കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നെയും അറസ്റ്റ് ചെയ്യൂ എന്ന് രാഹുല്‍ ഗാന്ധി; മോദി വിമര്‍ശകരെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധം

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാര്‍ കൊറോണ പ്രതിസന്ധി കൈകാര്യം ചെയ്തതില്‍ പാളിച്ചയുണ്ടെന്ന് കാണിച്ച് പോസ്റ്റര്‍ ഒട്ടിച്ചവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം ശക്തം. ദില്ലിയില്‍ നിരവധി പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു. എന്നെയും അറസ്റ്റ് ചെയ്യൂ എന്ന് അതേ പോസ്റ്റര്‍ പങ്കുവച്ച് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. മോദിജി, നമ്മുടെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ എന്തുകൊണ്ട് വിദേശത്ത് അയച്ചു? എന്നെഴുതിയ പോസ്റ്ററാണ് വിവാദമായിരുന്നത്. ഇത് ഒട്ടിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. ഇതുവരെ 17 പേരെ അറസ്റ്റ് ചെയ്തുവെന്നാണ് വിവരം.

r

21 കേസുകളാണ് പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ ദില്ലി പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് മൂന്ന് ലക്ഷത്തിലധികമാണ് പ്രതിദിന കൊറോണ രോഗികള്‍. പലയിടത്തും ആശുപത്രി കിടക്കകളും ഓക്‌സിജനും വാക്‌സിനും ലഭ്യമല്ല. സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചു എന്ന വിമര്‍ശനം ശക്തമാണ്. ആര്‍എസ്എസ് നേതൃത്വവും വീഴ്ച ചൂണ്ടിക്കാട്ടി രംഗത്തുവന്നു.

മുഹമ്മദ് റിയാസ് മന്ത്രിസഭയിലേക്ക്? ശൈലജയെ സ്പീക്കറാക്കാന്‍ ആലോചന, എണ്ണം കുറച്ച് സിപിഎംമുഹമ്മദ് റിയാസ് മന്ത്രിസഭയിലേക്ക്? ശൈലജയെ സ്പീക്കറാക്കാന്‍ ആലോചന, എണ്ണം കുറച്ച് സിപിഎം

കൊറോണ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാരിന് വീഴ്ച സംഭവിച്ചു എന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. പബ്ലിസിറ്റിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും പ്രതിസന്ധി തരണം ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ല എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൃത്യമായി പുറത്തുവിടുന്നില്ല എന്ന ആക്ഷേപവും ശക്തമാണ്. യുപിയില്‍ നിരവധി മൃതദേഹങ്ങള്‍ നദിയില്‍ ഒഴുക്കിയ സംഭവവും വാര്‍ത്തയായി. ഈ വിഷയങ്ങളെല്ലാമാണ് കോണ്‍ഗ്രസ് നേതൃത്വം ബിജെപിയെയും നരേന്ദ്ര മോദി സര്‍ക്കാരിനെയും വിമര്‍ശിക്കാന്‍ എടുത്തു പറയുന്നത്.

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍

രാഹുല്‍ ഗാന്ധിക്ക് പുറമെ അഭിഷേക് സിങ്‌വി, പി ചിദംബരം, ജയറാം രമേശ്, കോണ്‍ഗ്രസ് വക്താവ് ഡോ. ഷമ മുഹമ്മദ്, ആക്ടിവിസ്റ്റ് സാകേത് ഗോഖലെ തുടങ്ങിയവരെല്ലാം പ്രതിഷേധവുമായി രംഗത്തുവന്നു. തന്റെ വീടിന്റെ മതിലില്‍ പോസ്റ്റര്‍ ഒട്ടിച്ചാണ് ജയറാം രമേശ് പ്രതിഷേധിച്ചത്. മോദിയെ വിമര്‍ശിക്കുന്നത് കുറ്റമാണോ, മോദി പീനല്‍ കോഡ് പ്രകാരമാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളും ജയറാം രമേശ് ചോദിച്ചു.

ഹോട്ട് ആന്റ് ഗ്ലാമറസായി നടി അപ്സര റാണി, ഫോട്ടോകൾ കാണാം

English summary
Arrest Me Too; Rahul Gandhi hit out Centre over reports of arrests for putting up posters against Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X