കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് സഖ്യം: സിപിഎമ്മില്‍ കടുത്ത ഭിന്നത

  • By Athul
Google Oneindia Malayalam News

ദില്ലി: ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് സിപിഎമ്മിനുള്ളില്‍ കടുത്ത ഭിന്നത. കഴിഞ്ഞ ദിവസം ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തിലും തീരുമാനം എടുക്കാനാകാത്തതിനാല്‍ തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിട്ടു.

ബംഗാളില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന ആവശ്യത്തില്‍ ബംഗാള്‍ ഘടകം ഉറച്ച് നില്‍ക്കുമ്പോള്‍ കേരള ഘടകം അതിനെ ശക്തിയുക്തം എതിര്‍ക്കുകയാണ്.

CPM

ബംഗാള്‍-കേരള ഘടകങ്ങള്‍ തമ്മിലുള്ള ഈ അഭിപ്രായ ഭിന്നതയാണ് പോളിറ്റ് ബ്യൂറോയില്‍ തര്‍ക്കത്തിന് ഇടയാക്കിയത്. അതുകൊണ്ടുതന്നെ അന്തിമ തീരുമാനം എടുക്കാനായി വിഷയം കേന്ദ്ര കമ്മിറ്റിക്ക് വിട്ടിട്ടുണ്ട്. ഒറ്റക്ക് തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ തിരിച്ചടിയുണ്ടാകുമെന്നാണ് ബംഗാള്‍ ഘടകത്തിന്റെ വിലയിരുത്തല്‍. മമതയ്‌ക്കെതിരെ വിശാല മതേതര സഖ്യം ഉണ്ടാക്കണമെന്നാണ് അവരുടെ ആവശ്യം.

എന്നാല്‍ ബംഗാളില്‍ അത്തരമൊരു സഖ്യം രൂപപ്പെട്ടാല്‍ അത് കേരളത്തിലെ തിരഞ്ഞെടുപ്പിനേയും ബാധിക്കുമെന്ന ആശങ്കയിലാണ് ഭൂരിപക്ഷം വരുന്ന പിബി മെമ്പര്‍മാരും.

English summary
A majority of the CPM state committee members in West Bengal have argued for an electoral cooperation with the Congress in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X