കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിന് സംഘപരിവാര്‍ അജണ്ട; സംഘപരിവാര്‍ പ്രവര്‍ത്തകരെ കസേരയിട്ട് സ്വീകരിക്കുന്നെന്ന് വിഡി സതീശന്‍

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കേരള പോലീസിന് സംഘപരിവാര്‍ അജണ്ടയെന്ന് വിഡി സതീശന്‍ എംഎല്‍എ. പറവൂരില്‍ ലഘുലേഖ വിതരണം ചെയ്ത മതസംഘടനാപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് ഏകപക്ഷീയ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ലഘു ലേഖ വിതരണം ചെയ്തവരെ മര്‍ദ്ദിച്ച സംഘ പരിവാര്‍ പ്രവര്‍ത്തകരെ പോലീസ് കസേരയിട്ട് സ്വീകരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വിതരണം ചെയ്ത ലഘുലേഖയില്‍ ദേശ വിരുദ്ധമായോ മതവിരുദ്ധമായോ ഒന്നുമില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. പോലീസ് നടപ്പാക്കുന്നത് സംഘപരിവാര്‍ അജണ്ടയാണെന്ന പരാമര്‍ശവുമായി മുസ്ലീം ലീഗ് നേതാവും എംപിയുമായ കുഞ്ഞാലിക്കുട്ടിയും രംഗത്ത് വന്നിരുന്നു.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍

ആള്‍ക്കൂട്ട ആക്രമണങ്ങള്‍

ഉത്തരേന്ത്യയില്‍ മാത്രമല്ല കേരളത്തിലും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പറവൂരില്‍ നടന്നതെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

വിസ്ഡം പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

വിസ്ഡം പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

ഐസിസ് മതനിഷേധം, മാനവവിരുദ്ധം എന്ന തലക്കെട്ടിലുളള ലഘുലേഖ വിതരണം ചെയ്തതിനാണ് വിസ്ഡം പ്രവര്‍ത്തകരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പിടികൂടി മര്‍ദിച്ചശേഷം പോലീസില്‍ ഏല്‍പ്പിച്ചിരുന്നു.

കേസെടുത്തത് ഐപിസി 153 പ്രകാരം

കേസെടുത്തത് ഐപിസി 153 പ്രകാരം

സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിന് ഇരയായി പോലീസ് സ്‌റ്റേഷനിലെത്തിയവിസ്ഡം പ്രവര്‍ത്തകര്‍ക്കെതിരെ ഐപിസി 153 എ പ്രകാരം കേസെടുത്തിരുന്നു. 39 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

പോലീസ് പിന്മാറണം

പോലീസ് പിന്മാറണം

സംഘപരിവാറിനെ തൃപ്തിപ്പെടുത്തുന്ന നിലപാടില്‍ നിന്ന് പോലീസ് പിന്മാറണം. മതസൗഹാര്‍ദ്ദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശങ്ങളാണ് പറവൂര്‍ വടക്കേക്കരയില്‍ വിതരണം ചെയ്ത ലഘുലേഖയിലുള്ളതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

എങ്ങിനെ തീവ്രവാദമാകും?

എങ്ങിനെ തീവ്രവാദമാകും?

ഐസിസും അവര്‍ നടത്തുന്ന ആക്രമണങ്ങളും ഇസ്ലാമികമല്ലെന്നു പറയുന്നത് എങ്ങനെ വര്‍ഗീയതയാകും? ആക്രമികളെ കസ്റ്റഡിയിലെടുത്ത ഉടന്‍ ജാമ്യത്തില്‍ വിടുകയും ആക്രമണത്തിന് ഇരയായവരെ റിമാന്‍ഡ് ചെയ്യുകയുമാണ് പോലീസ് ചെയ്തതെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആസൂത്രിത നീക്കം

സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആസൂത്രിത നീക്കം

രാജ്യത്ത് മതപ്രബോധന പ്രവര്‍ത്തനം തടയാന്‍ സംഘ് പരിവാര്‍ ശക്തികള്‍ ആസൂത്രിത ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് എറണാകുളം പറവൂരില്‍ സംഭവിച്ചതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നീതിപൂര്‍വ്വമായ നിലപാട് സ്വീകരിക്കണമെന്നും മുസ്്ലിം സംഘടനാ നേതാക്കള്‍ പറഞ്ഞിരുന്നു.

മതമൈത്രി തകര്‍ക്കാനുള്ള ശ്രമം

മതമൈത്രി തകര്‍ക്കാനുള്ള ശ്രമം

നാട്ടില്‍ നിലനില്‍ക്കുന്ന മതമൈത്രി തകര്‍ക്കുന്നതിനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഇത് ആശങ്കാജനകമാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശഹാബ് തങ്ങള്‍ പറഞ്ഞിരുന്നു.

English summary
VD Satheesan alleges police implement RSS agenda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X