തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'കൊറോണ ഔട്ട്'!!! കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി വക സിനിമ... ലക്ഷ്യം ബോധവത്കരണം

  • By Prd Thrissur
Google Oneindia Malayalam News

കൊടുങ്ങല്ലൂർ: താലൂക്ക് ആശുപത്രി കോവിഡ് കേന്ദ്രമാകുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കുന്നതിന് ആശുപത്രി അധികൃതർ നിർമ്മിച്ച ചെറുസിനിമ ശ്രദ്ധ നേടുന്നു. ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന അനുകുമാർ ചാത്തുണ്ണിയാണ് 'കൊറോണ ഔട്ട്' എന്ന പേരിൽ ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്.

സംഭാഷണമില്ലാതെ സന്ദേശം മാത്രം കൈമാറുന്ന വ്യത്യസ്തമായ രീതിയിലാണ് ആവിഷ്‌കാരം. ആശുപത്രി കേന്ദ്രീകരിച്ച് നടക്കുന്ന സംഭവങ്ങളിലൂടെയാണ് ജനങ്ങൾക്കാവശ്യമായ സന്ദേശം നൽകുന്നത്. കോവിഡുമായി ബന്ധപ്പെട്ട് സമൂഹ വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ നിയമലംഘനം ഒഴിവാക്കണമെന്ന് ആളുകളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച ഷോർട്ട് ഫിലിം മികച്ച സന്ദേശം തന്നെയാണ് നൽകുന്നത്.

Coronavirus

താലൂക്ക് ആശുപത്രി കോവിഡ് കേന്ദ്രമാകുമ്പോൾ ജനങ്ങൾ അനാവശ്യ ഭീതി ഒഴിവാക്കണമെന്നും ഷോർട്ട് ഫിലിം ആവശ്യപ്പെടുന്നു. രോഗികളിലെ സാമൂഹിക അകലം, മാസ്‌കിന്റെ ശരിയായ ഉപയോഗം, കൈ കഴുകൽ സംബന്ധിച്ച ഏഴ് മുറകൾ, കോവിഡ് 19 ഹെൽപ് ഡെസ്‌ക് പ്രവർത്തനം, പൊതു സ്ഥലങ്ങളിൽ തുപ്പരുത് എന്നിങ്ങനെയുള്ള സന്ദേശങ്ങൾ ഈ കൊച്ചു സിനിമ മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു.

സർക്കാർ നിർദ്ദേശിച്ച പ്രകാരം സാമൂഹിക അകലം, കൈകളുടെ ശരിയായ രീതിയിലുള്ള ശുചിത്വം, മാസ്‌ക് ധരിക്കൽ എന്നിവയിലൂടെ കോവിഡ് അടക്കമുള്ള ഏത് സംക്രമിക രോഗങ്ങളെയും തുരത്താമെന്ന ആശുപത്രി സൂപ്രണ്ട് ഡോ ടി വി റോഷിന്റെ സന്ദേശത്തോടെയാണ് ഫിലിം അവസാനിക്കുന്നത്. കിഷൻ, ശ്യാം എന്നിവർ ചേർന്ന് എഡിറ്റിംഗും ശ്യാം, ശ്രേയാംസ് എന്നിവർ ചേർന്ന് ക്യാമറയും നിർവ്വഹിച്ചിരിക്കുന്നു.

Thrissur
English summary
Kodungallur Taluk hospital produces short film 'Corona Out' for Coronvirus awareness.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X