പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തച്ചമ്പാറ പഞ്ചായത്ത് ഇ ഹെൽത്ത് രജിസ്ട്രേഷൻ ആരംഭിച്ചു

  • By Desk
Google Oneindia Malayalam News

പാലക്കാട്: തച്ചമ്പാറ പഞ്ചായത്തിന്റേയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഇ-ഹെൽത്ത് ആധാർ രജിസ്ട്രേഷന് തുടക്കമായി. ആരോഗ്യ പരിപാലന സേവനങ്ങൾ ഫലപ്രദമായി പൊതു ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഇ ഹെൽത്ത്.

വലിയ വീട് അംഗനവാടിയിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. സുജാത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ പുഷ്പലത അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി. കൃ ഷണൻകുട്ടി, സുഹൈൽ പി.യു. ക്ലാസെടുത്തു.ജെ.പി.എച്ച്. എൻ ബെറ്റി ജോസഫ്, അംഗനവാടി വർക്കർ ശാന്ത, ആശാ വർക്കർ ശ്രീദേവി എന്നിവർ നേതൃത്വം നൽകി.

Palakkad

ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനമാണ് പഞ്ചായത്ത് കാഴ്ചവയ്ക്കുന്നത്. മഴക്കാല രോഗങ്ങളെ തടയാനും പഞ്ചായത്തിനായി. മഴ മാറിയതോടെ രോഗങ്ങൾ വരാനുള്ള സാധ്യത മുന്നിൽ കണ്ട് പരിശീലന ബോധവൽക്കരണ പരിപാടികൾ ഊർജിതമാക്കുകയാണ് പഞ്ചായത്ത്.

English summary
Palakkad Local News about e health registration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X