കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്ര വരുമാനം: ബിജെപി നേതാക്കളെ വെല്ലുവിളിച്ച് വിഡി സതീശന്‍!

  • By Muralidharan
Google Oneindia Malayalam News

ക്ഷേത്രവരുമാനം സംബന്ധിച്ച സംവാദത്തില്‍ നിന്ന് താന്‍ ഒഴിഞ്ഞു മാറുന്നു എന്ന പ്രചാരണം കള്ളമെന്ന് കോണ്‍ഗ്രസ് എം എല്‍ എ വി ഡി സതീശന്‍. കെ പി സി സി വൈസ് പ്രസിഡന്റും, എ ഐ സി സി സെക്രട്ടറിയുമായ വി ഡി സതീശനാണ് നിയമസഭയില്‍ ഇക്കാര്യത്തില്‍ സബ്മിഷന്‍ ഉന്നയിച്ചത്. വി ഡി സതീശന്റെ ചോദ്യത്തിന് മറുപടിയായി ദേവസ്വം മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞത് ക്ഷേത്രങ്ങളില്‍ നിന്നുള്ള ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല എന്നാണ്.

ഇപ്പോഴിതാ ഈ വിവാദത്തില്‍ ബി ജെ പി - വി എച്ച് പി നേതാക്കളെ പരസ്യമായി വെല്ലുവിളിക്കുകയാണ് വി ഡി സതീശന്‍ ചെയ്യുന്നത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലാണ് വി ഡി സതീശന്റെ വെല്ലുവിളി. ഒന്നുകില്‍ വെല്ലുവിളി സ്വീകരിച്ച് സംവാദത്തിന് എത്തണമെന്നും അല്ലെങ്കില്‍ ഇത്രയും നുണ പറഞ്ഞതിന് ജനങ്ങളോട് മാപ്പ് ചോദിക്കണമെന്നും വി ഡി സതീശന്‍ പറയുന്നു. കാണൂ....

ഞാന്‍ ഒഴിഞ്ഞുമാറിയിട്ടില്ല

വെല്ലുവിളിച്ചത് ഞാന്‍ അല്ല; ഒഴിഞ്ഞു മാറിയതും ഞാന്‍ അല്ല - എന്ന തലക്കെട്ടിലാണ് വി ഡി സതീശന്‍ ഫേസ്ബുക്കില്‍ ഇക്കാര്യങ്ങള്‍ എഴുതിയത്. ക്ഷേത്ര വരുമാനം സംബന്ധിച്ച സംവാദത്തില്‍ നിന്ന് താന്‍ ഒഴിഞ്ഞു മാറുന്നതായി സംഘികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചുകൊണ്ടാണ് സതീശന്റെ പോസ്റ്റ് തുടങ്ങുന്നത്.

വെല്ലുവിളിച്ചത് ആരാണ്

വെല്ലുവിളിച്ചത് ആരാണ്

ഈ സംവാദത്തിനു എന്നെ ആദ്യം വെല്ലുവിളിച്ചത് ഹിന്ദു ഐക്യവേദി നേതാക്കളാണ്. അതിനായി അവര്‍ തന്റെ നിയോജകമണ്ഡലത്തില്‍ വ്യാപകമായി പോസ്റ്ററും പതിച്ചിരുന്നു. പിന്നീട് പറവൂരില്‍ നടന്ന പൊതുയോഗത്തില്‍ ഹിന്ദു ഐക്യ വേദി നേതാക്കള്‍ എന്നെ സംവാദത്തിനായി വീണ്ടും വെല്ലുവിളിച്ചു. പ്രസ്തുത യോഗത്തിന് മുന്‍പ് തന്നെ ഞാന്‍ സംവാദത്തിനു തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നടന്നത് വേറെ

എന്നാല്‍ നടന്നത് വേറെ

പറവൂരില്‍ യോഗത്തില്‍ ഞാന്‍ ഫോണ്‍ പോലും എടുക്കാതെ ഒഴിഞ്ഞു മാറുന്നു എന്ന് പറഞ്ഞായിരുന്നു പ്രചരണം. നിയമസഭയിലെ അവസാനത്തെ ദിവസം രാത്രി വൈകിയും സഭയില്‍ ആയിരുന്നതിനാലാണ് ഫോണ്‍ എടുക്കാന്‍ കഴിയാതെയിരുന്നത്. അതിനു ശേഷം ഞാന്‍ ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന സെക്രട്ടറിയെ വിളിച്ചിരുന്നു.

കുമ്മനം വരുമെന്ന് പറഞ്ഞു

കുമ്മനം വരുമെന്ന് പറഞ്ഞു

അദ്ദേഹം എന്നോട് കുമ്മനം രാജശേഖരന്‍ സംവാദത്തിനു വരും എന്നാണു പറഞ്ഞത്. അദ്ദേഹത്തോട് ചോദിച്ചു സമയവും സ്ഥലവും തീരുമാനിച്ചു അറിയിച്ചാല്‍ ഞാന്‍ വരാന്‍ തയ്യാറാണെന്ന് ഈ സെക്രട്ടറിയോട് ഞാന്‍ പറഞ്ഞിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ കേരളത്തിലെ ഏതെന്കിലും പ്രസ് ക്ലബ്ബില്‍ വേണമെന്ന് മാത്രമായിരുന്നു ഞാന്‍ വച്ച നിബന്ധന. അദ്ദേഹം പിന്നീട് എന്നോട് പറഞ്ഞത് കുമ്മനത്തിനു വരാന്‍ കഴിയില്ല, പറവൂരിലെ ഹിന്ദു ഐക്യ വേദിയുടെ നേതാക്കളെ അയക്കമെന്നാണ്.

കുമ്മനം ഒഴിഞ്ഞുമാറുന്നത്

കുമ്മനം ഒഴിഞ്ഞുമാറുന്നത്

ഈ സംവാദത്തില്‍ ആദ്യമേ പരാജയം സമ്മതിച്ചതിന്റെ തെളിവാണ് ഇത്. സംസ്ഥാന നേതാവ് വന്നു പരാജയപ്പെട്ടാല്‍ വീണ്ടും പാവം ഹിന്ദുവിന്റെ വികാരം കത്തിച്ചു വോട്ടു നേടാന്‍ പറ്റില്ല എന്ന് മനസ്സിലാക്കിയിട്ടാണ് കുമ്മനം ഒഴിഞ്ഞു മാറുന്നത്. ഞാന്‍ കെ പി സി സി വൈസ് പ്രസിഡന്റും, എ ഐ സി സി സെക്രട്ടറിയുമാണ്. ഹിന്ദു ഐക്യ വേദിയുടെ പറവൂരിലെ ഏതെന്കിലും നേതാക്കന്മാര്‍ക്ക് ഈ വിഷയത്തില്‍ സംസാരിക്കണമെങ്കില്‍ എന്റെ ഓഫീസില്‍ വന്നാല്‍ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാം.

സതീശന്‍ വെല്ലുവിളിക്കുന്നു

സതീശന്‍ വെല്ലുവിളിക്കുന്നു

ഇത്തവണ ഞാന്‍ വെല്ലുവിളിക്കുകയാണ്. കുമ്മനം പരാജയം സമ്മതിച്ച സ്ഥിതിക്ക്, ബി ജെ പി.യുടെ സംസ്ഥാന അദ്ധ്യക്ഷന്മാര്‍ ആയിരുന്ന വി മുരളീധരന്‍, പി കെ കൃഷ്ണദാസ്, പി എസ് ശ്രീധരന്‍ പിള്ള, സി കെ പദ്മനാഭന്‍ എന്നിവരില്‍ ആരെങ്കിലുമാണെങ്കിലും ഞാന്‍ സംവാദത്തിനു തയ്യാറാണ്.

മാപ്പ് പറയുമോ

മാപ്പ് പറയുമോ

ഈ വെല്ലുവിളി സ്വീകരിക്കുന്നില്ലെങ്കില്‍ ഇത്രയും കാലം പറഞ്ഞ വെള്ളത്തിന് തീ പിടിപ്പിക്കുന്ന നുണയ്ക്ക് ജനങ്ങളോട് നിങ്ങള്‍ മാപ്പ് പറഞ്ഞു ഈ വിഷയം അവസാനിപ്പിക്കാം എന്ന് പറഞ്ഞ് വി ഡി സതീശന്‍ ഫേസ്ബുക്ക് പോസ്റ്റും അവസാനിപ്പിക്കുന്നു.

English summary
VD Satheesan MLA challenges BJP leaders for an open debate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X