സമയവും സ്ഥലവും നിശ്ചയിച്ചോളൂ; കെജ്രിവാളിന്‍റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് അമിത് ഷാ
ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വെല്ലുവിളിയ്ക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു. കെജ്രിവാളുമായി എന്ത് തരം സംവാദങ്ങള്‍ക്കും തയ്യാറാണ്. സ്ഥലവും സമയും നിശ്ചയിക്കൂ, അമിത് ഷാ പറഞ്ഞു.
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് കെജ്രിവാള്‍ വെല്ലുവിളിച്ചത്. ഞങ്ങള്‍ക്ക് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കേണ്ട ആവശ്യമില്ല. അദ്ദേഹം തന്നെ സംവാദത്തിനുളള സമയവും സ്ഥലവും നിശ്ചയിക്കട്ടെ, ബിജെപിയുടെ നേതാക്കള്‍ അവിടെയെത്തി കെജ്രിവാളുമായി സംവാദം നടത്തും.
ഞങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിയെന്നത് ദില്ലിയിലെ ജനങ്ങളാണ്, മോത്തി നഗറില്‍ പ്രചരണത്തിനിടെ അമിത് ഷാ പറഞ്ഞു.
ബിജെപിയുടെ മുഖ്യമന്ത്രിയെ 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കൂവെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്‍റെ വെല്ലുവിളി. ബുധനാഴ്ച ഒരു മണി വരെ സമയം നല്‍കാം. നിങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയയെ പ്രഖ്യാപിക്കൂ, അദ്ദേഹവുമായി താന്‍ സംവാദത്തിന് തയ്യാറാണ് എന്നായിരുന്നു കെജ്രിവാളിന്‍റെ വെല്ലുവിളിച്ചത്.
ഭൂരിപക്ഷം ലഭിച്ചാലാണ് ബിജെപി തങ്ങളുടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്നാണ് അമിത് ഷാ പറഞ്ഞത്. എന്നാല്‍ തങ്ങളുടെ മുഖ്യമന്ത്രി ആരാകും എന്ന് അറിയാന്‍ വോട്ട് ചെയ്യാനെത്തുന്ന ജനങ്ങള്‍ക്ക് താത്പര്യമുണ്ട്. വോട്ടെടുപ്പിന് ശേഷം യോഗ്യനല്ലാത്ത ആളെ മുഖ്യമന്ത്രിയാക്കി യാല്‍ അത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമല്ലേയെന്നും കെജരിവാള്‍ ചോദിച്ചിരുന്നു.
യുപിയില്‍ പ്രിയങ്കയുടെ തന്ത്രം; യോഗിയെ കുരുക്കാന്‍ അടുത്ത ലക്ഷ്യം കര്‍ഷകര്‍