കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആപിന്റെ എതിരാളി ബിജെപി'

  • By Aswathi
Google Oneindia Malayalam News

ദില്ലി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ത്രിമൂര്‍ത്തി ഏറ്റുമുട്ടലാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റുമുട്ടല്‍ ബിജെപിയും ആം ആ്ദമി പാര്‍ട്ടിയും തമ്മിലാണെന്നാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറയുന്നത്. കോണ്‍ഗ്രസ് ചിത്രത്തില്‍ പോലും ഉണ്ടാകില്ലത്രെ.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പോരാട്ടം ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മില്ലാണ്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലുമുണ്ടാകില്ല. ജനങ്ങള്‍ക്ക് രണ്ട് വഴികളുണ്ട്. ഒന്ന് ബിജെപി. മറ്റൊന്ന് ആം ആദ്മി പാര്‍ട്ടി- കെജ്രിവാള്‍ പറഞ്ഞു.

Kejriwal

മിക്ക സംസ്ഥാനങ്ങളിലും അഴിമതി ആരോപണങ്ങളുള്ള പാര്‍ട്ടിയാണ് ബിജെപിയെന്നും യെഡിയൂരപ്പ പോലുള്ള അഴിമതിക്കേസില്‍ ആരോപണ വിധേയരായ നേതാക്കള്‍ പാര്‍ട്ടിയിലുണ്ടെന്നും അരവിന്ദ് കെജ്രിവാള്‍ കുറ്റപ്പെടുത്തി. എന്നാല്‍ മറുവശത്ത് നില്‍ക്കുന്നത് സത്യസന്ധമായ രാഷ്ട്രീയത്തിന്റെ ഭാഗത്ത് നിലകൊള്ളുന്ന ആം ആദ്മി പാര്‍ട്ടിയും- കെജ്രിവാള്‍ പറഞ്ഞു.

എന്നാല്‍ അഴിമതിക്കാരായ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ദില്ലിയില്‍ ഭരണം നടത്തുന്ന എഎപി തങ്ങള്‍ക്ക് ഒരു വെല്ലുവിളിയല്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മിക്ക സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികള്‍ ബിജെപിക്കെതിരെയാണ് മത്സരിക്കുന്നതെന്നും ആം ആദ്മിയെയും അതുപോലെയാണ് കാണുന്നതെന്നും ബിജെപി ദേശീയ ഉപാദ്ധക്ഷന്‍ മുക്താര്‍ അബ്ബാസ് നഖ്ബി പറഞ്ഞു. നരേന്ദ്ര മോഡിതന്നെയാണ് അടുത്ത പ്രധാനമന്ത്രി എന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
'Upcoming Lok Sabha elections will be a contest between BJP and AAP,” he said. Kejriwal also said that the Congress stands nowhere in the picture. “Congress will not be a factor,' he added.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X