കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തക്കാരെന്ന് പറഞ്ഞ് വരുന്ന 'അവതാരങ്ങളെ' സൂക്ഷിക്കണമെന്ന് പിണറായി

Google Oneindia Malayalam News

തിരുവനന്തപുരം: ബുധനാഴ്ച സചത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന സര്‍ക്കാറിന് ജാതിമത വ്യത്യാസവും കക്ഷി രാഷ്ട്രീയ വ്യത്യാസവും ഉണ്ടാവില്ലെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ സ്വന്തക്കാരെന്ന് പറഞ്ഞ് വരുന്ന 'അവതാരങ്ങളെ ' സൂക്ഷിക്കണെമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സത്യപ്രതിജ്ഞ ചടങ്ങുകള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് സര്‍ക്കാറിനെ കുറിച്ച് പിണറായി വ്യക്തമാക്കിയത്. ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നത് എല്ലാവരുടേയും സര്‍ക്കാറാണ്. അതേ മനോഭാവത്തോടുള്ള പ്രതികരണം തിരിച്ചും പ്രതീക്ഷിക്കുന്നുണ്ടെന്നും പിണറായി സൂചിപ്പിച്ചു.

Pinarayi Vijayan

ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. പരിമിതമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്താന്‍ സാധിച്ചിട്ടുള്ളത്. ഇതിനോട് ജനങ്ങള്‍ സഹകരിക്കണം. ചടങ്ങിലേക്ക് പൊതു സമൂഹത്തിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നുവെന്നും പിണറായി പറഞ്ഞു.

ജനങ്ങളുടെ സഹകരണമാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്. സമൂഹവും ഇക്കാര്യം മനസിലാക്കണം. ജനം പുറം തിരിഞ്ഞ് നിന്നാല്‍ ജനാധിപത്യ പ്രക്രിയ പൂര്‍ണ്ണമാകില്ലെന്നും നീതി, സാഹോദര്യം, സമൃദ്ധി, പുരോഗതി എന്നിവയ്ക്കായി താന്‍ പ്രവര്‍ത്തിക്കുമെന്നും പിണറായി പറഞ്ഞു.

English summary
Pinarayi Vijayan welcomes entire malayalee community to his oath taking ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X