‍എല്‍ രൂപീകരിക്കുന്നത്. പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകരും നേതാക്കളും എല്ലാം തങ്ങള്‍ക്കൊപ്പമാണെന്നാണ് വഹാബ് പക്ഷം അവകാശപ്പെടുന്നത്. ഇവരുള്‍പ്പെടെയുള്ളവരുടെ ആവശ്യമാണ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകാതിരിക്കുക എന്നും അദ്ദേഹം പറഞ്ഞിരുന്നു. അടുത്തിടെ മാത്രം പാര്‍ട്ടിയിലും നേതൃത്വത്തിലും എത്തിയ ചിലര്‍, പാര്‍ട്ടി നിലപാടുകളും കീഴ് വഴക്കങ്ങളും ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത് എന്ന വിമര്‍ശനവും വഹാബ് വിഭാഗം ഉന്നയിക്കുന്നുണ്ട്.

English summary
Split in INL: National Youth League AP Abdul Vahab faction called off state working committee meeting scheduled on August 3, as reconciliation talks continue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X