കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി മന്ദിരം വിട്ടൊഴിയാതെ 36 മുന്‍ മന്ത്രിമാര്‍

  • By Meera Balan
Google Oneindia Malayalam News

Delhi
ദില്ലി: രാഷ്ട്രീയപരമായി പല ആദര്‍ശങ്ങള്‍ വിശ്വസിയ്ക്കുന്നവരാണ് എസ്എം കൃഷ്ണ, എല്‍ കെ അദ്വാനി, ശരത് യാദവ്, പവന്‍കുമാര്‍ ബന്‍സാല്‍, ദയാനിധി മാരന്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളെല്ലാം. എന്നാല്‍ മുന്‍ കേന്ദ്രമന്ത്രിമാര്‍ കൂടിയായ ഇവര്‍ തമ്മില്‍ ഒരൊറ്റകാര്യത്തില്‍ വലിയ യോജിപ്പുണ്ട്. എന്താണെന്നല്ലേ മന്ത്രി പദവി ഒഴിഞ്ഞെങ്കിലും ഇവര്‍ ആരും തന്നെ മന്ത്രി മന്ദിരങ്ങള്‍ ഒഴിഞ്ഞിട്ടില്ല. നഗര വികസന മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 36 മുന്‍ കേന്ദ്രമന്ത്രിമാരാണ് ഇപ്പോഴും മന്ത്രി മന്ദിരങ്ങള്‍ ഉപേക്ഷിയ്ക്കാതെ കഴിയുന്നത്.

വിവരാവകാശ പ്രവര്‍ത്തകനായ എസ് സി അഗര്‍വാള്‍ നല്‍കിയ വിവരാവകാശത്തിലാണ് ഇക്കാര്യങ്ങള്‍ നഗര വികസനമന്ത്രാലയം അറിയിച്ചത്. ബിജെപിയിലെയും കോണ്‍ഗ്രസിലേയും പല പ്രമുഖ നേതാക്കളും ഇതില്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് നേതാക്കളായ മുകുള്‍ വാസ്‌നിക്, അംബികാ സോണി, അജയ് മാക്കന്‍, സുബോധ് കാന്ത് സഹായി, സെയിഫുദ്ദീന്‍ സോസ്, സിപി ജോഷി, പന്‍ ബന്‍സാല്‍, എസ് എം കൃഷ്ണ എന്നിവര്‍ ഇത് വരെയും മന്ത്രിമന്ദിരം വിട്ടൊഴിഞ്ഞിട്ടില്ല.

ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, അരുണ്‍ ജെയ്റ്റ്‌ലി, സുഷ്മ സ്വരാജ്, എം വെങ്കയ്യ നായിഡു, രവി ശങ്കര്‍ പ്രസാദ്, ഡിഎംകെ നേതാക്കളായ ദയാനിധി മാരന്‍, എംകെ അളഗിരി, ടി ആര്‍ ബാലു, ആര്‍ജെഡി നേതാവ് രഘുവംശ് പ്രസാദ് സിംഗ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ സുഗത റായ്, സിഎം ജട്ട്വ എന്നിവരും മന്ത്രി മന്ദിരങ്ങള്‍ വിട്ടൊഴിഞ്ഞിട്ടില്ല. പദവി വിട്ടൊഴിഞ്ഞിട്ടും മന്ത്രിമന്ദിരത്തില്‍ തന്നെ താമസം തുടരുന്ന എംപിമാരെപ്പറ്റിയുള്ള വിവരമാണ് അഗര്‍വാള്‍ വിവരാവകാശ നിയമ പ്രകാരം അറിയാന്‍ ശ്രമിച്ചത്.

English summary
Political leaders of different ideologies and hues whether S M Krishna, L K Advani, Sharad Yadav, Pawan Kumar Bansal or Dayanidhi Maran have one thing in common. They are all unauthorized occupants of ministerial bungalows, according to the urban development ministry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X