കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് രക്ഷയില്ല, മെഡിക്കല്‍ കോഴ വിടാതെ പിന്നാലെയുണ്ട്; ഇത്തവണ രമേശ് കുടുങ്ങും?

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം ബിജെപിയുടെ ഉറക്കം കെടുത്തി മെഡിക്കല്‍ കോഴ വിവാദം വീണ്ടും സജീവമാകുന്നതായി സൂചന. മെഡിക്കല്‍ കോഴ കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നത് ബിജെപിക്ക് ആശ്വാസമായിരുന്നു. എന്നാല്‍ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിജിലന്‍സ് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

ഈ മാസം 31ന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ കോളേജിന് കേന്ദ്രാനുമതി കിട്ടുന്നതിനായി 5.6 കോടി രൂപ കേരളത്തിലെ ബിജെപി നേതാക്കള്‍ വാങ്ങിയെന്നാണ് ആരോപണം. എംതടി രമേശിനും ഇതില്‍ പങ്കുണ്ടെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വീണ്ടും

വീണ്ടും

ഒരിക്കല്‍ ബിജെപിയെ പിടിച്ച് കുലുക്കിയ മെഡിക്കല്‍ കോഴ വിവാദം വീണ്ടും ബിജെപിക്ക് ഭീഷണിയാകുന്നുവെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ബിജെകപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേഷിന് വിജിലന്‍സ് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

ചോദ്യം ചെയ്യല്‍

ചോദ്യം ചെയ്യല്‍

ആരോപണത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ മാസം 31ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.

കോഴ ആരോപണം

കോഴ ആരോപണം

മെഡിക്കല്‍ കോളേജിന് കേന്ദ്ര അനുമതി ലഭിക്കുന്നതിനായി കേരളത്തിലെ ബിജെപി നേതാക്കള്‍ 5.6 കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. ഇതില്‍ എംടി രമേശിനും പങ്കുണ്ടെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. രമേശിനെ കൂടാതെ ചെറുപ്പുളശേരി കോളേജ് എംഡി നാസറിനും നോട്ടീസ് ലഭിച്ചിട്ടുണ്ട്.

കേസന്വേഷണം അവസാനിപ്പിക്കുന്നു

കേസന്വേഷണം അവസാനിപ്പിക്കുന്നു

വിജിലന്‍സ് കേസന്വേഷണം അവസാനിപ്പിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതില്‍ ബിജെപി ആശ്വസിച്ചിരിക്കുന്നതിനിടെയാണ് എംടി രമേശിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചത്.

തെളിവ് കണ്ടത്താനായില്ല

തെളിവ് കണ്ടത്താനായില്ല

കോഴ ആരോപണത്തില്‍ വിജിലന്‍സിന് ഇതുവരെ തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൂന്ന് മാസം അന്വേഷണം നടത്തിയിട്ടും കോഴവാങ്ങിയതിന് തെളിവ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

മൊഴി മാറ്റി പരാതിക്കാര്‍

മൊഴി മാറ്റി പരാതിക്കാര്‍

ബിജെപി നേതാക്കളും കോഴ നല്‍കിയെന്ന് ബിജെപി നേതൃത്വത്തിന് പരാതി നല്‍കിയവരും മൊഴിമാറ്റിയതോടെയാണ് വിജിലന്‍സ് പ്രതിസന്ധിലായത്. ഇതോടെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകാതെ വഴിമുട്ടുകയായിരുന്നു.

തേജോവധം ചെയ്യാനുള്ള നീക്കം

തേജോവധം ചെയ്യാനുള്ള നീക്കം

തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ആസൂത്രിത നീക്കമാണ് തനിക്കെതിരായ കോഴ ആരോപണം എന്നാണ് രമേശ് പറഞ്ഞത്. മറിച്ച് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


English summary
vigilance letter to mt ramesh in medical bribe case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X