ഒപിഎസ് ബിജെപിയിലേക്ക് !! അടുത്ത മുഖ്യമന്ത്രി ഒപിഎസ് തന്നെ!! ഞെട്ടിത്തരിച്ച് തമിഴ്‌നാട്...

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഓരേ ദിവസവും പുതിയ സംഭവ വികാസങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജനറല്‍ സെക്രട്ടറി വി കെ ശശികലയെയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനെയും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുള്‍പ്പെടുന്ന പക്ഷം പുറത്താക്കിയിരുന്നു. ഇതോടെ രണ്ടു ചേരികളായി കഴിയുന്ന അണ്ണാ ഡിഎംകെ ഒന്നിക്കാന്‍ പോവുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും പ്രചരിച്ചു. പക്ഷെ അതു ഇതു വരെ യാഥാര്‍ഥ്യമായിട്ടില്ല. ഇതിനിടെയാണ് തമിഴ് രാഷ്ട്രീയത്തില്‍ ബിജെപി ഒരു കളി കളിക്കാനൊരുങ്ങുന്നത്.

ലക്ഷ്യം ഒപിഎസ്

എടപ്പാടി പളനിസ്വാമി വിഭാഗം ഒ പനീര്‍ശെല്‍വത്തോടും സംഘത്തോടും പാര്‍ട്ടിയിലേക്കു മടങ്ങിവരാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഒപിഎസ് ഇപ്പോഴും അതിനു കൂട്ടാക്കാതെ നില്‍ക്കവെയാണ് ബിജെപി ഇതിനിടയില്‍ നുഴഞ്ഞുകയറി മുതലെടുപ്പ് നടത്താനൊരുങ്ങുന്നത്. പനീര്‍ശെല്‍വത്തെ തങ്ങളുടെ പാര്‍ട്ടിയിലേക്കു കൊണ്ടുവരാനാണ് ബിജെപിയുടെ രഹസ്യനീക്കം.

കാരണമുണ്ട്

മുന്‍ മുഖ്യമന്ത്രി ജയലളിതയുമായി ഏറെ അടുപ്പമുണ്ടായിരുന്ന പനീര്‍ശെല്‍വത്തിന്
പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലുമുള്ള മികച്ച പിന്തുണയാണ് ബിജെപിയെ പുതിയൊരു കളിക്കു പ്രേരിപ്പിക്കുന്നത്. ഒപിഎസിനെ തങ്ങളുടെ ക്യാംപിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അത് അണ്ണാ ഡിഎംകെ എന്ന പാര്‍ട്ടിയെ ശോഷിപ്പിക്കുമെന്നും ഇതോടെ തമിഴ് രാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ തങ്ങള്‍ക്കു സാധിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

മുഖ്യമന്ത്രി

ഒപിഎസിനെ പാര്‍ട്ടിയിലേക്കു കൊണ്ടുവരാന്‍ എല്ലാ അടവുകളും ബിജെപി പരീക്ഷിക്കും. അടുത്ത മുഖ്യമന്ത്രി പദം ഒപിഎസിന് ഓഫര്‍ ചെയ്യാനാണ് ബിജെപിയുടെ പദ്ധതി. ഒപിഎസ് മുഖ്യമന്ത്രിയായാല്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ അതു തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും ബിജെപിക്കു വ്യക്തമായി അറിയാം.

ബിജെപിയുടെ ലക്ഷ്യം

2019ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യണമെങ്കില്‍ ഒപിഎസ് തങ്ങളുട ക്യാംപിലേക്കു വരേണ്ടതുണ്ടെന്ന് ബിജെപിക്കു നന്നായറിയാം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 39 സീറ്റുകളില്‍ 15 എണ്ണമെങ്കിലും നേടുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതു പ്രാവര്‍ത്തികമാക്കാന്‍ ബിജെപി എല്ലാ കളികളും കളിക്കുമെന്നുറപ്പ്.

ഒപിഎസ് വന്നാല്‍.....

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ഏറെ അസംതൃപ്തരാണ്. ജയലളിതയുടെ മരണത്തിനു ശേഷമുണ്ടായ സംഭവവികാസങ്ങളാണ് ഇതിനു കാരണം. ഒപിഎസിനെ പുറത്താക്കിയതും ജയലളിതയുടെ കൂട്ടുകാരിയായ ശശികല പാര്‍ട്ടിയുടെ തലപ്പത്തേക്കു വന്നതും ഭൂരിപക്ഷം പാര്‍ട്ടി അനുഭാവികള്‍ക്കും അമര്‍ഷമുണ്ട്. വോട്ടര്‍മാരുടെ ഈ അവസ്ഥയെ മുതലെടുക്കാനാണ് ബിജെപി ഒരുങ്ങുന്നത്.

ഇതുവരെ കഴിഞ്ഞിട്ടില്ല

ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലെല്ലാം ഏറെ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്കു സാധിച്ചിട്ടുണ്ടെങ്കിലും തമിഴ്‌നാട്ടില്‍ ഇതുവരെ വേരോട്ടമുണ്ടാക്കാന്‍ അവര്‍ക്കായിട്ടില്ല. നേരത്തേ ജെല്ലിക്കെട്ട് വിവാദമുണ്ടായപ്പോള്‍ ബിജെപി ഇതു മുതലെടുക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോള്‍ ലഭിച്ച ഈ അവസരം കൈവിടരുതെന്ന അടക്കംപറച്ചില്‍ പാര്‍ട്ടിയിലുണ്ട്.

English summary
BJP feels OPS has public support as he was Jayalalithaa's trusted aide throughout.
Please Wait while comments are loading...