കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധുജോയിക്കെതിരേ കോണ്‍ഗ്രസില്‍ പടയൊരുക്കം

  • By അഭിരാം പ്രദീപ്‌
Google Oneindia Malayalam News

സിപിഎമ്മില്‍ നിന്ന് മറുകണ്ടം ചാടി കോണ്‍ഗ്രസ്സില്‍ ചേക്കേറിയ സിന്ധുജോയിക്കെതിരേ കോണ്‍ഗ്രസ്സിനുള്ളില്‍ പടയൊരുക്കം. ചില മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയാണ് ഇതിനുള്ള അണിയറ നീക്കങ്ങള്‍ നടക്കുന്നത്. സിപിഎമ്മില്‍ നിന്നും കൂടുതല്‍ സുരക്ഷതേടിയാണ് സിന്ധുജോയ് കോണ്‍ഗ്രസില്‍ എത്തിയത്. എന്നാല്‍ അംഗത്വം നല്‍കി എന്നതല്ലാതെ കാര്യമായ ഒരു പദവിയും നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിരുന്നില്ല. ആ ഘട്ടത്തിലാണ് വിഎസ് അച്യുതാനന്ദന്‍ സിന്ധുജോയിക്കെതിരേ ഒരു വെടിപൊട്ടിച്ചതും അത് കേരള രാഷ്ട്രീയത്തില്‍ കത്തിപ്പടര്‍ന്നതും.

Sindhu Joy

ഉര്‍വ്വശി ശാപം ഉപകാരപ്രദമെന്ന മട്ടില്‍ അതുകൊണ്ട് ഫലമുണ്ടായത് സിന്ധുജോയിക്കു തന്നെയായിരുന്നു. കെപിസിസി നേതൃത്വം ഉടന്‍ കനിഞ്ഞൊരു കസേര നല്‍കി. യുവജനബോര്‍ഡിന്റെ അധ്യക്ഷയായി സിന്ധു വിരാജിച്ച് തുടങ്ങിയത് അങ്ങനെയായിരുന്നു. എന്നാല്‍ ഈ സ്ഥാനലബ്ധി കോണ്‍ഗ്രസ്സിനുള്ളില്‍ തന്നെ പലര്‍ക്കും മുറുമുറുപ്പുണ്ടാക്കി. തങ്ങളുടെ തലക്കുമുകളിലൂടെയുള്ള ഈ പട്ടാഭിഷേകം പല മഹിളാകോണ്‍ഗ്രസ് നേതാക്കള്‍ക്കും രസിച്ചതുമില്ല. മാത്രമ, അധ്യക്ഷ, തങ്ങളെ തെല്ലും മൈന്‍ഡ് ചെയ്യുന്നില്ലെന്ന ആവലാതിയും മഹിളാനേതാക്കള്‍ക്ക് നന്നായിട്ടുണ്ട്.

ഇതിനിടെയാണ് കോണ്‍ഗ്രസ്സില്‍ പുനസ്സംഘടനയുടെ കേളികൊട്ടുയര്‍ന്നത്. ഇക്കുറി പുനസ്സംഘടനയ്ക്ക് വലിയ പ്രാധാന്യമുള്ളതെന്ന് നേതാക്കള്‍ക്ക് നന്നായി അറിയാം. കാരണം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 33 ശതമാനം വനിതാ സംവരണമാണ്. കെപിസിസി സെക്രട്ടറി ലിസ്റ്റില്‍ കടന്നുകൂടിയാല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കാന്‍ എളുപ്പമാണ്. ഇതുമനസ്സിലാക്കിയാണ് വനിതാ നേതാക്കള്‍ പാര്‍ട്ടിയിലെ ഉന്നതരുടെ പിന്തുണയും മതസംഘടനാനേതാക്കളുടെ ആശീര്‍വാദവും തേടി എടുക്കാന്‍ മത്സരിക്കുന്നത്.

സിന്ധു ജോയിയിലെ കെപിസിസി നേതൃത്വത്തിലേക്ക് കൊണ്ടുവന്നാല്‍ കൊള്ളാമെന്ന് കോണ്‍ഗ്രസ്സില്‍ നേതൃത്വത്തില്‍ ചിലര്‍ക്കു താല്‍പ്പര്യമുണ്ട്. ഇതു തിരിച്ചറിഞ്ഞാണ് മഹിളാനേതാക്കള്‍ ഒന്നടങ്കം സിന്ധുവിനെതിരേ തിരിഞ്ഞിരിക്കുന്നത്. ഒളിവിലും തെളിവിലും ഉള്ള ഈ പാരവെപ്പുകള്‍ സിന്ധുജോയിക്ക് വിനയായിരിക്കുകയാണ്.

കെപിസിസി നേതൃസ്ഥാനത്തേക്ക് ചരടുവലികള്‍ ആരംഭിച്ചിരിക്കുന്നവരില്‍ ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും ലതികാ സുഭാഷും തൊട്ട് ജില്ലാ മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ വരെയുണ്ട്. സുമാ ബാലകൃഷ്ണന്‍, ഷാഹിദാ കമാല്‍, ലാലി വിന്‍സന്റ്, പത്മിനി ഗോപിനാഥ്, സിമി റോസ് ബെന്‍ജോണ്‍, ലാലി ടീച്ചര്‍ തുടങ്ങിയവരൊക്കെ ഗ്രൂപ്പുകളുടെ പിന്തുണയും പ്രീതിയും പിടിച്ചുപറ്റാനുള്ള കഠിനാധ്വാനത്തിലാണ്.

English summary
Sindhu Joy faces some problem in Congress. Almost all Mahila Congress leaders personally working against Sindhu, Abhiram Pradeep Says.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X