കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആളെ കൊല്ലുന്ന പോലീസ്: കണ്ണൂരില്‍ മോഷണകുറ്റത്തിന് അറസ്റ്റ് ചെയ്ത സേലം സ്വദേശി കസ്റ്റഡിയില്‍ മരിച്ചു

  • By Vishnu
Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കസ്റ്റഡി മരണം. തലശേരി പൊലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത തമിഴ്‌നാട് സ്വദേശിയാണ് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. മോഷണകുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്ത സേലം സ്വദേശിയായ കാളിമുത്തുവിനെയാണ് പോലീസ് സ്‌റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെതുടര്‍ന്ന് നാട്ടുകാരാണ് ഇയാളെ പിടികൂടി ഇന്നലെ പൊലീസിന് കൈമാറിയത്. മോഷണ ശ്രമത്തിനിടെയാണ് നാട്ടുകാര്‍ ഇയാളെ പിടികൂടി ഏല്‍പ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡി മരണം പുറത്തായതോടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലശ്ശേരി പോലീസ് സ്‌റ്റേഷന് മുന്നില്‍ ഉപരോധിച്ചു.

custody-death

പോലീസിന്റെ മര്‍ദ്ദനമേറ്റാണ് കാളിമുത്തു മരിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. തലശ്ശേരി പൊലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പൊലീസ് കസ്റ്റഡിയിലെടുത്ത തമിഴ്‌നാട് സ്വദേശിയാണ് മരണമടഞ്ഞത്. പൊലീസ് ഈയാളെ ഭീകരമായി മര്‍ദ്ദിച്ചു എന്നാണ് പരാതി.

പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ നിയമലംഘനവും മനുഷ്യാവകാശ ലംഘനവുമാണ് ഉണ്ടായിരിക്കുന്നത്. 48 മണിക്കൂറിന് മുന്‍പാണ് പൊലീസ് ഇയാളെ കസ്റ്റഡിലെടുത്തത്. അറസ്റ്റ് സമയത്ത് പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല. കൃത്യസമയത്ത് കോടതിയിലും ഹാജരാക്കിയില്ല.

എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിന് ശേഷം പൊലീസ് അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഡിജിപി ഉള്‍പ്പടെയുള്ള പൊലീസ് അധികാരികള്‍ക്ക് താഴെ തട്ടിലെ പൊലീസ് സേനയില്‍ നിയന്ത്രണമില്ല എന്നാണ് ഇതൊക്കെ വ്യക്തമാക്കുന്നത്. ഈ സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ കൊലപാതകങ്ങളും അതിക്രമങ്ങളും വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

തലശ്ശേരിയില്‍ തമിഴ്‌നാട് സ്വദേശി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചവന്നിട്ടുണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും പ്രതികരിച്ചു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ മാതൃകപരമായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: കേരളത്തിലെ വ്യവസായ പ്രമുഖര്‍ക്ക് ഐസിസ് ബന്ധം: സ്‌കൂള്‍ ഡയറക്ടര്‍മാര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ?

Read Also: ഗീതോപദേശം നാല് മേഖലകളില്‍; പിണറായി ലക്ഷ്യം വയ്ക്കുന്നത് സാമ്പത്തിക, ആരോഗ്യ രംഗത്തെ വളര്‍ച്ച

Read Also: 'മരുമകള്‍ നിയമനം' കുടുംബ കാര്യമല്ല ; എല്ലാം പാര്‍ട്ടി പറഞ്ഞിട്ടെന്ന് പികെ ശ്രീമതി ടീച്ചര്‍

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
A Tamil Nadu native, who was arrested for an alleged robbery attempt, died in the custody of the Thalassery police station in Kannur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X