മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിലമ്പൂരില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടത്തെ ചൊല്ലി രാഷ്ട്രീയ നേതാക്കളുടെ തര്‍ക്കം, തുടര്‍ നടപടികള്‍ വൈകി

  • By Desk
Google Oneindia Malayalam News

മലപ്പുറം: നിലമ്പൂര്‍ ചെട്ടിയാംപാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമോ വേണ്ടയോ എന്നതു സംബന്ധിച്ചു രാഷ്ട്രീയ നേതാക്കളുടെ തര്‍ക്കം. ഇതിനെ തുടര്‍ന്നു തുടര്‍ നടപടികള്‍ വൈകി. ബുധനാഴ്ച രാവിലെ 8.30ന് മരിച്ച മിഥുന്റെയും തുടര്‍ന്ന് കുഞ്ഞിയുടെയും മൃതദേഹം കണ്ടെടുത്ത ശേഷം ജീപ്പില്‍ ആശുപത്രിയിലേക്കു മാറ്റുകായിരുന്നു. ഗീത, നവനീത്, നിവേദ് എന്നിവരുടെ മൃതദേഹങ്ങള്‍ ഒമ്പതരക്കും ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു.

തുടര്‍ന്നു പരുക്കുകളുള്ളതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ വൈകി. പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്ന അഭിപ്രായം ഉയര്‍ന്നു. ആര്യാടന്‍ മുഹമ്മദ്, പി.കെ ബഷീര്‍ എം.എല്‍.എ, എന്നിവര്‍ കലക്ടര്‍ അമിത് മീണയെ ബന്ധപ്പെട്ടു അരീക്കോട് തോണിദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ വിട്ടുകൊടുത്തതും ചൂണ്ടിക്കാട്ടി.

Landslide

കലക്ടര്‍ അമിത് മീണ പോസ്റ്റ് മോര്‍ട്ടം വേണ്ടെന്ന് സമ്മതിച്ചു. വേണമെന്ന് ചീഫ് സെക്രട്ടറിയും അറിയച്ചതോടെ ആശയക്കുഴപ്പമായി. അതിനിടെ സ്ഥലത്തെത്തിയ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, എം.എല്‍.എമാരായ എം. ഉമ്മര്‍, പി.വി അന്‍വര്‍ എന്നിവര്‍ മുഖ്യമന്ത്രിയുമായും സംസാരിച്ചു. ചീഫ് സെക്രട്ടറി നിലപാടില്‍ മാറ്റംവരുത്തിയില്ല. ജില്ലാ പോലീസ് മേധാവി പ്രദീഷ്‌കുമാറും ആശുപത്രിയിലെത്തി.

ഇന്‍ക്വസ്റ്റ് നടപടികള്‍ പോലീസ് പൂര്‍ത്തിയാക്കി. രണ്ടിന് പോസ്റ്റ്‌മോര്‍ട്ടം തുടങ്ങി. നിയമവശം ചൂണ്ടികാട്ടി മൂന്നു മൃതദേഹങ്ങളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാകൂ എന്ന് ആശുപത്രി അധികൃതര്‍ നിലപാടെടുത്തു. ഒടുവില്‍ മൃതദേഹങ്ങളെല്ലാം പോസ്റ്റ് മോര്‍ട്ടം നടത്തി ആറിന് വിട്ടുകൊടുത്തു.

കുഞ്ഞിയുടെ മൃതദേഹം നിലമ്പൂര്‍ നഗരസഭ, ഗീത, നവനീത്, നിവേദ് എന്നിവരുടെത് അമരമ്പലം പഞ്ചായത്ത് വാതക ശ്മശാനങ്ങളില്‍ സംസ്‌ക്കരിച്ചു. മൂത്തേടം ചെമ്മന്തിട്ട പൊതുശ്മശാനത്തില്‍ മിഥുന്റെ സംസ്‌കാരം നടത്തി.മലയോരമേഖലയില്‍ ദിവസങ്ങളായി പെയ്യുന്ന ചോരാത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണുണ്ടായത്. അമരമ്പലം പഞ്ചായത്തിലൂടെ കടന്നു പോവുന്ന കുതിരപ്പുഴ, കോട്ടപ്പുഴ, ചെരങ്ങാതോട്, ചെറായിതോട് എന്നിവ കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയതോടെ നൂറുക്കണക്കിന് വീടുകള്‍ ബുധനാഴ്ച്ച മുതല്‍ വെള്ളം കയറി. അമരമ്പലം പഞ്ചായത്തില്‍ മാത്രം നാലോളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

മാമ്പറ്റ കോട്ടക്കുളത്തില്‍ പത്തോളം വീടുകളില്‍ വെള്ളം കയറി, വെള്ളക്കൊട്ട് തുടര്‍ന്നാല്‍ പകുതിയോളം വരുന്ന വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്, ചുള്ളിയോട് ഉണ്ണിക്കുളം റോഡില്‍ ഒരുവീട് ഭാഗികമായി തകരുകയും ചെയ്തു. മാമ്പറ്റ കോട്ടക്കുളത്തില്‍ തൊട്ടിയില്‍ അബു, ചീനിക്കല്‍ അഷറഫ്, പൊന്‍മളതൊടിക നബീസ, പനോലന്‍ സീനത്ത്, മമ്പാടന്‍ കോയ, അബൂബക്കര്‍, എന്നിവരുടെ വീടുകള്‍ വെള്ളക്കെട്ടിനാലും, ചോലക്കല്‍ മുനീറിന്റെ വീട് സമീപത്തെ തോടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നതിനാലുമാണ് തകര്‍ച്ചാ ഭീഷണി നേരിടുന്നത് ചുള്ളിയോട് ചക്കിയുടെ വീടും സമീപത്തെ തൊടിന്റെ സമീപത്തെ സംരക്ഷണ ഭിത്തിതകര്‍ന്നാണ് വീടിന്റെ അടുക്കള വശം തകരാന്‍ കാരണമായത്.

Malappuram
English summary
Malappuram Local News about landslide in Nilambur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X