കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ആവശ്യം തള്ളി സുപ്രീം കോടതി.. നാളെ വൈകിട്ട് നാല് മണിക്ക് യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കണം!

Google Oneindia Malayalam News

ദില്ലി: യെദ്യൂരപ്പ സര്‍ക്കാരിന്റെ വിധിയെന്തെന്ന് നാളെ വൈകിട്ട് നാല് മണിക്ക് അറിയാം. കര്‍ണാടക നിയമസഭയില്‍ നാളെ നാല് മണിക്ക് യെദ്യൂരപ്പ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഭൂരിപക്ഷം തെളിയിക്കാന്‍ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്.

15 ദിവസത്തെ സമയമാണ് ഗവര്‍ണര്‍ വാജുഭായ് വാല ഭൂരിപക്ഷം തെളിയിക്കുന്നതിന് വേണ്ടി യെദ്യൂരപ്പയ്ക്ക് അനുവദിച്ച് നല്‍കിയത്. എന്നാല്‍ ഇത്രയും സമയം നല്‍കേണ്ട ആവശ്യം എന്തായിരുന്നുവെന്ന് സുപ്രീം കോടതി ചോദിച്ചു. നാളെത്തന്നെ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താമോ എന്ന ചോദ്യവും കോടതി ചോദിച്ചു.

bjp

കോണ്‍ഗ്രസും ജെഡിഎസും സുപ്രീം കോടതി നിര്‍ദേശത്തെ അനുകൂലിച്ചു. ആദ്യ ഘട്ടത്തില്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും നാളെത്തന്നെ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണ് എന്ന നിലപാടില്‍ ആയിരുന്നു. എന്നാല്‍ പൊടുന്നനെ ബിജെപി അഭിഭാഷകന്‍ മുകുള്‍ റോത്തഗി നിലപാട് മാറ്റി. ഭൂരിപക്ഷം തെളിയിക്കാന്‍ റോത്തഗി കൂടുതല്‍ സമയം ആവശ്യപ്പെട്ടു.എംഎല്‍എമാര്‍ കൊച്ചിയില്‍ ആണെന്നും അവരെ തിരിച്ച് സഭയില്‍ എത്തിക്കാനും വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കാനും കൂടുതല്‍ സമയം വേണമെന്നാണ് റോത്തഗി ആവശ്യപ്പെട്ടത്.

മാത്രമല്ല വിശ്വാസ വോട്ടെടുപ്പില്‍ ഉചിതമായ തീരുമാനമെടുക്കുന്നതിന് എംഎല്‍എമാര്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണെന്ന വാദവും റോത്തഗി ഉന്നയിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരെ കൊച്ചിയിലേക്കല്ല, ഹൈദരാബാദിലേക്കാണ് മാറ്റിയിരിക്കുന്നത് എന്നിരിക്കെയാണ് റോത്തഗിയുടെ വാദം. ഇത് കോടതിയില്‍ പൊട്ടിച്ചിരിക്ക് വഴിവെച്ചു. വിശ്വാസ വോട്ടെടുപ്പ് നീട്ടിവെയ്ക്കാന്‍ സാധിക്കില്ലെന്നും നാളെ വൈകിട്ട് തന്നെ യെദ്യൂരപ്പ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്നും കോടതി വ്യക്തമാക്കി. ഭൂരിപക്ഷം തെളിയിക്കാന്‍ 8 എംഎല്‍എമാരുടെ കുറവാണ് ബിജെപിക്കുള്ളത്.

English summary
Floor test in Karnataka to be conducted at 4 pm Saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X