കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ പരാജയത്തിന് പിന്നില്‍ മോദിയല്ല.. പരാജയ കാരണം വ്യക്തമാക്കി ആര്‍എസ്എസ് എഡിറ്റോറിയല്‍

  • By Aami Madhu
Google Oneindia Malayalam News

ബിജെപിയുടെ കുത്തകയായിരുന്ന ഹിന്ദി ഹൃദയ ഭൂമി കോണ്‍ഗ്രസിന്‍റെ കൈയ്യിലെത്തി. ശക്തമായ പോരാട്ടത്തിലൂടെ കോണ്‍ഗ്രസ് ബിജെപിയെ തറപറ്റിക്കുകയായിരുന്നു. കര്‍ഷകരോഷവും ഭരണവിരുദ്ധ വികാരവുമെല്ലാം സംസ്ഥാനങ്ങളില്‍ ബിജെപിക്ക് തിരിച്ചടിയായെന്ന് പാര്‍ട്ടി തന്നെ കണക്കാക്കുന്നുണ്ട്. അതേസമയം 2014 ല്‍ രാജ്യത്ത് ബിജെപി നടത്തിയ തേരോട്ടം 'മോദി' ബ്രാന്‍റ് ഉയര്‍ത്തിക്കാട്ടിയായിരുന്നു. ഇപ്പോള്‍ ഉണ്ടായ കനത്ത തിരിച്ചടിയാവട്ടെ മോദി തരംഗം അസ്മതിച്ചതിനുളള സൂചനയാണെന്നും വിലയിരുത്തപെടുന്നു.

എന്നാല്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിക്കുണ്ടായ പരാജയം മോദിക്കെതിരായ വികാരമല്ലെന്ന് ആര്‍എസ്എസ് മൗത്ത്പീസ് ആയ ഓര്‍ഗനൈസര്‍ ചൂണ്ടിക്കാട്ടുന്നു. എഡിറ്റോറിയയില്‍ ബിജെപിയുടെ പരാജയത്തിന് കാരണം മറ്റൊന്നാണ് എന്നാണ് ആര്‍എസ്എസ് വിലയിരുത്തുന്നത്.വിവരങ്ങള്‍ ഇങ്ങനെ

മുന്നേറിയത് ഇങ്ങനെ

മുന്നേറിയത് ഇങ്ങനെ

വന്‍ വിജയമാണ് രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഡിലും കോണ്‍ഗ്രസ് നേടിയത്. 15വര്‍ഷം അധികാരത്തില്‍ ഉണ്ടായിരുന്ന ബിജെപിയെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെയായിരുന്നു മധ്യപ്രദേശില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താക്കിയത്. ആകെയുള്ള 230 സീറ്റുകളില്‍ 114 സീറ്റ് കോണ്‍ഗ്രസ് നേടിയപ്പോള്‍ 109 സീറ്റുകള്‍ മാത്രമാണ് ബിജെപി നേടിയത്.

കുതിച്ച് കയറി

കുതിച്ച് കയറി

അതേസമയം രാജസ്ഥാനിലും കോണ്‍ഗ്രസ് തേരോട്ടമായിരുന്നു ഉണ്ടായത്. 2014 ല്‍ ആകെയുള്ള 200 സീറ്റുകളില്‍ 163 സീറ്റുകള്‍ നേടിയായിരുന്നു ബിജെപി വിജയിച്ചത്. കോണ്‍ഗ്രസ് നേടിയത് വെറും 21 സീറ്റുകളായിരുന്നു. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് ബിജെപിയെ മലര്‍ത്തിയടിച്ചു. 99 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ്.

ബിജെപി ഒതുങ്ങി

ബിജെപി ഒതുങ്ങി

തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കോണ്‍ഗ്രസിന് സാധ്യത കല്‍പ്പിക്കപ്പെട്ട രണ്ട് സംസ്ഥാനങ്ങളായിരുന്നു ഇതെങ്കില്‍ ഛത്തീസ്ഗഡിലെ വിജയമാണ് ബിജെപിക്ക് ഏറ്റ കനത്ത തിരിച്ചടിയായി വിലയിരുത്തപ്പെടുന്നത്. 2013ലെ 49 സീറ്റില്‍ നിന്ന് വെറും 16 സീറ്റുമായി ഇത്തവണ ബിജെപിക്ക് ഒതുങ്ങേണ്ടി വന്നു.

മോദി പ്രഭാവം അസ്തമിച്ചു

മോദി പ്രഭാവം അസ്തമിച്ചു

ഭരണ വിരുദ്ധ വികാരവും കര്‍ഷകരോഷവുമാണ് ബജെപിയുടെ തകര്‍ച്ചയ്ക്ക് കാരണമായി വിലയിരുത്തപ്പെട്ടത്. ഇതിനെല്ലാമപ്പുറം മോദി ബ്രാന്‍റ് അസ്തമിച്ചെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. മോദി പ്രഭാവത്തിലൂടെ ബിജെപി നേടിയെടുത്ത വോട്ടുകള്‍ സംസ്ഥാനങ്ങളില്‍ ഓടി നടന്നിട്ടും ബിജെപിക്ക് നേടാനായില്ലെന്നാണ് വിലയിരുത്തപ്പെട്ടത്.

വെറും തെറ്റിധാരണ

വെറും തെറ്റിധാരണ

എന്നാല്‍ മോദി പ്രഭാവത്തിന് മങ്ങലേറ്റിട്ടില്ലെന്നാണ് ആര്‍എസ്എസ് പ്രസിദ്ധീകരണം ചൂണ്ടിക്കാണിക്കുന്നത്. പരാജയത്തിന്‍റെ ആക്കം കൂട്ടിയത് സംവരണ വിഷയങ്ങള്‍ക്കിടയില്‍ ബിജെപി കുടുങ്ങിപ്പോയതാണെന്നും ലേഖനത്തില്‍ പറയുന്നു.മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി നേടിയ സീറ്റുകള്‍ ഇതിന് ഉദാഹരണമാണെന്നും ലേഖനത്തില്‍ പറയുന്നു.

അതിജീവിച്ച് മുന്നേറി

അതിജീവിച്ച് മുന്നേറി

തെറ്റായ പ്രചരണങ്ങളും ഭരണ വിരുദ്ധ വികാരങ്ങളുമെല്ലാം അതിജീവിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് മികച്ച വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. രാജസ്ഥാനില്‍ ൯99 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ 77 വരെ സീറ്റുകള്‍ ബിജെപി നേടി. മധ്യപ്രദേശില്‍ 109 സീറ്റുകളും ബിജെപി നേടിയിട്ടുണ്ട്.

ഗ്രാമീണ മേഖല

ഗ്രാമീണ മേഖല

അതിനര്‍ത്ഥം മോദി വിരുദ്ധ വികാരമില്ലെന്ന് തന്നെയാണ്. അതേസമയം കര്‍ഷകരോഷം വിനയായെന്നത് യാഥാര്‍ത്ഥ്യമാണ്. അതേസമയം അത് മാത്രമാണ് പരാജയ കാരണം എന്ന് വിലയിരുത്തപ്പെടുന്നതെങ്കില്‍ ഗ്രാമീണ മേഖലകളില്‍ ബിജെപിക്ക് 50 ശതമാനം വോട്ട് ലഭിക്കി്ലായിരുന്നു.

ഹിന്ദുത്വ അജണ്ട

ഹിന്ദുത്വ അജണ്ട

എന്നാല്‍ ബിജെപി അനുകൂല വോട്ടുകള്‍ പാര്‍ട്ടിക്ക് സമാഹരിക്കാന്‍ ആയില്ല. എന്ന് മാത്രമല്ല ആ വോട്ടുകള്‍ കോണ്‍ഗ്രസ് പെട്ടിയിലാക്കുകയും ചെയ്തു. അതിന് ഒരു പരിധിവരെ കാരണമായത് കോണ്‍ഗ്രസിന്‍റെ ഹിന്ദുത്വ അജണ്ടയാണെന്നും എഡിറ്റോറിയലില്‍ വ്യക്തമാക്കുന്നു.

രാഹുല്‍ പയറ്റി

രാഹുല്‍ പയറ്റി

അതുകൊണ്ട് തന്നെ വരും തിരഞ്ഞെടുപ്പിനെ നേരിടണമെങ്കില്‍ മോദിയും ബിജെപിയും ഹിന്ദുത്വം പൂര്‍വ്വാധികം ശക്തിയില്‍ അവതരിപ്പിക്കണം, എഡിറ്റോറിയല്‍ ആവശ്യപ്പെടുന്നു. അഞ്ച് സംസ്ഥാനങ്ങളിലും പ്രചരണങ്ങള്‍ ഹിന്ദുത്വ കാര്‍ഡ് ഇറക്കിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രകടനം.

എല്ലായിടങ്ങളിലും

എല്ലായിടങ്ങളിലും

മധ്യപ്രദേശില്‍ രാഹുല്‍ ശിവഭക്തനാണെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രചരണം. അതേസമയം രാജസ്ഥാനില്‍ എത്തിയപ്പോള്‍ രാഹുലിന്‍റെ ഗോത്രത്തെ ചൊല്ലിയായിരുന്നു ചര്‍ച്ചകള്‍ ഉയര്‍ന്നത്. രാഹുല്‍ കാശ്മീരി ബ്രാഹ്മണന്‍ ആണെന്ന രീതിയിലായിരുന്നു പ്രചരണം.

സ്വീകാര്യത നേടി കൊടുത്തു

സ്വീകാര്യത നേടി കൊടുത്തു

ഇത്തരത്തില്‍ മൃദു ഹിന്ദുത്വം പുറത്തെടുത്ത് കോണ്‍ഗ്രസ് മുന്നേറിയപ്പോള്‍ കോണ്‍ഗ്രസിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചുവെന്നും അതിനാല്‍ ആ രീതി പിന്തുടരണമെന്നും എഡിറ്റോറിയയില്‍ വിശദികരിക്കുന്നുണ്ട്.

മോദി തന്നെ നയിക്കണം

മോദി തന്നെ നയിക്കണം

ഹിന്ദുത്വത്തേയും വികസനത്തേയും കൂട്ടിയോജിപ്പിച്ച് മുന്നോട്ട് പോകാന്‍ ബിജെപി പഠിക്കണം. രാമക്ഷേത്രം, ഗോ സംരക്ഷണം, 370ാം വകുപ്പ് എന്നിവയില്‍ ബിജെപി ശ്രദ്ധ പതിപ്പിക്കണം. ഈ വിഷയങ്ങള്‍ എല്ലാം പരിഗണിച്ച് മോദി നയിച്ചാല്‍ ബിജെപി ലോക്സഭയിലേക്ക് വിജയിച്ച് കയറുമെന്നും എഡിറ്റോറിയയില്‍ പറയുന്നു.

English summary
BJP's Election Losses Do Not Indicate Anti-Modi Sentiment: RSS Mouthpiece
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X