കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ട്വിസ്റ്റ്, കമല്‍നാഥിനെ പിന്തുണച്ചവര്‍ ബിജെപിക്കൊപ്പം, അമ്പരന്ന്‌ കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ വീണ്ടും രാഷ്ട്രീയ വഴിത്തിരിവ്. കോണ്‍ഗ്രസിനെ വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പിന്തുണച്ച പാര്‍ട്ടികള്‍ ബിജെപിയുടെ വിരുന്നില്‍ പങ്കെടുത്തിരിക്കുകയാണ്. വലിയ ട്വിസ്റ്റാണ് ഇതിലൂടെ നടന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പിന് ഇനി 24 മണിക്കൂര്‍ മാത്രം ശേഷിക്കെ എന്തും സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇവര്‍ ഉപതിരഞ്ഞെടുപ്പിനുള്ള പിന്തുണ മാറ്റുമോ എന്നറിയില്ല. എന്നാല്‍ നേതൃത്വത്തെ ധിക്കരിച്ചാണ് ബിഎസ്പി അടക്കമുള്ള പാര്‍ട്ടികളുടെ എംഎല്‍എമാര്‍ ബിജെപി ആസ്ഥാനത്ത് എത്തിയിരിക്കുന്നത്.

അടിമുടി ട്വിസ്റ്റ്

അടിമുടി ട്വിസ്റ്റ്

കമല്‍നാഥിനെ പിന്തുണച്ച അഞ്ച് എംഎല്‍എമാരാണ് ബിജെപിയുടെ അത്താഴ വിരുന്നില്‍ പങ്കെടുത്തത്. ഭോപ്പാലിലെ ബിജെപിയുടെ ആസ്ഥാനത്ത് വെച്ചായിരുന്നു വിരുന്ന്. രണ്ട് ബിഎസ്പി, ഒരു എസ്പി, രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ എന്നിവരാണ് പങ്കെടുത്തത്. അതേസമയം രണ്ടാമത്തെ രാജ്യസഭാ സീറ്റ് വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. ദിഗ് വിജയ് സിംഗിനെ മാത്രം കോണ്‍ഗ്രസിന് വിജയിപ്പിക്കാം. എന്നാല്‍ ഈ എംഎല്‍എമാര്‍ ബിജെപിയെ പിന്തുണച്ചാല്‍ അത് വലിയ തിരിച്ചടിയാവും.

കോണ്‍ഗ്രസ് നേതാക്കളും മുങ്ങി

കോണ്‍ഗ്രസ് നേതാക്കളും മുങ്ങി

കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാര്‍ കമല്‍നാഥ് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിന്ന് മുങ്ങിയിരിക്കുകയാണ്. നിയമസഭാ കക്ഷി യോഗമാണ് നടന്നത്. ഇവര്‍ എവിടെ പോയെന്ന് വ്യക്തമല്ല. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ഇക്കാര്യത്തില്‍ ആശങ്കയറിയിക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ പാര്‍ട്ടിയോട് നേരത്തെ പറഞ്ഞിരുന്നുവെന്ന് മുതിര്‍ന്ന എംഎല്‍എ പിസി ശര്‍മ പറഞ്ഞു. അതുകൊണ്ട് ആശങ്കപ്പെടാനില്ലെന്നും ശര്‍മ വ്യക്തമാക്കി. പുതിയ എംഎല്‍എമാരെ വോട്ടിംഗ് രീതി പഠിപ്പിക്കാനാണ് യോഗം ചേര്‍ത്തത്.

കോണ്‍ഗ്രസിനൊപ്പം തന്നെ

കോണ്‍ഗ്രസിനൊപ്പം തന്നെ

സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും പറയുന്നത് തങ്ങളുടെ പാര്‍ട്ടി നിയന്ത്രണങ്ങള്‍ മറികടന്നാണ് ഇവര്‍ ബിജെപിയുടെ വിരുന്നില്‍ പങ്കെടുത്തതെന്നാണ്. ഇവര്‍ കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഈ രണ്ട് പാര്‍ട്ടികളും ഉപതിരഞ്ഞെടുപ്പിന് മുമ്പ് പിളരുമെന്നാണ് സൂചന. ഇവരുടെ എംഎല്‍എമാരെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം ബിജെപിക്കൊപ്പം ചേരും. കമല്‍നാഥുമായി ഇടഞ്ഞിരിക്കുകയാണ് ഇവര്‍.

Recommended Video

cmsvideo
മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ത്രില്ലര്‍ ഗെയിം | Oneindia Malayalam
അവര്‍ ഞങ്ങളെ വഞ്ചിച്ചു

അവര്‍ ഞങ്ങളെ വഞ്ചിച്ചു

ബിജെപി നേതാവ് നരോത്തം മിശ്രയാണ് വിരുന്നൊരുക്കിയത്. ബിഎസ്പിയുടെ രമാഭായ് പരിഹാര്‍, സഞ്ജീവ് കുശ്വാഹ, സമാജ് വാദി പാര്‍ട്ടിയുടെ രാജേഷ് ശുക്ല, എന്നിവരാണ് പങ്കെടുത്തത്. താന്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് ബിഎസ്പിയുടെ എംഎല്‍എ രമാഭായ് പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോള്‍ എന്നെ അവഗണിച്ചെന്നും അവര്‍ പറഞ്ഞു. ഞാന്‍ ആരെയും വഞ്ചിക്കുന്നില്ല. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാഗമായിരുന്നപ്പോള്‍ അവരെന്നെ പിന്തുണച്ചിട്ടില്ല. എന്റെ മണ്ഡലത്തില്‍ വികസനം ആവശ്യമാണ്. അതുകൊണ്ടാണ് ഞാന്‍ ബിജെപിക്ക് വോട്ടുചെയ്യാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.

തുടര്‍ച്ചയായ വീഴ്ച്ച

തുടര്‍ച്ചയായ വീഴ്ച്ച

ഉപതിരഞ്ഞെടുപ്പിന് മുമ്പ് നേതൃത്വത്തെയും സഖ്യകക്ഷികളെയും വിശ്വാസത്തിലെടുക്കാന്‍ ഇതുവരെ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. മൂന്നുറിലധികം പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം ഗ്വാളിയോറില്‍ കോണ്‍ഗ്രസ് വിട്ടിരിക്കുന്നത്. ബദനാവറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇന്നലെ ഹര്‍ദീപ് ദംഗുമായി അടുപ്പമുള്ള നേതാക്കളെല്ലാം കോണ്‍ഗ്രസ് വിട്ടിരുന്നു. ഇവരെയെല്ലാം എങ്ങനെ ഒപ്പം നിര്‍ത്തണമെന്ന കാര്യവും കോണ്‍ഗ്രസില്‍ ധാരണയായിട്ടില്ല.

കാരണം കമല്‍നാഥ്

കാരണം കമല്‍നാഥ്

ജ്യോതിരാദിത്യ സിന്ധ്യ പോയശേഷവും കോണ്‍ഗ്രസില്‍ തുടര്‍ന്ന് പ്രവര്‍ത്തകരെ കൂട്ടത്തോടെ ഒതുക്കുകയോ പുറത്താക്കുകയോ ചെയ്യാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഇത് വലിയ പ്രതിസന്ധിയിലേക്കാണ് വഴിവെച്ചത്. ഗ്വാളിയോറില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രവര്‍ത്തകരില്ലാത്ത അവസ്ഥയാണ്. സിന്ധ്യക്ക് ഇവരെയെല്ലാം എളുപ്പത്തില്‍ ബിജെപിയിലെത്തിക്കാനായി. യഥാര്‍ത്ഥത്തില്‍ ബിജെപിക്ക് ഉപതിരഞ്ഞെടുപ്പ് വിജയം ഒരുക്കിയിരിക്കുന്നത് കമല്‍നാഥാണ്. മുകുള്‍ വാസ്‌നിക്കിന് വലിയ സ്വാധീനം പ്രവര്‍ത്തകര്‍ക്കിടയില്‍ ഇല്ലാത്തതും തിരിച്ചടിയായിരിക്കുകയാണ്.

പിന്നില്‍ മിശ്ര

പിന്നില്‍ മിശ്ര

നരോത്തം മിശ്രയാണ് ഒരിക്കല്‍ കൂടി കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുന്നത്. നേരത്തെ 22 കോണ്‍ഗ്രസ് എംഎല്‍എമാരെ കൂറുമാറ്റിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും മിശ്രയാണ്. അമിത് ഷായില്‍ നിന്ന് നേരിട്ട് നിര്‍ദേശവും അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രശാന്ത് കിഷോറിനെ അടക്കം ഇറക്കിയാണ് തിരഞ്ഞെടുപ്പ് നീക്കങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇതുകൊണ്ട് കാര്യമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കാരണം നഷ്ടപ്പെടാനുള്ളത് കോണ്‍ഗ്രസിന് മാത്രമാണ്. 22 സീറ്റുകള്‍ ഉപതിരഞ്ഞെടുപ്പില്‍ നേടുക അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ഇതെല്ലാം നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ചതാണ്.

English summary
madhya pradesh: mla's who backed kamal nath govt attend bjp dinner meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X