കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആം ആദ്മി സര്‍ക്കാര്‍ 24 മണിക്കൂറിനകം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി.: ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യം 24 മണിക്കൂറിനുള്ളില്‍ തീരുമാനിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ഡിസംബര്‍ 22 ന് വ്യക്തമാക്കി. സര്‍ക്കാര്‍ ഉണ്ടാക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ നിരുപധിക പിന്തുണ സ്വീകരിച്ച് കൊണ്ടായിരിക്കും അത്.

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ദില്ലി നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 28 സീറ്റുകളാണ് ഉള്ളത്. 32 സീറ്റുുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപി ഇല്ലെന്ന് വ്യക്തമാക്കിയതോടെയാണ് ആം ആദ്മി പാര്‍ട്ടിയെ ക്ഷണിക്കുന്നത്.

Arvind Kejriwal

തിരഞ്ഞെടുപ്പ് കഴിഞ്ഞ വേളയില്‍ തന്നെ ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ തുടക്കത്തില്‍ ഈ പിന്തുണ സ്വീകരിക്കാന്‍ എഎപി തയ്യാറായിരുന്നില്ല. പക്ഷേ സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തന്നെ രണ്ട് അഭിപ്രായം ഉയര്‍ന്നത് ആം ആദ്മി പാര്‍ട്ടിയെ കുഴക്കി. ഭൂരിപക്ഷം എംഎല്‍എമാരും കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ പിന്തുണച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് ജനാഭിപ്രായം പരിശോധിക്കാന്‍ ആ ആദ്മി പാര്‍ട്ടി തീരുമാനിച്ചത്. ജനസഭകള്‍ വിളിച്ചും, എസ്എംഎസ് വഴിയും ഓണ്‍ ലൈന്‍ ആയി ജനങ്ങളുടെ അഭിപ്രായങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഭൂരിപക്ഷം പേരും സര്ക്കാര്‍ രൂപീകരിക്കുന്നതിനെ അനുകൂലിക്കുന്നവരാണ് എന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ലഫ്റ്റനന്റ് ഗവര്‍ണറോട് 10 ദിവസത്തെ സാവകാശമായിരുന്നു എഎപി ചോദിച്ചത്. തീരുമാനം ഇനിയും വൈകിയാല്‍ അത് തങ്ങള്‍ക്ക് പ്രതികൂലമായിത്തീരും എന്ന വിലയിരുത്തലില്‍ ആണ് അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം.

English summary
Delhi Government formation:AAP decision with in 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X