• search
 • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
ജി സുധാകരൻ

ജി സുധാകരൻ

ജീവചരിത്രം

കേരളത്തിലെ ശക്തനായ സിപിഎം നേതാവും പിണറായി വിജയന്‍ മന്ത്രിസഭയിലെ പൊതുമരാമത്ത്, രജിസ്ട്രേഷൻ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയുമാണ് ജി. സുധാകരൻ. വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ (2006-2011) ദേവസ്വം വകുപ്പും സഹകരണവകുപ്പും ജി സുധാകരന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളിലും കശുവണ്ടിത്തൊഴിലാളി സമരങ്ങൾ, എന്‍ജിഒ, അധ്യാപക സമരങ്ങളില്‍ പലതും മുന്‍പില്‍ നിന്നുനയിച്ചിട്ടുണ്ട് ജി സുധാകരന്‍ , അടിയന്തരാവസ്ഥക്കാലത്ത് ഇദ്ദേഹം ഡിഫൻസ് ഇന്ത്യ റൂൾ പ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവില്‍ കഴിഞ്ഞിട്ടുണ്ട്.

വിദ്യാര്‍ത്ഥിയായിരുന്ന കാലത്തു തന്നെ സജീവ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിരുന്ന സുധാകരന്‍ എസ്എഫ്ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്‍റ് ആയിരുന്നു. 1971 ല്‍ ആയിരുന്നു ഇത്. എസ്എഫ്ഐ ഓള്‍ ഇന്ത്യ വൈസ് പ്രസിഡന്റ് , കേരള സ്റ്റുഡന്‍റ്സ് ഫെഡറേഷന്റെ സംസ്ഥാന ജോയന്റ് സെക്രട്ടറി, എസ്എഫ്ഐയുടെ ആദ്യകാല കേന്ദ്ര എക്സിക്യുട്ടീവ് സമിതി അംഗം, ട്രേഡ് യൂണിയൻ നേതാവ്, സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, സിഐടിയു . ആലപ്പുഴ ജില്ലാ പ്രസിഡന്റ്, കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറർ, പ്രസിഡന്റ് തുടങ്ങി നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 1984 മുതൽ 1995 വരെ കേരള സർവകലാശാലയുടെ സിൻഡിക്കേറ്റ് അംഗമായിരുന്നു.
1996, 2006 and 2011, 2016 വര്‍ഷങ്ങളില്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പത്ത് വര്‍ഷമായി അമ്പലപ്പുഴ എംഎല്‍എ ആണ്.

1950 നവംബര്‍ 1 ന് ആലപ്പുഴ താമരക്കുളം നല്ലവീട്ടിൽ പി. ഗോപാലക്കുറുപ്പിന്റേയും എൽ. പങ്കജാക്ഷിയുടേയും മകനായാണ് ജനിച്ചത്. ഭാര്യ ഭാര്യ ഡോ.ജൂബിലി നവപ്രഭ ആലപ്പുഴ എസ്‌.ഡി.കോളജ്‌ അദ്ധ്യാപികയായിരുന്നു. മകൻ നവനീത്‌.

വ്യക്തിജീവിതം

മുഴുവൻ പേര് ജി സുധാകരൻ
ജനനത്തീയതി 01 Nov 1950 (വയസ്സ് 70)
ജന്മസ്ഥലം മാവേലിക്കര
പാര്‍ട്ടിയുടെ പേര്‌ Communist Party Of India (marxist)
വിദ്യാഭ്യാസം Post Graduate
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകൻ
പിതാവിന്റെ പേര് പി ഗോപാല കുറുപ്പ്
മാതാവിന്റെ പേര് ശ്രീമതി എൽ പങ്കജാക്ഷി അമ്മ
പങ്കാളിയുടെ പേര് ഡോ ജൂബിലി നവപ്രഭ
പങ്കാളിയുടെ ജോലി അസോസിയേറ്റ് പ്രൊഫസർ
ആണ്‍കുട്ടികള്‍ എത്ര 1

കോണ്ടാക്ട്

സ്ഥിര വിലാസം നവനീതം, സനാതനാപുരം .പി.ഒ ആലപുഴ.
നിലവിലെ വിലാസം നവനീതം, സനാതനാപുരം .പി.ഒ ആലപുഴ
ബന്ധപ്പെടേണ്ട നന്പർ 2266853, 9447755200
ഇമെയില്‍ gsministerpwd16@gmail.com
വെബ്സെെറ്റ് https://kerala.gov.in/g-sudhakaran
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം

രസകരമായ വസ്തുതകൾ

വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളിലും കശുവണ്ടിത്തൊഴിലാളി സമരങ്ങൾ, എന്‍ജിഒ, അധ്യാപക സമരങ്ങളില്‍ പലതും മുന്‍പില്‍ നിന്നുനയിച്ചിട്ടുണ്ട് ജി സുധാകരന്‍ , അടിയന്തരാവസ്ഥക്കാലത്ത് ഇദ്ദേഹം ഡിഫൻസ് ഇന്ത്യ റൂൾ പ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവില്‍ കഴിഞ്ഞിട്ടുണ്ട്. എഴുത്തുകാരൻ കൂടിയാണ് സുധാകരൻ. നിരവധി കവിതകളും ചെറുകഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്.

രാാഷ്ട്രീയ ജീവിതകാലം

 • 2016
  പിണറായി വിജയൻ സർക്കാരിൽ പൊതുമരാമത്ത്, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
 • 2011
  അമ്പലപ്പുഴയിൽ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
 • 2006
  അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സുധാകരൻ വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ സഹകരണ ദേവസ്വം വകുപ്പ് മന്ത്രിയായിരുന്നു.
 • 1996
  കായംകുളത്ത് നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
 • 1971
  എസ്എഫ്ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്‍റ് ആയി
 • 1967
  സിപിഎമ്മിൽ ചേർന്നു
ആസ്തി53.59 LAKHS
ആസ്തികള്‍54.3 LAKHS
ബാധ്യത70,442.00

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X